കല്ലുത്താൻ കടവിലെ പുതിയ കെട്ടിടത്തിലേക്ക് പാളയം മാർക്കറ്റ് മാറ്റാനുള്ള പ്രവൃത്തികൾ പൂര്‍ത്തിയാകാനിരിക്കെയാണ് വ്യാപാരികള്‍ പ്രതിഷേധം ആരംഭിച്ചത്. ഇത് വ്യാപാരികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവന മാർഗം ഇല്ലാതാക്കുമെന്നും പാളയത്ത് തന്നെ കൂടുതൽ സൗകര്യം ഒരുക്കുകയുമാണ് വേണ്ടതെന്നാണ് സമരക്കാരുടെ ആവശ്യം.കോഴിക്കോട് മേയർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെ ഉപവാസ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി. അതേസമയം കടയപ്പ് സമരം തുടരുകയാണ്.
ഉപവാസ സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികള്‍
