◾മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി അടുത്ത 5 വര്‍ഷത്തേക്കു കൂടി നീട്ടുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകുമെങ്കിലും തന്റെ 80 കോടി ജനങ്ങളുടെ വീടുകളില്‍ അടുപ്പുകള്‍ കത്തിക്കൊണ്ടിരിക്കുമെന്ന മോദിയുടെ ഉറപ്പാണിതെന്നും തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം പ്രഖ്യാപിച്ചു. പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമാണെന്നു ആരോപിച്ച കോണ്‍ഗ്രസ് വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നാണു വിവരം. ◾അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിലും കോണ്‍ഗ്രസ് മുന്നേറ്റമെന്ന് മനോരമ ന്യൂസ് […]
രാത്രി വാര്‍ത്തകള്‍ | നവംബര്‍ 4
സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ ലീഗ് പങ്കെടുക്കില്ലെന്ന ഔദ്യോഗിക അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. പലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും യുഡിഎഫിന്റെ ഒരു കക്ഷി എന്ന നിലയില്‍ സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഎം ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും പലസ്തീന്‍ വിഷയത്തില്‍ കേരളത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലസ്തീന്‍ വിഷയത്തെ തരികിട രാഷ്ട്രീയത്തിനായി സിപിഎം ഉപയോഗിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം ലീഗിന്റെ […]
നഷ്ടത്തില്‍ കുളിച്ച് ബൈജൂസിന്റെ പ്രവര്‍ത്തനഫലം
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന ബൈജൂസ് ഒടുവില്‍ 19 മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രവര്‍ത്തനഫലം പുറത്തുവിട്ടു. വിദ്യാഭ്യാസ ടെക്നോളജി സ്ഥാപനമായ ബൈജൂസ് 2021-22 വര്‍ഷത്തെ പ്രവര്‍ത്തനഫലമാണ് പുറത്തുവിട്ടത്. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് ശേഷമുള്ള ലാഭം ഏറെക്കാലമായി നെഗറ്റീവാണ്. അതായത്, എബിറ്റ്ഡ നഷ്ടമാണ് അഥവാ പ്രവര്‍ത്തന നഷ്ടമാണ് ബൈജൂസിനുള്ളത്. ഇത് 2020-21ലെ 2,406 കോടി രൂപയില്‍ നിന്ന് 2021-22ല്‍ 6.36 ശതമാനം താഴ്ന്ന് 2,253 കോടി രൂപയായെന്ന് ബൈജൂസ് വ്യക്തമാക്കി. എങ്കിലും 2,000 കോടി രൂപയ്ക്കുമേല്‍ എബിറ്റ്ഡ നഷ്ടം […]
ആദ്യദിനം ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ ലഭിച്ച് ‘ഗരുഡന്‍’
മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ആദ്യ ദിനത്തില്‍ തന്നെ ബോക്സ് ഓഫീസില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച് സുരേഷ് ഗോപി-ബിജു മേനോന്‍ ചിത്രം ‘ഗരുഡന്‍’. ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു കോടിക്ക് മുകളിലാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍ എന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രം, 12 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നിങ്ങനെ പല […]
10 ലക്ഷം രൂപ മാത്രം തിയേറ്ററുകളില്‍ നിന്നും നേടി ‘യുടി 69’
ആദ്യ ദിനം തിയേറ്ററില്‍ നനഞ്ഞ പടക്കമായി രാജ് കുന്ദ്രയുടെ ‘യുടി 69’. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്ര ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒരുക്കിയ സിനിമയാണ് യുടി 69. ജയിലില്‍ കഴിഞ്ഞപ്പോഴുള്ള തന്റെ അനുഭവങ്ങളാണ് കുന്ദ്രയുടെ ചിത്രത്തിന്റെ പ്രമേയം. ചിത്രം കഷ്ടിച്ച് 10 ലക്ഷം രൂപ മാത്രമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണിംഗ് ദിനത്തില്‍ 10 ലക്ഷം മാത്രം നേടിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ കാര്യമായ കുതിപ്പ് നടത്താനാകില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ […]
വിലക്കിഴിവുകള്‍ വാഗ്ദാനം ചെയ്ത് സിട്രോണ്‍
ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ സി3 എയര്‍ക്രോസ് ക്രോസ്ഓവര്‍ 2023 സെപ്റ്റംബറില്‍ 9.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കിയിരുന്നു. ഈ എസ്‌യുവി യു, പ്ലസ്, മാക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും അഞ്ച്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകളിലും വാഗ്ദാനം ചെയ്യുന്നു. സിട്രോണിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് – ഇ3 6.16 ലക്ഷം മുതല്‍ 8.80 ലക്ഷം രൂപ വരെ വിലയില്‍ ലഭ്യമാണ്. ഇപ്പോഴിതാ ഉത്സവ സീസണില്‍ വില്‍പ്പന മെച്ചപ്പെടുത്തുന്നതിനായി, സി3 ഹാച്ച്ബാക്കിനും സി3 എയര്‍ക്രോസിനും ഒരു ലക്ഷം […]
അമ്പത് അമ്പസ്താനി
എഴുത്തില്‍ ജോഷി കൊണ്ടുവരുന്ന ‘ഡീറ്റെയിലിങ്ങ്’ തികച്ചും പ്രശംസനീയമാണ്. ജോഷി വളര്‍ന്നു വന്ന എണ്‍പതുകളിലെ ബാല്യം, തൊണ്ണൂറുകളിലെ കൗമാരവും യൗവ്വനവും അക്കാലത്തെ യുവാക്കളുടെ പ്രവാസജീവിതത്തിന്റെ തുടക്കമായിരുന്ന ബോംബെ യാത്ര, അന്നത്തെ കെ.പി. നമ്പൂതിരീസ് ദന്തധാവന ചൂര്‍ണ്ണം എന്ന പല്ലുതേപ്പ് പൊടി, കുമ്പളങ്ങ ഇട്ടു വച്ച നസ്രാണി രീതിയിലുള്ള നാടന്‍ കോഴിക്കറി, ബീഫ് കറി, ജോലി കിട്ടാതിരിക്കുന്ന കാലത്തെ ടെന്‍ഷന്‍, ബാല്യകാലത്തെ പലതരം കളികള്‍, പള്ളിപ്പെരുന്നാള്‍ ഇതൊക്കെ ഇതാ, ഓര്‍മ്മകളുടെ തിരശ്ശീലകള്‍ നീക്കി പുറത്തുവരികയാണ്. ‘അമ്പത് അമ്പസ്താനി’. ഡോഷി റാഫേല്‍. […]
വ്യായാമമില്ലായ്മ ഫാറ്റി ലിവര്‍ സാധ്യത വര്‍ദ്ധിപ്പിക്കും
ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്. പലരും വളരെ വൈകിയാണ് രോഗം തിരിച്ചറിയുന്നത്. കരള്‍ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും അവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അനാരോഗ്യകരമായ കൊഴുപ്പുകള്‍, ശുദ്ധീകരിച്ച പഞ്ചസാര, അമിതമായ കലോറി എന്നിവ അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവര്‍ രോഗത്തിന് പ്രധാന കാരണങ്ങളിലൊന്നാണ്. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ അമിത ഉപഭോഗം കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ ഇടയാക്കും. പലപ്പോഴും ഉയര്‍ന്ന ഫ്രക്ടോസ് […]
അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന വെടിനിർത്തൽ സമ്മർദ്ദങ്ങൾ തള്ളി ഇസ്രായേൽ
ശക്തമായ മുന്നറിയിപ്പുമായി ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ്.ഗാസ ഇസ്രായേലിന് ചരിത്ര ശാപമായി മാറും. എൻക്ലേവിൽ പ്രവേശിക്കുന്ന ഇസ്രായേലി സൈനികർ കറുത്ത ബാഗിലേ വീട്ടിലേക്ക് തിരിച്ചുപോകൂ എന്നുമാണ് ഹമാസ് പ്രസ്താവനയിൽ പറഞ്ഞത്. അതോടൊപ്പം പലസ്തീൻ പ്രദേശത്ത് രക്തച്ചൊരിച്ചിൽ തടയാൻ അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന വെടിനിർത്തൽ സമ്മർദ്ദങ്ങൾ തള്ളി ഇസ്രായേൽ. തങ്ങളുടെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു.
മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി)
നവകേരള സദസിന് മുൻപായി രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി.കേരളാ കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. മുൻ ധാരണ പ്രകാരം ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നൽകുമെന്നതായിരുന്നു തീരുമാനം.
