മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വര്‍ഗീസ് നല്കിയ കേസിൽ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശാസ്തമംഗലത്തെ വീട്ടിൽ നിന്ന് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിലെടുത്തത്. ആനന്ദ കുമാറിന്റെ വാഹനത്തിൽ തന്നെയാണ് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയത്. എറണാകുളത്തേയ്ക്ക് മാറ്റുമെന്ന് അറിയിച്ചതിന് പിന്നാലെ ആനന്ദകുമാറിന് അസ്വസ്തതയുണ്ടാവുകയും ഉടൻ ആനന്ദ് കുമാറിനെ നേരത്തെ ഹൃദ് രോഗത്തിന് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ അനുമതി കിട്ടിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കെ എൻ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
