മഞ്ചേശ്വരം മുൻ എംഎൽഎ യായ എംസി കമറുദ്ദീൻ ഒന്നാം പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ കമറുദ്ദിൻ അടക്കം 29 പ്രതികളാണുള്ളത്. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബഡ്സ് ആക്റ്റ്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐപിസി വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു
