വാഹനവായ്പയ്ക്കായി ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിയും ഐ.ഡി.എഫ്.സി ബാങ്കും കൈകോര്‍ക്കുന്നു. ഏഥര്‍ 450എക്സ്, 450 പ്ലസ് എന്നിവയുടെ ഓണ്‍റോഡ് വിലയുടെ അഞ്ചുശതമാനം ഡൗണ്‍പേമെന്റ് നല്കി വാഹനം സ്വന്തമാക്കാം. ഏഥര്‍ 450 എക്സിന് 3,456 രൂപയും 450 പ്ളസിന് 2975 രൂപയുമാണ് ഇ.എം.ഐ. 48 മാസമാണ് വായ്പാ കാലാവധി. പ്രോസസ്സിംഗ് ഫീസില്ലാതെ 45 മിനിട്ടിനകം വാഹനം വാങ്ങാം. പഴയ സ്കൂട്ടറുകളോ മോട്ടോര്‍സൈക്കിളുകളോ സീറോഡൗണ്‍ പേമെന്റില്‍ എക്സ്ചേഞ്ചും ചെയ്യാം.
ഏഥര്‍ സ്വന്തമാക്കാം ഐ.ഡി.എഫ്.സിയിലൂടെ
