Posted inബിസിനസ്സ്

കഴിഞ്ഞ പാദത്തില്‍ എസ്.ബി.ഐ ലാഭത്തില്‍ വര്‍ധന

2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എസ്.ബി.ഐയുടെ ലാഭം 9.13 ശതമാനം വര്‍ധിച്ച് 16,099 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 14,752 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധിച്ച് 39,500 കോടി രൂപയായത് മികച്ച ലാഭ വളര്‍ച്ച നേടാന്‍ ബാങ്കിന് സഹായകമായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തിലിത് 38,905 കോടി രൂപയായിരുന്നു. അറ്റ പലിശ മാര്‍ജിന്‍ 3.43 ശതമാനമായതും നേട്ടമാണ്. ബാങ്കിന്റെ […]

Posted inടെക്നോളജി

ഇനി ഇമെയില്‍ അക്കൗണ്ടുമായി വാട്സ്ആപ്പ് ബന്ധിപ്പിക്കാം

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ഇമെയില്‍ അക്കൗണ്ടുമായി വാട്സ്ആപ്പിനെ ബന്ധിപ്പിക്കാനാകുമെന്നതാണ് പുതിയ അപ്ഡേറ്റ്. ഇത് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കും. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. 2.23.24.10. വാട്സ്ആപ്പ് വേര്‍ഷനില്‍ വാട്സ്ആപ്പ് അപ്ഡേറ്റ് തെരഞ്ഞെടുത്തിരിക്കുന്ന ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്സ്ആപ്പ് സെറ്റിങ്സിലേക്ക് പോയി അക്കൗണ്ട് – ഇമെയില്‍ അസ്രസ് എന്നിങ്ങനെ ഇമെയില്‍ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാം. ഫീച്ചര്‍ ആവശ്യമുള്ളവര്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതി. എന്നാല്‍, വാട്സ്ആപ്പില്‍ […]

Posted inവിനോദം

മോഹന്‍ലാല്‍ ചിത്രം ‘ബറോസ്’ തിയേറ്ററുകളിലേക്ക്

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭവുമായി വരുന്ന ചിത്രം ‘ബറോസ്’ ഇനി തിയേറ്ററുകളിലേക്ക്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററിലെത്തും. 2019ല്‍ പ്രഖ്യാപിച്ച ചിത്രം ഒഫീഷ്യലായി ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. പല ഷെഡ്യൂളുകളായി 170 ദിവസത്തോളമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസ് ആണ് തിരക്കഥ ഒരുക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് ബറോസ്. […]

Posted inവിനോദം

‘എ രഞ്ജിത്ത് സിനിമ’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍

ആസിഫ് അലി, സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഒരു ത്രില്ലറാണ് എന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍ കാഴ്ച. നടന്‍ നിവിന്‍ പോളി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റീലീസ് ചെയ്തത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്റ്റിക് ഫാമിലി ത്രില്ലര്‍ ചിത്രമാണ് […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യു 7 സീരിസ് 2023 പതിപ്പ് സ്വന്തമാക്കി ദുല്‍ഖര്‍

ബെന്‍സ്, പോര്‍ഷെ, ലാന്‍ഡ് റോവര്‍, ബിഎംഡബ്ല്യു തുടങ്ങി നിരവധി കാറുകളാണ് മമ്മൂട്ടിയുടേയും ദുല്‍ഖര്‍ സല്‍മാന്റെയും ഗാരിജിലുള്ളത്. ആ ഗാരിജിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740ഐ എം സ്‌പോര്‍ട് ആണ് ഏറ്റവും പുതിയ അതിഥി. ഏകദേശം 1.7 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സെവന്‍ സീരീസിന്റെ 2023 പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. പുതിയ വാഹനത്തിനും അദ്ദേഹത്തിന്റെ ഇഷ്ടനമ്പറായ 369 സ്വന്തമാക്കിയിട്ടുണ്ടെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ചെന്നൈ (സൗത്ത് ഈസ്റ്റ്) ആര്‍ടിഒയിലാണ് […]

Posted inപുസ്തകങ്ങൾ

കരിക്കോട്ടക്കരി

വടക്കന്‍ കേരളത്തിലെ കുടിയേറ്റഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാന്‍ദേശമെന്നാണ് അറിയപ്പെടുന്നത്. അവിടത്തെ പുലയരുടെയും പരിവര്‍ത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘര്‍ഷങ്ങളെ വരച്ചുകാട്ടുകയാണ് ഈ നോവല്‍. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയില്‍പ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ. 2014-ല്‍ ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഈ രചന എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം എഴുത്തുകാരന്‍തന്നെ പുതുക്കിയെഴുതിയ പതിപ്പ്. ‘കരിക്കോട്ടക്കരി’. വിനോയ് തോമസ്. ഡിസി ബുക്‌സ്. വില 171 രൂപ.  

Posted inആരോഗ്യം

സിക വൈറസ് പരത്തുന്നതും കൊതുകുകള്‍ തന്നെ!

തലശ്ശേരി കോടതിയിലെ ജഡജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സിക വൈറസ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ശരീരത്തില്‍ തടിപ്പ്, ക്ഷീണം, പനി തുടങ്ങിയവയായിരുന്നു രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ലക്ഷണങ്ങളായി കാണപ്പെട്ടത്. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണു ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ കാരണക്കാരനായത്. ഇതേ കൊതുകുകള്‍ തന്നെയാണ് സിക വൈറസിന് പിന്നിലും. ഈ അപകടകാരിയായ വൈറസ് ബാധ ഈഡിസ് വിഭാഗത്തിലെ പെണ്‍കൊതുകുകളാണ് പടര്‍ത്തുന്നത്. സിക എന്നത് ഒരു […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 5

എല്ലാ ഭരണാഘടന സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. .ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തെക്കുരിച്ച് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. സുപ്രീം കോടതി ചോദിക്കുമ്പോള്‍ തന്റെ ഉത്തരവാദിത്വ കുറിച്ച് മറുപടി നല്‍കുമെന്നും സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളില്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന് ലീഗിനെ ചാരാതെ മുന്നോട്ട് പോകാനാവില്ല എന്ന സ്ഥിതിയാണുള്ളതെന്നും ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അടുത്ത ഏഴു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീശുന്ന കിഴക്കന്‍ കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ഏഴു ദിവസം വ്യാപകമായ മഴക്ക് സാധ്യത.തെക്കന്‍ തമിഴ്‌നാടിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. അടുത്ത മൂന്നു ദിവസം പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്, ശക്തിപ്രാപിച്ച് മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ നവംബര്‍ എട്ടിന് ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നേപ്പാളിൽ വീണ്ടും ഭൂകമ്പം

നേപ്പാളിൽ വീണ്ടും ഭൂകമ്പമുണ്ടായി. ഇന്ന് പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. വെള്ളിയാഴ്ചത്തെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 160 ആയി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായാണ് ആദ്യം റിപ്പോർട്ട് പുറത്ത് വന്നത്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടിരുന്നു.