പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് ആണ് ഇയാളെ നാഗർകോവിലിലെ ബന്ധു വീട്ടിൽ നിന്ന് പിടികൂടിയത്. നവംബർ 16നാണ് ഇയാൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും അധ്യാപകൻ കിരൺ ഒളിവിൽ പോയി.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവീട്ടിൽ നിന്ന് പിടികൂടിയത്. എറണാകുളം പട്ടിമറ്റം സ്വദേശിയായ ഈ അധ്യാപകൻ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുമ്പോളാണ് കുട്ടിയോട് മോശമായി പെരുമാറിയത്.
ഐക്യ ജനാധിപത്യ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് പോകും.തരൂർ വിഷയത്തിൽ ഇടപെടില്ല; കുഞ്ഞാലിക്കുട്ടി
കോൺഗ്രസ്സിന്റെ ആഭ്യന്തര പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ പ്രശ്നമുണ്ടെങ്കിൽ അത് കോൺഗ്രസ് തന്നെ പരിഹരിക്കും. അതിനുള്ള പ്രാപ്തി കോൺഗ്രസിനുണ്ട്. ശശി തരൂരിന്റെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ വിഷയത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസ് ഐക്യത്തോടുകൂടി മുന്നോട്ട് പോകണം . ഐക്യ ജനാധിപത്യ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് പോകും. അജണ്ടയിൽ […]
പാര്‍ട്ടിക്കാര്‍ ശശി തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിച്ചു; ടി പദ്മനാഭൻ
പാർട്ടിക്കാർ തന്നെ ശശി തരൂരിനെ കാല് വാരം ശ്രമിച്ചു എന്ന് കഥാകൃത്ത് ടി പത്മനാഭന്‍. മത്സരിക്കാൻ നിന്നപ്പോൾ പാര്‍ട്ടിക്കാര്‍ തന്നെ ശശി തരൂരിനെതിരെ ആവനാഴിയിലെ എല്ലാ അസ്ത്രവും പ്രയോഗിച്ചു .ഇന്ത്യയെന്ന വികാരം ഉൾക്കൊള്ളാൻ കഴിയാത്തവരുടെ ഇടയിലാണ് തരൂർ ജീവിക്കുന്നതെന്ന് പറഞ്ഞ ടി പത്മനാഭൻ, യുവജനങ്ങൾ തരൂരിനൊപ്പമുണ്ടാകുമെന്നും പറഞ്ഞു. പൊന്നു സുഹൃത്തേ ഒരിക്കലും ഈ പാർട്ടി വിട്ടു പോകരുതെന്നും ടി പത്മനാഭൻ പറഞ്ഞു. തരൂരിനെ വേദിയിൽ ഇരുത്തിയാണ് പത്മനാഭന്റെ പരാമർശം. എന്നാൽ മുഖ്യമന്ത്രി കുപ്പായം ലക്ഷ്യമിട്ടവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന […]
സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; കെ റെയിൽ
സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ റെയില്‍. നിര്‍ദിഷ്ട പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കെ റെയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്. റെയിൽവേ ബോർഡിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് അൻപത് വർഷത്തെ വികസനം മുന്നണിൽ കണ്ട് നടപ്പാക്കിയ സിൽവർ ലൈൻ പദ്ധതിയുടെ തുടർനടപടിയിലേക്ക് കടക്കുമെന്ന് കെ റെയിൽ വ്യക്തമാക്കി.അന്തിമാനുമതിക്ക് മുന്നോടിയായി, ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ […]
സ്വര്‍ണവിലയില്‍ നേരിയ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 38,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 4850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. ഒരു ഗ്രാം […]
ജപ്പാനിലും നാണയപ്പെരുപ്പം
ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ്ശക്തിയായ ജപ്പാനിലും നാണയപ്പെരുപ്പം. ഒക്ടോബറില്‍ ജപ്പാന്റെ ഉപഭോക്തൃ നാണയപ്പെരുപ്പം 40 വര്‍ഷത്തെ ഉയരത്തിലെത്തി. കറന്‍സിയായ ജാപ്പനീസ് യെന്നിന്റെ തളര്‍ച്ചയും ഉയന്ന ഇറക്കുമതിച്ചെലവുമാണ് തിരിച്ചടി. സെപ്തംബറിലെ 3 ശതമാനത്തില്‍ നിന്ന് 3.6 ശതമാനത്തിലേക്കാണ് നാണയപ്പെരുപ്പം കൂടിയത്. ഇറാന്‍-ഇറാക്ക് യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് വിതരണത്തിലുണ്ടായ പ്രതിസന്ധിമൂലം 1982ല്‍ രേഖപ്പെടുത്തിയ നാണയപ്പെരുപ്പത്തിന് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ ജപ്പാനിലുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. നിരീക്ഷകര്‍ പ്രവചിച്ച 3.5 ശതമാനത്തെയും ഇതുകടത്തിവെട്ടി. നാണയപ്പെരുപ്പം രണ്ട് ശതമാനത്തില്‍ തുടരുന്നതാണ് ജാപ്പനീസ് സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യം. നാണയപ്പെരുപ്പം […]
ബേസില്‍ നായകനാവുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ബേസില്‍ നായകനാവുന്ന മറ്റൊരു ചിത്രം കൂടി. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാകും ചിത്രത്തില്‍ ബേസില്‍ എത്തുക എന്നാണ് സിനിമയുടെ സംവിധായകന്‍ പറയുന്നത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. അര്‍ജുന്‍ സേതു, എസ് മുണ്ടോള്‍ […]
സംവിധായകന്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’
സംവിധായകന്‍ സക്കറിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. ഷമിം മൊയ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ‘വൈറസ്, തമാശ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കറിയ അഭിനയിക്കുന്ന ചിത്രമാണിത്. ഹരിത ഷാഫി കോറോത്താണ് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഛായാഗ്രഹണം. ഷഫീക്കാണ് എഡിറ്റിങ്. നിഷാദ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീഹരി കെ നായര്‍ സംഗീതം പകരുന്നത്. […]
ഏഥര്‍ സ്വന്തമാക്കാം ഐ.ഡി.എഫ്.സിയിലൂടെ
വാഹനവായ്പയ്ക്കായി ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിയും ഐ.ഡി.എഫ്.സി ബാങ്കും കൈകോര്‍ക്കുന്നു. ഏഥര്‍ 450എക്സ്, 450 പ്ലസ് എന്നിവയുടെ ഓണ്‍റോഡ് വിലയുടെ അഞ്ചുശതമാനം ഡൗണ്‍പേമെന്റ് നല്‍കി വാഹനം സ്വന്തമാക്കാം. ഏഥര്‍ 450 എക്സിന് 3,456 രൂപയും 450 പ്‌ളസിന് 2975 രൂപയുമാണ് ഇ.എം.ഐ. 48 മാസമാണ് വായ്പാ കാലാവധി. പ്രോസസ്സിംഗ് ഫീസില്ലാതെ 45 മിനിട്ടിനകം വാഹനം വാങ്ങാം. പഴയ സ്‌കൂട്ടറുകളോ മോട്ടോര്‍സൈക്കിളുകളോ സീറോഡൗണ്‍ പേമെന്റില്‍ എക്സ്ചേഞ്ചും ചെയ്യാം.
മലയാള ഫെമിനിസം
സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന നൈസര്‍ഗിക ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരത്തെ മുഖ്യധാരയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച എഴുത്തുകാരി സി. എസ്. ചന്ദ്രികയുടെ ഇരുപത്തിനാലു ലേഖനങ്ങളും മൂന്നു അഭിമുഖങ്ങളും അടങ്ങിയ സമാഹാരം. ‘മലയാള ഫെമിനിസം’. സി എസ് ചന്ദ്രിക. ഡിസി ബുക്‌സ്. വില 270 രൂപ.