Posted inലേറ്റസ്റ്റ്

കൈകാണിച്ച് വിമാനത്തില്‍ കയറാനാകുമോ?

ബസിനു കൈകാണിക്കുന്നതു പോലെ വിമാനത്തിനു കൈകാണിച്ചാല്‍ ഫലമുണ്ടാകുമോ? അങ്ങനെയൊരു സംഭവം ഓസ്ട്രേലിയയിലുണ്ടായി. വൈകിയെത്തിയ യാത്രക്കാരി പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിനരികിലേക്ക് ഓടിയെത്തി കൈകാണിച്ച് തന്നെക്കൂടി അകത്തു കയറ്റൂവെന്ന് അലമുറയിട്ടു. സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി ബഹളംവച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പിടികൂടിയപ്പോഴാണ് കൈയില്‍ കഞ്ചാവും കണ്ടെടുത്തത്. ഓസ്ട്രേലിയയിലെ കാന്‍ബെറ വിമാനത്താവളത്തിലാണ് ഈ വിചിത്ര സംഭവങ്ങളുണ്ടായത്. ക്വാണ്ടസ് ലിങ്കിന്റെ ഇ 190 എആര്‍ വിമാനത്തിലായിരുന്നു യുവതിക്ക് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും വിമാനത്തിനകത്തേക്കു കയറാനുള്ള ബോര്‍ഡിംഗ് സംവിധനങ്ങളെല്ലാം നീക്കി വിമാനം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്

2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലീം ലീഗിനെ ക്ഷണിച്ചതിന് ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ വിജയിച്ചെന്ന് വിലയിരുത്തി സിപിഐഎം

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലീം ലീഗിനെ ക്ഷണിച്ചതിന് ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങള്‍ വിജയിച്ചെന്ന് വിലയിരുത്തി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിലയിരുത്തല്‍. സെമിനാറിലേക്ക് ലീഗ് വരുമെന്ന അമിത പ്രതീക്ഷ വേണ്ടയെന്നും ലീഗ് വന്നാലും ഇല്ലെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടായതായി സിപിഐഎം.കോണ്‍ഗ്രസ്-ലീഗ് ഭിന്നത മറനീക്കി പുറത്തുവന്നുവെന്നും പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മ വെളിപ്പെട്ടുവെന്നും സിപിഐഎം വിലയിരുത്തല്‍. ഇതോടെ രാഷ്ട്രീയ സാഹചര്യം അനുകൂലമായി മാറിയെന്നും സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങള്‍ക്ക് ഇടയാക്കും. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി ജില്ല കലക്ടര്‍മാര്‍ പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വൈദ്യുതി നിരക്ക് കൂട്ടിയതിനൊപ്പം ഉപഭോക്താക്കള്‍ക്കു നല്‍കിയിരുന്നന്ന സബ്‌സിഡിയും സര്‍ക്കാര്‍ നിറുത്തലാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 85 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തൊട്ടാകെ    കനത്തമഴക്ക് സാധ്യത

സംസ്ഥാനത്തൊട്ടാകെ    കനത്തമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പുതിയ പ്രവചനം. ഇതനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 3 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും ബാക്കി 11 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് തുടരുന്നത്. പുതിയ അറിയിപ്പിൽ കോട്ടയത്തും, കാസർകോടും കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,  കണ്ണൂർ […]

Posted inബിസിനസ്സ്

സി.എം.ആര്‍.എല്‍ രണ്ടാം പാദ ലാഭത്തില്‍ വന്‍ ഇടിവ്

എറണാകുളം ആലുവയിലെ എടയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കെമിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാം പാദമായ ജൂലൈ- സെപ്റ്റംബറില്‍ 3.16 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാന പാദത്തിലെ 18.18 കോടി രൂപയേക്കാള്‍ 82.6 ശതമാനം കുറവാണിത്. അതേ സമയം, ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 2.26 കോടി രൂപയായിരുന്നു ലാഭം. അവലോകന പാദത്തില്‍ മൊത്ത വരുമാനം 117.99 കോടി രൂപയില്‍ നിന്ന് 57 […]

Posted inവിനോദം

മമ്മൂട്ടി, ജ്യോതിക ചിത്രം ‘കാതല്‍’ നവംബര്‍ 23ന്

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്റെ റിലീസ് തിയതി പുറത്തുവിട്ടു. നവംബര്‍ 23ന് ‘കാതല്‍’ തിയറ്ററുകളില്‍ എത്തും. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായികയായി എത്തുന്നത്. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കാതലില്‍ അവതരിപ്പിക്കുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലും കാതല്‍ പ്രദര്‍ശിപ്പിക്കും. 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്. മേളയില്‍ നവംബര്‍ 23ന് മുന്‍പ് ചിത്രം പ്രദര്‍ശിപ്പിക്കുമോ ആതോ തിയറ്റര്‍ റിലീസിന് ശേഷമാകുമോ കാതല്‍ മേളയില്‍ എത്തുക […]

Posted inവിനോദം

കാത്തിരിപ്പിന് വിരാമം കുറിച്ച് ‘ഇന്ത്യന്‍ 2’ ടീസര്‍

ഇന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഇന്ത്യന്‍ 2’. ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ വിഎഫ്എക്‌സിലൂടെ ഇന്ത്യന്‍ 2ല്‍ കൊണ്ടുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷങ്കറിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. കമല്‍ ഹാസനും കാജലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു […]

Posted inഓട്ടോമോട്ടീവ്

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ അറ്റാദായത്തില്‍ വന്‍ വര്‍ദ്ധനവ്

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ അറ്റാദായത്തില്‍ വന്‍ വര്‍ദ്ധനവ്. 2023 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ വില്‍പനയിലുണ്ടായ വര്‍ദ്ധനയുടെയും മറ്റ് ഘടകങ്ങളുടെയും പിന്‍ബലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വില്‍പ്പനയെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനവോടെ 536 കോടി രൂപയിലെത്തി. അപ്പാച്ചെ നിര്‍മ്മാതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 13 ശതമാനം വര്‍ധിച്ച് 8145 കോടി രൂപയായി. എബിറ്റ്ഡ (പലിശ, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) 22 ശതമാനം വര്‍ധിച്ച് 900 […]

Posted inപുസ്തകങ്ങൾ

സ്‌നേഹവര്‍ണങ്ങള്‍

നിര്‍മ്മലജലം പോലെ തെളിമയാര്‍ന്ന ഉള്‍ക്കാഴ്ചകള്‍ക്കുടമയായ കീര്‍ത്തി, അവളുടെ ചുറ്റുമുള്ള ഒരു ഗ്രാമത്തിന്റെ ദൃശ്യഭംഗിയും പോയകാല ചരിത്രസംഭവങ്ങളും ഒപ്പിയെടുക്കുന്നതിനോടൊപ്പം, സ്വന്തം തറവാട്ടിലെ ഇളയച്ഛനെന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാവാത്തതിന്റെ വേവുകളിലൂടെ കടന്നുപോവുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് നില്ക്കുന്ന, നന്മയുള്ള ഒരു മനുഷ്യന്റെ ജീവിതവും കാലവും കര്‍മ്മവും അടയാളപ്പെടുത്തുമ്പോള്‍ ഉള്ള് നിറഞ്ഞ അനുഭൂതിയാണ് വായനക്കാരില്‍ സൃഷ്ടിക്കുക. ജീവിതത്തിന്റെ താക്കോല്‍ ആരുടെ കൈയിലാണ് എന്ന ചോദ്യം എക്കാലത്തും പ്രസക്തമാകുന്ന നോവല്‍. ലളിതവും മനോഹരവുമായ ഈ ആഖ്യാനം ഒരു ഗ്രാമ പരിസരങ്ങളുടെ രമണീയതയും കൂടിയാണ്. ‘സ്‌നേഹവര്‍ണങ്ങള്‍’. […]