ഇന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഇന്ത്യന്‍ 2’. ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ വിഎഫ്എക്സിലൂടെ ഇന്ത്യന്‍ 2ല്‍ കൊണ്ടുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷങ്കറിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. കമല്‍ ഹാസനും കാജലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു. കമല്‍ ഹാസന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇന്ത്യന്‍ 2. 1996-ലെ ഹിറ്റായ ഇന്ത്യന്‍ സിനിമയുടെ തുടര്‍ച്ചയാണ് ഈ സിനിമ. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യന്‍ 2ന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
കാത്തിരിപ്പിന് വിരാമം കുറിച്ച് ‘ഇന്ത്യന്‍ 2’ ടീസര്‍
