Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വസ്തു വിറ്റ് കടം തീര്‍ക്കാന്‍ തിരുവമ്പാടി ദേവസ്വം ബോർഡ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ അനുമതി തേടി

തൃശൂര്‍ പൂരത്തിന്‍റെ പ്രധാന പങ്കാളികളിലൊന്നാണ് തിരുവമ്പാടി ദേവസ്വം. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 38 കോടി രൂപയുടെ ബാധ്യതയാണ് ദേവസ്വത്തിനുള്ളത്. നഗരമധ്യത്തിലെ തിരുവമ്പാടി കണ്‍വന്‍ഷന്‍ സെന്‍റര്‍ നിർമ്മാണത്തോടെയാണ് ബാങ്കിൽ ദേവസ്വത്തിന്റെ ബാധ്യത ഏറിയത്. പ്രതിസന്ധിക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാമ്പത്തിക വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. സമിതി നിര്‍ദ്ദേശ പ്രകാരം സ്ഥലം വില്‍ക്കാന്‍ ജനറല്‍ ബോഡി തീരുമാനിക്കുകയായിരുന്നു. ഇതിനായി തൃശൂര്‍ നഗരത്തിലെ മൂന്ന് വസ്തുക്കൾ വില്‍ക്കാനാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ അനുമതി തേടിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണു

മഹാരാഷ്ട്രയിലെ ഗോജുഭാവി ഗ്രാമത്തിൽ പരിശീല വിമാനം തകര്‍ന്നുവീണു.ഇന്ന് രാവിലെ 6.40നാണ് സംഭവം.വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് തകര്‍ന്നു വീണത്. നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശിലെ ബിജെപിയില്‍ പൊട്ടിത്തെറി

മധ്യപ്രദേശില്‍ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വള‍ഞ്ഞു. കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശർമക്ക് നേരെയും സീറ്റ് കിട്ടാത്തതിനെ ചൊല്ലി കടുത്ത പ്രതിഷേധം ഉയർന്നു. ഇന്നലെ 92 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അറബ് ഉച്ചകോടി സുപ്രധാന പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ പിരിഞ്ഞു

അറബ് ഉച്ചകോടി സുപ്രധാന പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ പിരിഞ്ഞു. യുഎൻ, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത ഉച്ചകോടിയിൽ പങ്കെടുത്തു. എന്നാൽ ഗാസയിലെ സംഘർഷം തടയാനും മാനുഷിക പ്രതിസന്ധി ഒഴിവാക്കാനും യുഎൻ സുരക്ഷ കൗൺസിലിന് കഴിയാതിരുന്നതിൽ സൗദി നിരാശ പ്രകടിപ്പിച്ചു. ഗാസയിൽ സമ്മർദത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങളെ ഒഴിപ്പിക്കുന്നതിൽ അറബ് രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗാസയില്‍ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ

ഗാസയില്‍ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ വീടുകള്‍ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 50 പേര്‍ കൂടി കൊല്ലപ്പെട്ടു.ഇനിയും ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് മുന്നറിയിപ്പ്. പതിനാല് ദിവസത്തിന് ശേഷം ഗാസയിലേക്ക് സഹായമെത്തുകയും രണ്ട് അമേരിക്കൻ ബന്ധികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ യുദ്ധത്തിന് നേരിയ അയവ് വന്നേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിനിടെയാണ് വിട്ടുവീഴ്ചയില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയത്.    

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 22

◾ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തിലെ കെയ്‌റോയില്‍ അറബ് ഉച്ചകോടി. പലസ്തീന്‍ ജനത എവിടേക്കും ഓടിപ്പോകില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ഇതിനിടെ തെക്കന്‍ ഗാസയിലേക്കുള്ള റാഫ ഇടനാഴി ഇസ്രയേല്‍ തുറന്നു. ഭക്ഷണവും മരുന്നും അടക്കമുള്ള അവശ്യസാധനങ്ങളുമായി എത്തിയ 20 ട്രക്കുകളെ കടത്തിവിടാനാണ് ഇടനാഴി തുറന്നത്. ഇരുന്നൂറിലേറെ ട്രക്കുകള്‍ ഈജിപ്ത് ഭാഗത്തു കാത്തു കിടക്കുകയാണ്. കെയ്റോയിലെ അറബ് ഉച്ചകോടിയില്‍ ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ബഹറിന്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ്, സൈപ്രസ് എന്നീ രാജ്യങ്ങളുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എംഎം മണി ഈ നാടിന് ബാധ്യതയാണെന്ന്   ഡീൻ കുര്യാക്കോസ് എം പി

എംഎം മണി ഈ നാടിന് ബാധ്യതയാണെന്ന്   ഡീൻ കുര്യാക്കോസ് എം പി. എം എം മണിയുടെ ചെലവിലല്ല ഞങ്ങൾ കഴിയുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ നമ്മളെ   അറിയിക്കാറില്ല. കിൻഫ്ര പാർക്കിന്റെ ഉദ്ഘാടനം ആദ്യം പത്രത്തിലൂടെയാണ് അറിഞ്ഞത്. ക്രിൻഫ്ര എം ഡി പിന്നീടാണ് വിളിക്കുന്നത്. സ്ഥലം എം എൽ എ പി.ജെ ജോസഫ് പത്രത്തിലൂടെയാണ് ഈ പരിപാടിയുടെ വിവരം അറിയുന്നത്. രണ്ടാം യു പി എ ഗവൻമെന്റാണ് സ്പൈസസ് പാർക്ക് അനുവദിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പി.ജെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ മഴ വീണ്ടും ശക്തമാകുന്നു

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ മഴ വീണ്ടും ശക്തമാകുന്നു. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്നാണ് കാലാവസ്ഥ അറിയിപ്പ്. അടുത്ത 12  മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് 4 ജില്ലകളിലും നാളെ 8 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inബിസിനസ്സ്

ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡു കെ.എസ്.എഫ്.ഇ കൈമാറി

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേരള സര്‍ക്കാരിന് നല്‍കേണ്ട ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡു കെ.എസ്.എഫ്.ഇ കൈമാറി. 56.74 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ.യ്ക്ക് വേണ്ടി ചെയര്‍മാന്‍ കെ.വരദരാജനും മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ.സനിലും ചേര്‍ന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് കൈമാറിയത്. കെ.എസ്.എഫ്.ഇ ജനറല്‍ മാനേജര്‍ (ഫിനാന്‍സ് ) എസ്.ശരത്ചന്ദ്രന്‍ , കെ.എസ്.എഫ്.ഇ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഡോ.കെ ശശികുമാര്‍, ബി.എസ് പ്രീത, കെ. മനോജ്, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ എസ്.മുരളീകൃഷ്ണപിള്ള, എസ്.അരുണ്‍ബോസ്, എന്‍.എ മന്‍സൂര്‍, എസ്.വിനോദ് എന്നിവര്‍ തിരുവനന്തപുരത്തെ റെസിഡന്‍സി […]

Posted inബിസിനസ്സ്

ഉത്സവ സീസണില്‍ യാത്രാക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍

ഉത്സവ സീസണില്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് ടിക്കറ്റെടുക്കുന്ന യാത്രാക്കാരെ പിഴിയുന്ന പതിവ് തുടര്‍ന്ന് വിമാനക്കമ്പനികള്‍. ക്രിസ്മസ്, പുതുവത്സര കാലത്ത് നാട്ടിലേക്ക് വരണമെങ്കില്‍ ടിക്കറ്റിന് പൊന്നും വില കൊടുക്കേണ്ടി വരും. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വര്‍ധനയാണ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അബുദബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഒക്ടോബര്‍ 23ന് 19,244 രൂപയാണ് നിരക്കെങ്കില്‍ ഡിസംബര്‍ 15ന് 63,168 രൂപ നല്‍കണം. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കാണെങ്കില്‍ 16,075 രൂപയില്‍ നിന്ന് 54,791 രൂപയായാണ് ടിക്കറ്റ് […]