ലോകകപ്പ് ക്രിക്കറ്റില്‍ ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഈ ലോകകപ്പിലെ എട്ടാം ജയം സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് കരുത്തിലാണ് ഇന്ത്യയ്ക്ക് അനായാസ ജയം സ്വന്തമാക്കാന്‍ സാധിച്ചത്. ദക്ഷിണാഫ്രിക്കയെ വെറും 83 റണ്‍സിന് തോൽപ്പിച്ചു ഇന്ത്യന്‍ ബോളര്‍മാര്‍.ഈ ലോകകപ്പില്‍ തുടര്‍ സെഞ്ച്വറികളുമായി മിന്നുന്ന ഫോമിലുള്ള ഡി കോക്കിന്റെ വിക്കറ്റെടുത്ത് സിറാജ് ഇന്ത്യന്‍ ചരിത്ര വിജയത്തിന് തുടക്കം കുറിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ വിജയം എളുപ്പത്തില്‍ പിടിച്ചെടുത്തു. ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തില്‍ ജഡേജ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത്.101 റണ്‍സ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ശ്രേയാസ് അയ്യരും (77) ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി എയ്ഡന്‍ മാര്‍ക്രം ഒഴികെ ബാക്കിയെല്ലാ ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജൈത്രയാത്ര തുടര്‍ന്ന് ടീം ഇന്ത്യ
