Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡൽഹിയിൽ  വായുമലിനീകരണം അപകടാവസ്ഥയിലേക്ക്

ഡൽഹിയിൽ  വായുമലിനീകരണം അപകടാവസ്ഥയിലേക്ക്. വായു ഗണനിലവാര സൂചിക  അഞ്ഞൂറിനടുത്തെത്തി. സാഹചര്യം ഗുരുതരമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു. പകൽ സമയങ്ങളിൽ പോലും കാഴ്ച്ചമറയുന്ന സാഹചര്യമാണ് നിലവില്‍ ഡൽഹിയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി വായുഗുണനിലവാര സൂചിക 450 ആയിരുന്നുവെങ്കിൽ, ഇന്ന് രാവിലെ 480 കടന്നു. സൂചികയിൽ  100 കടന്നാൽ തന്നെ ഗുരുതരമാകുന്ന സാഹചര്യത്തിലാണിത്. ആർ കെ പുരത്തും ജഹാംഗിർപുരിയിലുമെല്ലാം സ്ഥിതി അതീവഗുരുതരം. മലിനീകരണം ചെറുക്കാൻ  നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് ഡൽഹിസര്‍ക്കാര്‍.അപകടകരമായ സാഹചര്യം കണക്കിലെടുത്ത് പ്രൈമറി സ്കൂളുകൾ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. രോഗികളില്‍ സിക്ക രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സിക്കയുണ്ടായ പ്രദേശത്ത് പനി കേസുകള്‍ കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കണം. സിറോ സര്‍വയലന്‍സ് നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. തലശ്ശേരിയിലെ സിക്ക സ്ഥിതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി ഒഴിവാക്കാൻ കോൺഗ്രസ്സിൽ ചർച്ചകൾ സജീവം

ആര്യാടൻ ഷൗക്കത്തിൽ നിന്നും കെപിസിസി അച്ചടക്ക സമിതി ഇന്ന് നേരിട്ട് വിശദീകരണം തേടാനിരിക്കെ നടപടി ഒഴിവാക്കാൻ കോൺഗ്രസ്സിൽ ചർച്ചകൾ സജീവം. പാർട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന ഷൗക്കത്തിൻറെ വിശദീകരണം കണക്കിലെടുത്ത് നടപടി ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് നടപടി എടുത്താൽ ആര്യാടൻ ഷൗക്കത്തിനെ സംരക്ഷിക്കുമെന്ന് സിപിഎം വാഗ്ദാനം ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണിത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള മക്കളാണ് സിആർപിഎഫിലുള്ളതെന്ന് അസം മുഖ്യമന്ത്രി

സിആർപിഎഫുകാരന്‍ അംബാനിയുടെയോ ടാറ്റയുടെയോ മകനല്ലെന്നും,സിആർപിഎഫ് രാജ്യത്തിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നു. ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള മക്കളാണ് സിആർപിഎഫിലുള്ളതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.ബിജെപി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ, മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഛത്തീസ്‍ഗഢ് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണ്ണാർക്കാട് ക്ലാസ്മുറിക്കുള്ളിൽ തെരുവുനായ ആക്രമണം

ഇന്ന് രാവിലെ പത്തരക്ക് പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് സംഭവം. ക്ലാസ്മുറിക്കുള്ളിൽ ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്ത് വാതിലിന് സമീപത്ത് ഒന്നാമത്തെ ബെഞ്ചിലിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് തെരുവുനായ കടിച്ചത്. നായ പെട്ടെന്ന് അകത്തേക്ക് പാഞ്ഞുവരികയായിരുന്നു. കുട്ടിയുടെ വലതുഭാഗത്തെ ഇടുപ്പിനാണ് കടിയേറ്റത് ആക്രമണം.കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ബിന്ദുവിന്റെ രാജിയാവശ്യവുമായി കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ  പ്രവർത്തകർക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ് യു സംസ്ഥാന വ്യാപകമായി നാളെ വിദ്യഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃശൂർ കേരള വര്‍മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേട് ആരോപിച്ചായിരുന്നു കെഎസ്‌യു മാര്‍ച്ച് നടത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലീഗ് എല്‍ഡിഎഫിലെത്തുമെന്ന് ഉറപ്പായെന്ന് കെസുരേന്ദ്രന്‍

ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.മുസ്ലിംലീഗ് പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുമ്പ് എൽഡിഎഫിലെത്തുമെന്നുറപ്പാണ്.ഹമാസ് എന്ത് ചെയ്താലും അവരെ പിന്തുണയ്ക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും,പിണറായി സർക്കാരിനെ കൊണ്ട് മലയാളികൾ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് ഇസ്രേയൽ ഹമാസ് സംഘർഷത്തെ ഉപയോഗിച്ച് പ്രധാന വിഷയങ്ങൾ മറയ്ക്കാൻ സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് വി.ഡി.സതീശൻ

പഞ്ചായത്തുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന്റെ കൈയ്യിൽ പണമില്ലെന്നും എന്നിട്ടും കേരളീയത്തിന് 27 കോടി അനുവദിച്ചുവെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയെന്നും നവകേരള സദസ്സു നടത്താന്‍ പഞ്ചായത്തുകളോട് പിരിവ് നടത്താന്‍ ആവശ്യപ്പെടുകയാണ്. സംസ്ഥാനത്തിൻെറ സാമ്പത്തിക നിലയെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 6

ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ പിടിച്ചു വയ്ക്കുന്നതിനെതിരേ സുപ്രീംകോടതി. ഗവര്‍ണര്‍മാര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല, നിയമിക്കപ്പെട്ടവരാണെന്ന് ഓര്‍ക്കണം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. കേരളം നല്കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്നും അറിയിച്ചു. ◾ഗാസയെ രണ്ടായി വിഭജിച്ചെന്ന ചരിത്രപരമായ പ്രഖ്യാപനവുമായി ഇസ്രയേല്‍. യുദ്ധം തുടങ്ങി ഒരു മാസം തികയുമ്പോള്‍ ഗാസയില്‍ വ്യോമാക്രമണവും കരയുദ്ധവും കടുപ്പിച്ച് ഇസ്രയേലിന്റെ മുന്നേറ്റം. ലബനനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ സൈന്യം. ലബനനില്‍ ഇസ്രയേല്‍ റോക്കറ്റാക്രമണത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

തൃശൂർ കേരള വര്‍മ കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേട് ആരോപിച്ച് മന്ത്രി ആര്‍. ബിന്ദുവിന്‍റെ വസതിയിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിയടിയില്‍ കെഎസ്‌യു സംസ്ഥാന എക്സിക്യുട്ടീവ് അംഗം നസിയയുടെ മുഖത്ത് ഗുരുതരമായിപരുക്കേറ്റു. ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിന്‍റെ തലയ്ക്കും അടിയില്‍ പരുക്കേറ്റിട്ടുണ്ട്. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.