ആസിഫ് അലി, സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവല്‍ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഒരു ത്രില്ലറാണ് എന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍ കാഴ്ച. നടന് നിവിന്‍ പോളി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റീലീസ് ചെയ്തത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്റ്റിക് ഫാമിലി ത്രില്ലര്‍ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’. ഹരിശ്രീ അശോകന്, അജു വര്‍ഗീസ്, കലാഭവന്‍ നവാസ്, രഞ്ജി പണിക്കര്‍ ജെ.പി (ഉസ്താദ് ഹോട്ടല്‍ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണന്, മുകുന്ദന്, കൃഷ്ണ, കൃഷ്ണന് ബാലകൃഷ്ണന്, സന്തോഷ് ജോര്‍ജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോര്‍ഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനന്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. റഫീഖ് അഹമ്മദ്,അജീഷ് ദാസന് എന്നിവരുടെ വരികള്‍ക്ക് മിഥുന് അശോകന് സംഗീതം പകരുന്നു.
‘എ രഞ്ജിത്ത് സിനിമ’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍
