മധ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതന്റെ ജീവതം പറയുന്ന ചിത്രമായ ‘അച്ചുതന്റെ അവസാന ശ്വാസം’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. എല്‍.എം.എ ഫിലിം പ്രൊഡക്ഷന്‍സ്, പ്രെസ്റ്റോ മൂവീസ്, പെര്‍ഫ്റ്റ് പിക്ച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ലീനു മേരി ആന്റണി നിര്‍മ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മറിയം, ചട്ടമ്പി, സാജന് ബേക്കറി, അപ്പന് എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തില്‍ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വല്സന്, അനില്‍ കെ ശിവറാം, കിരണ്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഓക്സിജന്‍ സിലിണ്ടറിനെ ആശ്രയിച്ച് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കിടപ്പ് രോഗിയായ അച്യുതന്, ആഗോള കോവിഡ്-19 പാന്‍ഡെമിക് ആരംഭിക്കുന്നത് മുതല്‍ ഓക്സിജന്‍ സിലിണ്ടറിന്റെ ആവശ്യകത വര്‍ധിക്കുന്നതും തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമം അച്ചുതന്റെ ജീവിത്തെ ബാധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
‘അച്ചുതന്റെ അവസാന ശ്വാസം’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
