അഡ്വെഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ പുത്തന്‍ താരത്തെ അവതരിപ്പിച്ച് ഹോണ്ട. ഹോണ്ട എക്‌സ് എല്‍ 750 ട്രാന്‍സ്ആല്‍പ് ആണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. പൂര്‍ണമായും നിര്‍മിച്ച രൂപത്തില്‍ ഇന്ത്യയിലെത്തുന്ന ട്രാന്‍സ്ആല്‍പിന് 10,99,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഹോണ്ടയുടെ ബിഗ്വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പന. ആദ്യ 100 ട്രാന്‍സ്ആല്‍പുകള്‍ക്കുള്ള ബുക്കിങ്ങാണ് ഇപ്പോള്‍ ഹോണ്ട ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നത്. അടുത്തമാസം വിതരണം ആരംഭിക്കും. റോസ് വൈറ്റ്, മാറ്റെ ബാലിസ്റ്റിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 755സിസി ലിക്യുഡ് കൂള്‍ഡ് 270ഡിഗ്രി ക്രാങ്ക് ഇന്‍ലൈന്‍ ടു […]
പിരമിഡ്
ജീവിതത്തിന്റെ കഥാതിണര്‍പ്പുകള്‍ – തെളിനീരൊഴുക്കുപോലെ ആത്മശുദ്ധിയുള്ള കഥകള്‍. അകം കുളിര്‍ത്ത് ജീവസാരത്തില്‍ ലയിക്കുന്ന നേരെഴുത്തുകള്‍. ഗ്രാമാനുഭവങ്ങളില്‍നിന്ന് ഭൂഖണ്ഡങ്ങള്‍ താണ്ടി മനുഷ്യജീവിതത്തിലെ ധര്‍മസങ്കടങ്ങള്‍ പകുത്തു വായിച്ച ഒരു കഥാകൃത്തിന്റെ നേര്‍വിനിമയങ്ങളും ഹൃദയനിവേദനങ്ങളുമാണ് ഈ കഥകള്‍. കരുണയുടെ തലോടലില്‍ സാന്ത്വനവും വിവേകവും ഏകുന്നു ഈ കഥകള്‍. ‘പിരമിഡ്’. റഫീക്ക് പട്ടേരി. എച്ച് &സി ബുക്‌സ്. വില : 150 രൂപ.
ദീര്‍ഘ നേരമുള്ള ഇരിപ്പ് ഓര്‍മക്കുറവിന് കാരണമാകും
ചില ശീലങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാറുണ്ട്. പ്ലോസ് വണ്‍ മാസികയില്‍ 2018ല്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ദീര്‍ഘ നേരമുള്ള ഇരിപ്പ് തലച്ചോറിന്റെ മീഡിയല്‍ ടെംപറല്‍ ലോബിന് മാറ്റങ്ങള്‍ വരുത്താം. ഓര്‍മകളുണ്ടാക്കുന്നതില്‍ ഈ ഭാഗത്തിന് മുഖ്യ സ്ഥാനമുണ്ട്. ദീര്‍ഘനേരത്തെ ഇരിപ്പ് മേധാക്ഷയത്തിനും ഓര്‍മക്കുറവിനും കാരണമാകും. ഇതിനെ തടുക്കാന്‍ ദിവസവും 15 മുതല്‍ 30 വരെ മിനിറ്റ് ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടതാണ്. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും മേധാക്ഷയത്തിന്റെ തോത് വര്‍ധിപ്പിച്ച് അല്‍സ്‌ഹൈമേഴ്സ് പോലുള്ള രോഗങ്ങളുടെ സാധ്യത […]
മദ്ധ്യാഹ്ന വാർത്തകൾ
ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു.പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ പറഞ്ഞു. ആലുവയിലെ അഞ്ചുവയസ്സുകാരിക്ക് നേരെയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും, പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലെന്നും 100 ദിവസം പ്രതിയിൽ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. കോടതി […]
അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി
ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി.ആലുവയിൽ അഞ്ച് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസിലെ പ്രതി അസ്ഫാക്കിനെ ജയിലിലിലേക്ക് കൊണ്ടുപോയി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു.പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും യാതൊരു മാനസിക പ്രശ്നവും പ്രതിക്കില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ പറഞ്ഞു.
പാകിസ്ഥാനിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം
പാക് പഞ്ചാബിലെ മിയാൻവാലിയിലെ വ്യോമസേനാ പരിശീലന കേന്ദ്രത്തിന് നേരെയാണ് ശനിയാഴ്ച രാവിലെ ആറ് തീവ്രവാദികൾ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ തെഹ്‌രീകെ ജിഹാദ് (ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു.മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പേരെ വളയുകയും ചെയ്തായി റിപ്പോർട്ടിൽ പറയുന്നു. ഭീകരാക്രമണത്തിൽ മൂന്ന് വിമാനങ്ങളും ഇന്ധന ടാങ്കറും തകർന്നു.
ഹമാസ് ബന്ദികളെ വിട്ടയക്കുന്നതു വരെ ഗാസയില്‍ വെടിനിര്‍ത്തലുണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഹമാസ് ബന്ദികളെ വിട്ടയക്കുന്നതു വരെ ഗാസയില്‍ വെടിനിര്‍ത്തലുണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. അതോടൊപ്പം സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുശതമാനവും പലസ്തീനൊപ്പമെന്ന് പ്രഖ്യാപിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറല്ല തെക്കന്‍ ലബനനിലെ ഇസ്രയേല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൂചന നല്‍കി.
വളപട്ടണത്ത് ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പ് കേസിൽ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ
കണ്ണൂരിൽ പൊലീസിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തിൽ ബാബു തോമസിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു.പ്രദേശത്ത് തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസിൽ ഇയാളുടെ മകൻ റോഷൻ പ്രതിയാണ്. റോഷന്റെ മുറിയിൽ മുട്ടിവിളിക്കുന്നതിനിടെ ബാബു പൊലീസിന് നേരെ വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. വെടിവയ്പ്പിനിടെ റോഷൻ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. അതോടൊപ്പം ഇന്നലെ രാത്രി തങ്ങളുടെ വീട്ടിലേക്ക് പൊലീസിനൊപ്പം പുറത്തുനിന്നുള്ള ആളുകളും എത്തിയെന്നും മകൻ റോഷനുമായി നേരത്തെ തർക്കമുള്ളവരാണ് വന്നതെന്നും ബാബു തോമസിന്റെ ഭാര്യ പറഞ്ഞു.
നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ
നേപ്പാളിൽ ഇന്നലെ രാത്രി 11.30 ഓടെ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും 125 പേർ ഇതുവരെ മരിച്ചെന്നുമാണ് റിപ്പോർട്ട്.ദുരന്തത്തിൽ നേപ്പാൾ നൽഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന് സ്ഥിരീകരണം വന്നു.നാശനഷ്ടം നേരിട്ട നേപ്പാളിന് ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 4
◾ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് ജില്ല കലക്ടര്‍മാര്‍ പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ◾വൈദ്യുതി നിരക്ക് കൂട്ടിയതിനൊപ്പം ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്ന സബ്സിഡി സര്‍ക്കാര്‍ നിറുത്തലാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 85 പൈസയായിരുന്നു ശരാശരി സബ്സിഡി. ആദ്യത്തെ 40 യൂണിറ്റിന് 35 പൈസയും […]
