ആലിംഗനത്തിലൂടേയും ചുംബനത്തിലൂടേയുമെല്ലാം രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കാനോ അരക്കിട്ടുറപ്പിക്കാനോ കഴിയുമോ. ബെര്‍ലിനില്‍ കഴിഞ്ഞ ദിവസം നടന്ന യൂറോപ്യന്‍ യൂണിയന് കോണ്‍ഫറന്‍സിനു ശേഷം ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ വിദേശകാര്യ മന്ത്രിമാര്‍ പോസു ചെയ്തതായിരുന്നു. ക്രൊയേഷ്യന്‍ വിദേശകാര്യ മന്ത്രി ഗോര്‍ഡന്‍ ഗ്രിലിക് റാഡ്മാന്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നാലീന ബെയര്‍ബോക്കിനെ ചുംബിക്കാന്‍ ശ്രമിച്ചു. വീഡിയോ വൈറലായി, വിവാദവുമായി. 65 കാരനായ റാഡ്മാന്‍ ആദ്യം വനിതാ മന്ത്രിയുടെ അരികിലെത്തി ഹസ്തദാനം ചെയ്തു. അതിനുശേഷമാണു കവിളില്‍ ചുംബിക്കാന്‍ ശ്രമിച്ചത്. വനിതാ മന്ത്രി ഒഴിഞ്ഞുമാറി. മറ്റു മന്ത്രിമാര്‍ അമ്പരന്നുപോയി. അതൊരു അക്രമാസക്തമായ ചുംബന ശ്രമമായിപ്പോയിയെന്നാണ് റാഡ്മാന്റെ ചുംബനശ്രത്തെക്കുറിച്ച് ക്രൊയേഷ്യയുടെ മുന്‍ പ്രധാനമന്ത്രി ജദ്രങ്ക കോസോര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. റാഡ്മാന്റെ പ്രതികരണം വളരെ സരസമാണ് ”എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞങ്ങള്‍ എപ്പോഴും പരസ്പരം ഊഷ്മളമായി അഭിവാദ്യം ചെയ്യാറുണ്ട്. മോശമായ എന്തെങ്കിലുമായി തോന്നിയെങ്കില്‍ ക്ഷമിക്കണം’.
മന്ത്രി ചുംബനം
