വെനസ്വേലയില്‍ നിന്ന് ഇന്ത്യ വീണ്ടും ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഒരുങ്ങുന്നു. നേരത്തെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന എണ്ണയുടെ ഏകദേശം പത്തിലൊന്ന് സംഭാവന ചെയ്ത രാജ്യമാണ് വെനസ്വേല. എന്നാല്‍ 2017-2019 കാലയളവില്‍ വെനസ്വേലന്‍ എണ്ണ കയറ്റുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ വാങ്ങല്‍ നിലയ്ക്കുകയായിരുന്നു. വെനസ്വേലയ്‌ക്കെതിരായ എണ്ണ, വ്യാപാരം, സാമ്പത്തിക ഉപരോധത്തില്‍ ഇപ്പോള്‍ ഇളവ് വരുത്തിയതോടെയാണ് ഇന്ത്യ എണ്ണ ഇറക്കുമതിക്കായി വീണ്ടും വെനസ്വേലന്‍ വിപണിയെ ആശ്രയിക്കാനൊരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ ഉല്‍പാദകരായ സൗദി അറേബ്യയും റഷ്യയും വിതരണം വെട്ടിക്കുറച്ചതോടെ ജൂലൈ […]
ഒരു വര്‍ഷത്തിനിടെ പകുതിയിലേറെ മൂല്യമിടിഞ്ഞ് എക്‌സ്!
സമൂഹ മാധ്യമമായ എക്‌സ് അഥവാ ട്വിറ്ററിന് ഒരു വര്‍ഷത്തിനിടെ ഇടിഞ്ഞത് പകുതിയിലേറെ മൂല്യം. 4400 കോടി ഡോളര്‍ മുടക്കി എലോണ്‍ മസ്‌ക് സ്വന്തമാക്കിയ ട്വിറ്റര്‍ ആണ് പേരുമാറി എക്‌സ് ആയപ്പോള്‍ വെറും 1900 കോടി ഡോളറിലേക്ക് മൂല്യമിടിഞ്ഞത്. മസ്‌ക് ഏറ്റെടുത്തശേഷം ട്വിറ്റര്‍ ജീവനക്കാരിലേറെയും രാജിവെക്കുകയോ ജോലി നഷ്ടമാവുകയോ ചെയ്തിരുന്നു. കമ്പനിയുടെ പേര് എക്‌സ് എന്നാക്കി. ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്‍പ്പെടെ നിയമങ്ങള്‍ പലതും മാറി. മസ്‌ക് നേരിട്ടെടുത്ത കടുത്ത നടപടികള്‍ക്കു പിന്നാലെ പരസ്യ വരുമാനം പകുതിയിലേറെ ഇടിയുകയും ചെയ്തു. പലിശയിനത്തില്‍ […]
താനൊരാൾ മാത്രം വിചാരിച്ചാൽ സംസ്ഥാനത്ത് അഴിമതി ഇല്ലാതാവില്ലെന്ന് മാത്യു കുഴൽനാടൻ
സംസ്ഥാനത്തു നടക്കുന്ന അഴിമതി മറച്ചു പിടിക്കുന്നതിന് സർക്കാർ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണെന്നും,താനൊരാൾ മാത്രം വിചാരിച്ചാൽ സംസ്ഥാനത്ത് അഴിമതി ഇല്ലാതാവില്ലെന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പല വിവരങ്ങളും സർക്കാർ വകുപ്പുകൾ നൽകുന്നില്ല. എംഎൽഎ എന്ന നിലയിൽ നൽകിയ കത്തുകൾക്ക് പോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കത്രീന കൈഫിന്റെ ടവല്‍ ഫൈറ്റുമായി ‘ടൈഗര്‍ 3’ ടീസര്‍
സല്‍മാന്‍ ഖാന്റെ ബിഗ് ബജറ്റ് ചിത്രം ‘ടൈഗര്‍ 3’ പുതിയ ടീസര്‍ എത്തി. കത്രീന കൈഫിന്റെ ടവല്‍ ഫൈറ്റ് അടക്കമുള്ള ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ദീപാവലി റിലീസ് ആയി നവംബര്‍ 12 ഞായറാഴ്ച ചിത്രം റിലീസിനെത്തും. ഹോളിവുഡ് നടിയും സ്റ്റണ്ട് വുമണുമായ മിഷേല്‍ ലീക്കൊപ്പമുള്ള കത്രീനയുടെ ടവല്‍ ഫൈറ്റ് ട്രെയിലറിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാത്ത് ടവല്‍ ധരിച്ചു കൊണ്ടുള്ള ഫൈറ്റ് സീനായിരുന്നു ഇത്. രണ്ടാഴ്ചത്തെ റിഹേഴ്‌സലിനു ശേഷമായിരുന്നു ഈ രംഗം ചിത്രീകരിച്ചത്. […]
‘എക്‌സിറ്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
വിശാക് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എക്‌സിറ്റ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ബ്ലൂം ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണുഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത് ടൊവിനോ തോമസ് ആണ്. ഒറ്റ രാത്രിയില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം തീര്‍ത്തുമൊരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറാണ്. മലയാളത്തിന് പുറമെ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. നവാഗതനായ അനീഷ് ജനാര്‍ദ്ദനന്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവില്‍ ഒരു രാത്രി […]
ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍
സാധാരണ നമ്മള്‍ കാണുന്ന, ഗൃഹാതുരത്വം മാത്രം പേറുന്ന ഒരെഴുത്തല്ല ഈ കൃതി. പ്രവാസത്തിന്റെ നേരിട്ടുള്ള, അതിതീക്ഷ്ണമായ യഥാര്‍ത്ഥത്തിനാണ് വവൈകരികതക്കോളും ഭവന ചെയ്യുകയാണ്. യാഥാര്‍ത്ഥ്യത്തിനാണ് വൈകാരികതയെക്കാളും ഭാവനയെക്കാളും പ്രാധാന്യം. ജീവിതത്തിന്റെ തൊട്ടാല്‍ പൊള്ളുന്ന അവസ്ഥകളെക്കുറിച്ചാണ് എഴുത്തുകാരന്‍ ആഖ്യാനം ചെയ്യുന്നത്. ഒരു പ്രവാസിയുടെ നെഞ്ചിലെ നെരിപ്പോടിന്റെ ചൂട് തൊട്ടറിയാന്‍ ഇതിലെ താളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വായനക്കാരന് സാധിക്കും. വളരെ കയ്യടക്കത്തോടുകൂടി എഴുതിയിരിക്കുന്ന, സാധാരണക്കാരുടെ ഭാഷയില്‍ കൃത്യമായി സംഭവങ്ങളെ കോറിയിട്ടിരിക്കുന്ന, അതിശയോക്തി ഇല്ലാത്ത സത്യസന്ധമായ എഴുത്താണ് ‘ദോഫാറിലേക്കൊരു പേര്‍ഷ്യക്കാരന്‍’. അഷ്‌റഫ് അമ്പലത്ത്. ഗ്രീന്‍ […]
ഏഥര്‍ 450എക്സ് എച്ച്ആറിന് 158 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും
വരാനിരിക്കുന്ന ഏഥര്‍ 450എക്സ് എച്ച്ആറിന് 158 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് സൂചന. പുതിയ മോഡലിന്റെ റജിസ്ട്രേഷന്‍ വിവരങ്ങള്‍ അടങ്ങുന്ന രേഖയിലാണ് ഇക്കാര്യമുള്ളത്. 450എക്സ് എച്ച്ആര്‍ എന്നതിലെ എച്ച്.ആര്‍ എന്നത് ‘ഹൈ റേഞ്ചിനെ’യാണ് സൂചിപ്പിക്കുന്നത്. ബാറ്ററിയുടെ കപ്പാസിറ്റി 3.7കിലോവാട്ട്അവര്‍ ആകുമെന്നും പറയുന്നു. നിലവില്‍ വിപണിയിലുള്ള ഏഥര്‍ 450എക്സിനേക്കാള്‍ എട്ടു കിലോമീറ്റര്‍ റേഞ്ച് കൂടുതലാണ് (ആകെ 158 കി.മീ) 450എക്സ് എച്ച്ആറിന്. 6.4കി.വാട്ട് ആണ് പരമാവധി പവര്‍ ഔട്ട് പുട്ട്. ഇത് ഏഥര്‍ 450 എക്സിന് സമാനമാണ്. ഉയരത്തിലും വീല്‍ബേസിന്റെ […]
ഹൊറര്‍ സിനിമ കാണുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കും!
ഹൊറര്‍ സിനിമ കാണുമ്പോള്‍ തലച്ചോറിലെ എന്‍ഡോര്‍ഫിന്‍, ഡോപ്പമിന്‍ പോലുള്ള ഹോര്‍മോണുകള്‍ ഉണരുകയും ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. എഡിന്‍ബര്‍ ക്വീന്‍ മാര്‍ഗരറ്റ് യൂണിവേഴ്സിറ്റിയെ ന്യൂറോ സൈക്കോളജിസ്റ്റായ ഡോ. ക്രിസ്റ്റന്‍ നോള്‍സ് പറയുന്നത്, ഹൊറര്‍ സിനിമ കാണുമ്പോള്‍ റിലീസ് ആകുന്ന എന്‍ഡോര്‍ഫിന്‍ വേദന സഹിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുമെന്നാണ്. ഭയം നമ്മളെ വേദനയില്‍ നിന്നും ശ്രദ്ധ മാറ്റും. അതുകൊണ്ട് തന്നെ ഹൊറര്‍ സിനിമകള്‍ കാണുമ്പോള്‍ മനസില്‍ നിന്നും മറ്റ് കാര്യങ്ങള്‍ മറക്കും. അഡ്രിനാലില്‍ പോലുള്ള സ്ട്രെസ […]
മധ്യാഹ്ന വാര്‍ത്തകള്‍
എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ജനങ്ങള്‍ അംഗീകരിച്ചേ പറ്റൂവെന്നും മന്ത്രി പറഞ്ഞു. റഗുലേറ്ററി കമ്മീഷനാണു നിരക്കു നിശ്ചയിക്കുന്നത്. മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. കെടിഡിഎഫ്‌സിയില്‍ നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ക്കു ഗ്യാരണ്ടി നല്‍കാത്ത സര്‍ക്കാര്‍ കേരളാ ബാങ്കില്‍നിന്നുള്ള വായ്പയ്ക്കു ഗ്യാരണ്ടി പുതുക്കി. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ പുതിയ സിഎംഡിയായി നിയമിച്ചതിനു പിറകേയാണ് ഉത്തരവിറങ്ങിയത്. പാലക്കാട്, എറണാകുളം ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നായി കെടിഡിഎഫ്‌സി […]
കെ സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീറും, പി എം എ സലാമും
തന്‍റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ലെന്നും, വ്യക്തിപരമായി തോന്നിയ കാര്യമാണ് പറഞ്ഞതെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ. പലസ്തീൻ വിഷയത്തിൽ ഒരുമിച്ച് നിൽക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമും പറഞ്ഞു. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.
