ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ഒരു ഹോട്ടലില്‍ നടക്കുന്ന സംഭവങ്ങളാണ് രണ്ടു മിനിറ്റുള്ള ടീസറില്‍ കാണാനാകുക. ഹോട്ടലിലെ പാചകക്കാരനായി ധ്യാനിനൊപ്പം സാക്ഷാല്‍ ഷെഫ് പിള്ളയും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. […]
തെലുങ്ക് ചിത്രം ‘മംഗള്‍വാരം’ ട്രെയിലര്‍
നടി പായല്‍ രജ്പുത് ബോള്‍ഡ് അവതാരത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘മംഗള്‍വാരം’ ട്രെയിലര്‍ എത്തി. ‘ആര്‍എക്‌സ് ഹണ്ട്രഡ്’ എന്ന തെലുങ്ക് ചിത്രത്തിനു ശേഷം സംവിധായകന്‍ അജയ് ഭൂപതിയും നടി പായല്‍ രജ്പുത്തും വീണ്ടും ഒന്നിക്കുന്ന സിനിമ മലയാളത്തില്‍ ‘ചൊവ്വാഴ്ച’ എന്ന പേരില്‍ റിലീസ് ചെയ്യുന്നു. ചിത്രത്തില്‍ ശൈലജ എന്ന കഥാപാത്രമായാണ് പായല്‍ എത്തുന്നത്. തൊണ്ണൂറ് കാലഘട്ടത്തില്‍ നടക്കുന്ന വില്ലേജ്ആക്ഷന്‍ ത്രില്ലറാകും മംഗള്‍വാരം. തമിഴില്‍ ചെവ്വൈകിഴമൈ എന്ന പേരുള്ള ചിത്രം, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് […]
ഓഗസ്റ്റില്‍ കൂടുതല്‍ വിറ്റഴിഞ്ഞ ഇലക്ട്രിക് കാര്‍ ടെസ്ല വൈ
ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ വൈദ്യുത കാര്‍ മോഡലുകളുടെ പട്ടികയില്‍ ഒന്നാമത് ടെസ്ല മോഡല്‍ വൈ(1,15,885). ടെസ്ലയുടെ തന്നെ മോഡല്‍ 3 (48,815) മറികടന്നാണ് ചൈനീസ് കമ്പനിയായ ബിവൈഡി സോങ്(57,603) രണ്ടാമതെത്തിയിരിക്കുന്നത്. ചൈനീസ് കമ്പനികളുടെ മേല്‍ക്കൈ ഈ പട്ടികയില്‍ പ്രകടമാണ്. ടെസ്ലയുടെ രണ്ടു മോഡലുകള്‍ ഒഴികെ പട്ടികയിലുള്ള എട്ടു കാറുകളും ചൈനീസ് കമ്പനികളുടേതാണ്. ബിവൈഡിയുടെ നാലു മോഡലുകളാണ് നാലു മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ക്യുന്‍ പ്ലസ്(42,818), സീഗള്‍(34,841), യുവാന്‍ പ്ലസ്(32,690), ഡോള്‍ഫിന്‍(32.288) എന്നിവയാണത്. ഒമ്പതാം സ്ഥാനത്തുള്ള […]
മാരിയമ്മന്‍ തെരുവ്
ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല്‍ രംഗത്തെ സൂപ്പര്‍ ഹിറ്റ് ജോഡികളായ സംവിധായകന്‍ ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര്‍ സീരിയല്‍ ആരംഭിക്കുന്നു. നമ്പര്‍ 8 മാരിയമ്മന്‍ തെരുവ് എന്ന ആ സീരിയല്‍ കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മാരിയമ്മന്‍ തെരുവില്‍ വര്ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള്‍ പ്രേതരൂപികളായി അവരെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ യഥാര്‍ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല്‍. ‘മാരിയമ്മന്‍ തെരുവ്’. വിനോദ് നാരായണന്‍. നൈന […]
മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഹെയര്‍ സ്മൂത്നിങ് ഉല്‍പന്നത്തില്‍ അടങ്ങിയിരിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് അധിഷ്ഠിത ഉല്‍പന്നങ്ങള്‍ ആസ്മയ്ക്കും അര്‍ബുദത്തിനും കാരണമാകാമെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ). അണുനാശിനികളിലും മറ്റും പൊതുവേ ഉപയോഗിക്കുന്ന നിറമില്ലാത്ത രാസവസ്തുവാണ് ഫോര്‍മാല്‍ഡിഹൈഡ്. മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ചില ഉല്‍പന്നങ്ങള്‍ ചൂടാക്കുമ്പോള്‍ വായുവിലേക്ക് ഫോര്‍മാല്‍ഡിഹൈഡ് പുറന്തള്ളുമെന്നും ഇത് ഉപഭോക്താക്കളിലും സലൂണ്‍ ജീവനക്കാരിലും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നും എഫ്ഡിഎ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനാല്‍ മുടിയില്‍ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളില്‍ നിന്ന് ഫോര്‍മാല്‍ഡിഹൈഡോ അവ പുറന്തള്ളുന്ന […]
ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് പലസ്തീൻ
ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ടെന്നും പലസ്തീന്‍ ജനതക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്‌നാൻ അബു അൽഹൈജാ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മരുന്നുകള്‍, ടെന്‍റുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തില്‍ പലസ്തീനിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിർത്തി വഴി ഗാസയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
ജിഎസ്ടി വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് എ.കെ ബാലന്‍
വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയില്‍ ജിഎസ്ടി വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍.മാസപ്പടി ജിഎസ്ടി വിഷയത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടനും പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ മടിക്കില്ലെന്നും എകെ ബാലനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ മാത്യു വിഷയത്തിൽ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണെന്നും പറഞ്ഞു.വീണ വിജയൻ നികുതി അടച്ചെന്ന അവകാശവാദത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങൾ വിശദമായി തന്നെ പറയുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. […]
മധ്യാഹ്ന വാര്‍ത്തകള്‍
ഗാസയില്‍ തുടരുന്നവരെ ഹാമാസ് ഭികരരായി കണ്ട് ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍. ഗാസാ മുനമ്പിലെ എല്ലാവരും ഒഴിഞ്ഞു പോകണമെന്നും ഉടനേ ബോംബാക്രമണം നടത്തുമെന്നു ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍, ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം വിവരമറിയുമെന്ന് ലബനോന്‍ ആസ്ഥാനമായ ഹിസ്ബുല്ല തിരിച്ചടിച്ചു. ഇതേസമയം, ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും പങ്കെടുത്ത അറബ് ഉച്ചകോടി പ്രധാന തീരുമാനമൊന്നും ഇല്ലാതെ പിരിഞ്ഞു. യുഎന്‍ സുരക്ഷ കൗണ്‍സില്‍ ഒന്നും ചെയ്യുന്നില്ലെന്ന് സൗദി പ്രതികരിച്ചു. സമ്മര്‍ദത്തിലൂടെ […]
പലസ്തീന് സഹായവുമായി ഇന്ത്യന്‍ വ്യോമസേന വിമാനം ഈജിപ്തിലേക്ക് തിരിച്ചു
പലസ്തീന് സഹായവുമായി ഇന്ത്യന്‍ വ്യോമസേന വിമാനം ഈജിപ്തിലേക്ക് തിരിച്ചു. അവശ്യമരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉള്‍പ്പടെ 6.5 ടണ്‍ സാധനങ്ങള്‍ എത്തിക്കും. ഈജിപ്ത് റഫാ അതിര്‍ത്തി തുറന്നതോടെ മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകളും ഗാസയിലെത്തി. എന്നാല്‍ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ വലയുന്ന 23 ലക്ഷം ജനങ്ങള്‍ക്ക് ഇത് മതിയാകില്ലെന്നും പ്രതിദിനം നൂറ് ട്രക്ക് സഹായമെന്ന നിലയിലെങ്കിലും എത്തിക്കേണ്ടതുണ്ടെന്നും യുഎന്‍ വ്യക്തമാക്കിയിരുന്നു.
സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗീസിനെതിരെ യൂത്ത് കോണ്‍ഗ്രസ്
സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗീസിനെതിരെ യൂത്ത് കോണ്‍ഗ്രസ്.സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗീസ് കുറച്ചു നാളുകളായി ചിത്തഭ്രമത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രസിഡന്‍റ് കെഎസ് അരുണ്‍ ആരോപിച്ചു. സിവി വര്‍ഗീസിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന് ആവശ്യപ്പെടാനുള്ളതെന്നും അരുൺ പറഞ്ഞു.
