ബസിനു കൈകാണിക്കുന്നതു പോലെ വിമാനത്തിനു കൈകാണിച്ചാല്‍ ഫലമുണ്ടാകുമോ? അങ്ങനെയൊരു സംഭവം ഓസ്ട്രേലിയയിലുണ്ടായി. വൈകിയെത്തിയ യാത്രക്കാരി പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിനരികിലേക്ക് ഓടിയെത്തി കൈകാണിച്ച് തന്നെക്കൂടി അകത്തു കയറ്റൂവെന്ന് അലമുറയിട്ടു. സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി ബഹളംവച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. പിടികൂടിയപ്പോഴാണ് കൈയില്‍ കഞ്ചാവും കണ്ടെടുത്തത്. ഓസ്ട്രേലിയയിലെ കാന്‍ബെറ വിമാനത്താവളത്തിലാണ് ഈ വിചിത്ര സംഭവങ്ങളുണ്ടായത്. ക്വാണ്ടസ് ലിങ്കിന്റെ ഇ 190 എആര്‍ വിമാനത്തിലായിരുന്നു യുവതിക്ക് പോകേണ്ടിയിരുന്നത്. വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും വിമാനത്തിനകത്തേക്കു കയറാനുള്ള ബോര്‍ഡിംഗ് സംവിധനങ്ങളെല്ലാം നീക്കി വിമാനം റണ്വേയേേിലക്കു നീങ്ങാനിരിക്കുകയായിരുന്നു. ഇതോടെ യുവതി ബേയിലേക്ക് ഓടിക്കയറി പൈലറ്റു കാണുന്ന വിധത്തില്‍ വിമാനത്തിന്റെ മുന്‍ വശത്തു നിന്നും നടന്നുമെല്ലാം ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. അകത്തു കയറ്റാന്‍ പൈലറ്റ് വിസമ്മതിച്ചതോടെ യുവതി ടെര്മിനലിലേക്കു തിരിച്ച് നടക്കുന്നതിനിടെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
കൈകാണിച്ച് വിമാനത്തില്‍ കയറാനാകുമോ?
