വെബ് സീരിസില്‍ അരങ്ങേറ്റം കുറിച്ച് നടന്‍ പ്രഭുദേവ. സോണി ലിവ് ഒരുക്കുന്ന തമിഴ് സീരിസായ ‘സേതുരാജന്‍ ഐപിഎസി’ലൂടെയാണ് പ്രഭുദേവ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് ചുവടുവയ്ക്കുന്നത്. പൊളിറ്റിക്കല്‍ ക്രൈം ത്രില്ലറായാണ് സീരിസ് ഒരുങ്ങുന്നത്. റഫീഖ് ഇസ്മയില്‍ ആണ് സേതുരാജന്‍ ഐപിഎസ് സംവിധാനം ചെയ്യുന്നത്. ഒരു രാഷ്ട്രീയ കൊലപാതകം അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറായാണ് പ്രഭുദേവ എത്തുന്നത്. 2022 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രത്തസാച്ചിയുടെ സംവിധായകനാണ് റഫീഖ്. സീരിസിന്റെ റിലീസ് തീയതി പുറത്തുവന്നിട്ടില്ല. അതേസമയം നിരവധി സിനിമകളാണ് പ്രഭുദേവയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. […]
ടാറ്റ ഹാരിയറിന് ഒരു ലക്ഷം രൂപയിലധികം കുറവ്
ടാറ്റ ഹാരിയറിനും വില കുറച്ചു. ടാറ്റ ഹാരിയറിന് ഒരു ലക്ഷം രൂപയിലധികം വിലക്കുറവ് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്യുവിയായി കണക്കാക്കപ്പെടുന്ന ടാറ്റ ഹാരിയറിന് ഭാരത് എന്‍സിഎപിയില്‍ 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിരുന്നു. ഇപ്പോള്‍ അത് കൂടുതല്‍ വിലകുറഞ്ഞതായി മാറിയിരിക്കുന്നു. അതിന്റെ എല്ലാ വകഭേദങ്ങളിലും 5.4% വരെ വിലക്കുറവ് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. 1.44 ലക്ഷം വരെ വില കുറയുന്ന ഹാരിയര്‍ ഫിയര്‍ലെസ് പ്ലസ് എക്‌സ് ഡാര്‍ക്ക് ടര്‍ബോ ഡീസല്‍-ഓട്ടോമാറ്റിക് വേരിയന്റിലാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം […]
അനശ്വരപ്രണയഗീതകങ്ങള്‍
അഗാധമായ ആത്മീയ ഉള്‍ക്കാഴ്ചയുടെ പ്രണയഗീതകങ്ങള്‍. ദൈവീകതയും സത്യാന്വേഷണവും പ്രണയവും നഷ്ടവും ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങളാല്‍ ഇഴചേരുന്ന വികാരാധീന കവിതകള്‍. മനുഷ്യാനുഭവത്തിന്റെ സംഘര്‍ഷങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍ പ്രകൃതിയില്‍നിന്നും ജീവിതത്തില്‍നിന്നും സാമൂഹ്യബോധത്തില്‍നിന്നും കണ്ടെടുത്തവയാണ്. ആത്മീയദര്‍ശനങ്ങളുടെ ആഖ്യാനകവിതകള്‍. ‘അനശ്വരപ്രണയഗീതകങ്ങള്‍’. ജലാലുദ്ദീന്‍ റൂമി. ഗ്രീന്‍ ബുക്‌സ്. വില 114 രൂപ.
യുവതലമുറയില്‍ എഐ ഡിപ്രഷന്‍ സിന്‍ഡ്രം
എഐയെ അമിതമായി ആശ്രയിക്കുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ഒരു മാനസികാവസ്ഥയാണ് എഐ സിന്‍ഡ്രം അഥവാ എഐ ഡിപ്രഷന്‍ സിന്‍ഡ്രം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വളരെ അധികം ആശ്രയിക്കുന്ന വ്യക്തികളില്‍ സ്വന്തമായി ചിന്തിക്കാനും ക്രിയേറ്റീവ് ആയി പ്രവര്‍ത്തിക്കാനുമുള്ള കഴിവു നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് അവര്‍ക്ക് ആത്മവിശ്വാസം നേടാനുമുള്ള കഴിവ് ഇല്ലാതാക്കുന്നു. കൂടാതെ ഇത് അവരില്‍ വിഷാദത്തിനും മാനസികപിരിമുറുക്കത്തിനും കാരണമാകും. അതായത്, എന്ത് ചെയ്യണമെങ്കിലും ഉടന്‍ എഐ ചാറ്റ് ബോട്ടിനേട് നിര്‍ദേശം ചോദിക്കുക. എഐയുടെ സഹായമില്ലാതെ ഒന്നും കൃത്യമായി ചെയ്യാന്‍ കഴിയില്ലെന്ന് തോന്നല്‍ […]
തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വേടൻ
തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വേടൻ. അതിൽ യാതൊരു സംശയവും തനിക്കില്ല. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം. കേസും തിരക്കുമെല്ലാം കഴിഞ്ഞു വിശദമായി എല്ലാം സംസാരിക്കാമെന്നും വേടൻ അറിയിച്ചു.
മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കെഎസ്‌യു പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ചു വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കെഎസ്‌യു പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ചു വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് ഷോകോസ് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. പേപ്പട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പേപ്പട്ടിയെ കൈകാര്യം ചെയ്യുന്നതുപോലെ കൈകാര്യം ചെയ്യുമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പ്രതികരിച്ചു. മുള്ളൂർക്കരയിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് കെഎസ്.യു പ്രവർത്തകരെയാണ് കോടതിലേക്ക് കറുത്തമുഖം മൂടി വച്ച് മുഖം മറച്ച് കൊണ്ട് വന്നത്. […]
ഡിവൈഎഫ്ഐ നേതാവ് ശരത്തിൻ്റെ പുറത്തുവന്നുള്ള ശബ്ദരേഖയിൽ മറുഭാഗത്തുള്ള ശബ്ദം തൻ്റേതാണെന്ന് നിബിൻ ശ്രീനിവാസൻ.
ഡിവൈഎഫ്ഐ നേതാവ് ശരത്തിൻ്റെ പുറത്തുവന്നുള്ള ശബ്ദരേഖയിൽ മറുഭാഗത്തുള്ള ശബ്ദം തന്റെ തന്നെയാണെന്ന് മണ്ണുത്തിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നിബിൻ ശ്രീനിവാസൻ. അതെങ്ങനെ പുറത്തു പോയി എന്ന് തനിക്കറിയില്ലെന്നും ശരത്ത് ഏറ്റവും അടുത്ത സുഹൃത്താണ് എന്നും നിബിൻ പറഞ്ഞു. ഒന്നരക്കൊല്ലം മുമ്പാണ് ഇതെല്ലാം പറയുന്നത് ഫോണിലാണോ റെക്കോർഡ് ആണോ എന്ന് തനിക്കറിയില്ല, ശരത്തുമായുള്ള സംഭാഷണത്തിൽ കേൾവിക്കാരൻ മാത്രമായിരുന്നു താൻ അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് ശരത്താണ്, കണ്ണനെപ്പറ്റിയും മൊയ്തീനെ പറ്റിയും വെളിപ്പെടുത്തൽ നടത്തിയത് ശരത്താണെന്നും നിബിൻ പറഞ്ഞു. ശരത്ത് പറഞ്ഞതു […]
സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൽ മുൻമന്ത്രി കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം. കടകംപ്പള്ളി സുരേന്ദ്രൻ മോശം സന്ദേശങ്ങള്‍ അയച്ചുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന കോൺഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡൻ്റുമായ എം മുനീർ നൽകിയ പരാതി അന്വേഷണത്തിനായി സിറ്റി പൊലിസ് കമ്മീഷണർക്ക് കൈമാറി. സിറ്റി കമ്മീഷണറുടെ കീഴിൽ രഹസ്യമായാണ് അന്വേഷണം നടത്തുന്നത്.ആരോപണം ഉന്നയിച്ച സ്ത്രീ നേരിട്ട് പരാതി നൽകാത്ത സാഹചര്യത്തിൽ അന്വേഷണത്തിന് കൈമാറേണ്ടതുണ്ടോയെന്ന ചർച്ച ഉയർന്നുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ വിവിധ […]
രാഷ്ട്രീയ നേതാക്കൾക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന കേസിൽ ക്രൈം നന്ദകുമാറിന്റെ ഹർജി തള്ളി
രാഷ്ട്രീയ നേതാക്കൾക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന കേസിൽ മൂൻകൂർ ജാമ്യം തേടി ക്രൈം നന്ദകുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം. കേസിൽ നന്ദകുമാറിനെ നേരത്തെ കോടതി അറസ്റ്റിൽ നിന്ന് ഇടക്കാല പരിരക്ഷ നൽകിയിരുന്നു. ഇത് കോടതി എടുത്തുകളഞ്ഞു മാത്രമല്ല അന്വേഷണ ഊദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം നന്ദകുമാർ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതിനെയും കോടതി വിമർശിച്ചു.
കങ്കണയുടെ അപകീർത്തിക്കേസ് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി
തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട് ഫയൽ ചെയ്ത ഹർജി സുപ്രിം കോടതി തള്ളി. 2021 ലെ കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ കുറിച്ച് കങ്കണ അപകീർത്തികരമായി ട്വിറ്ററിൽ ഇട്ട പോസ്റ്റുമായി ബന്ധപ്പെട്ട കേസിലാണു വിടുതൽ ഹർജി തള്ളിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നേരത്തെ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയും തള്ളിയിരുന്നു. 2021ലെ കർഷക സമരത്തിൽ പങ്കെടുത്ത മഹീന്ദർ കൗർ എന്ന 73 വയസ്സുകാരിക്കെതിരെയാണ് കങ്കണ അന്ന് അധിക്ഷേപകരമായ ട്വീറ്റിട്ടത്.