നവ്യ നായര്‍, സൗബിന് ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ വി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. വൈകാരികമായി ഏറെ ആഴമുള്ളതും ഉദ്വേഗഭരിതവുമായ ഒരു ഡ്രാമ ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന് എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുക്കിയ പാതിരാത്രി കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്.
‘പാതിരാത്രി’ ചിത്രത്തിന്റെ ടീസര്‍
