Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 23

◾ഇന്നു മഹാനവമി. നാളെ വിജയദശമി. എല്ലാവര്‍ക്കും ഡെയ്ലി ന്യൂസിന്റെ നവരാത്രി ആശംസകള്‍. ◾ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 266 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 117 പേര്‍ കുട്ടികളാണ്. വടക്കന്‍ ഗാസയില്‍ തുടരുന്നവരെ ഹമാസ് ഭീകരരായി കണക്കാക്കി ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ◾മൂന്നു ദിവസം ഇടിമിന്നലോടുകൂടി മഴ. ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രമാകും. ഇത് ഇന്നു ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും. കൊല്ലം, പത്തനംതിട്ട, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. പോരിനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ് ഭവനിൽ ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കാനില്ല. സർക്കാർ രാജ്ഭവനോട് വഴക്കിടാൻ ശ്രമിക്കുകയാണ്. ഗവർണർ നിയമിച്ച വൈസ് ചാൻസലർക്ക് എതിരെ ഷോകോസ് നോട്ടീസ് നൽകിയത് ഇത് കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

Posted inബിസിനസ്സ്

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക

ആഗോള സാമ്പത്തിക രംഗത്തെ മാന്ദ്യക്കാറ്റിനിടെ ഇടപാടുകളില്‍ ഇടിവുണ്ടായെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന നേട്ടം സ്വന്തമാക്കി അമേരിക്ക. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) 5,967 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ നടന്നത്. 2022-23ലെ സമാന കാലത്തെ 6,728 കോടി ഡോളറിനേക്കാള്‍ 11.3 ശതമാനം കുറവാണിത്. രണ്ടാംസ്ഥാനത്തേക്ക് വീണ ചൈനയുമായുള്ള ഇടപാട് നടപ്പുവര്‍ഷം ആദ്യപാതിയില്‍ 5,811 കോടി ഡോളറിന്റേതാണ്. ചൈനയുമായുള്ള ഇടപാടും 3.56 ശതമാനം താഴ്ന്നു. പ്രവാസി ഇന്ത്യക്കാര്‍ പ്രത്യേകിച്ച് […]

Posted inവിനോദം

അപര്‍ണ ബാലമുരളി ഗായികയായ ‘ഇമ്പം’ ഒക്ടോബര്‍ 27ന് എത്തും

ഒരു മുഴുനീള ഫാമിലി എന്റര്‍ടെയിന്‍മെന്റ് ചിത്രമായ ‘ഇമ്പം’ ഒക്ടോബര്‍ 27ന് തിയേറ്ററുകളിലേക്ക്. ലാലു അലക്സ്, ദീപക് പറമ്പോല്‍, ദര്‍ശന സുദര്‍ശന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നര്‍മ്മത്തില്‍ ചാലിച്ച സംസാരമുള്ള വിവേകിയായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാലു അലക്സ് അവതരിപ്പിക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് ആയി ദീപക് പറമ്പോല്‍ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയായി ദര്‍ശന സുദര്‍ശനാണ് അഭിനയിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ഇമ്പം. ചിത്രത്തിലെ ‘മായികാ.. മധുനിലാ…’ എന്ന ഗാനം ഏറെ […]

Posted inവിനോദം

കമല്‍ഹാസന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം ‘നായകന്‍’ റി റിലീസിന്

കമല്‍ഹാസന്‍ നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രം ‘നായകന്‍’ റി റിലീസിന്. നവംബര്‍ മൂന്നിനാണ് റീ റിലീസ് ചെയ്യുക. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. തമിഴ് പതിപ്പ് ആകെ 120 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിലും കര്‍ണാടകയിലും റി റിലീസുണ്ടെങ്കിലും ചിത്രം തെലുങ്കില്‍ വീണ്ടും എത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മണിരത്‌നം കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ തമിഴ് ചിത്രം കള്‍ട്ട് ക്ലാസിക്കായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. തമിഴില്‍ 1987ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം മുംബൈയിലെ അധോലോക നായകന്റെ കഥയായാണ് പ്രമേയമാക്കിയത്. വേലുനായ്ക്കര്‍ എന്ന […]

Posted inഓട്ടോമോട്ടീവ്

ഹിമാലയന്‍ 452 നവംബര്‍ 7ന് ഇന്ത്യയിലെത്തും

ഇരുചക്ര വാഹന പ്രേമികളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 നവംബര്‍ 7-നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുക. ആകര്‍ഷകമായ എല്‍ഇഡി ലൈറ്റുകള്‍, ന്യൂ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, യുഎസ്ബി ഫോര്‍ക്ക് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലിക്വിഡ് കൂള്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452-ന്റെ പ്രധാന സവിശേഷത. 45 എച്ച്പിയും, 8000 ആര്‍പിഎമ്മും ഉല്‍പ്പാദിപ്പിക്കുന്ന […]

Posted inപുസ്തകങ്ങൾ

സ്‌നേഹവര്‍ണങ്ങള്‍

നിര്‍മ്മല ജലം പോലെ തെളിമയാര്‍ന്ന ഉള്‍ക്കാഴ്ചകള്‍ക്കുടമയായ കീര്‍ത്തി, അവളുടെ ചുറ്റുമുള്ള ഒരു ഗ്രാമത്തിന്റെ ദൃശ്യഭംഗിയും പോയകാല ചരിത്രസംഭവങ്ങളും ഒപ്പിയെടുക്കുന്നതിനോടൊപ്പം, സ്വന്തം തറവാട്ടിലെ ഇളയച്ഛനെന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാവാത്തതിന്റെ വേവുകളിലൂടെ കടന്നുപോവുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് നില്ക്കുന്ന, നന്മയുള്ള ഒരു മനുഷ്യന്റെ ജീവിതവും കാലവും കര്‍മ്മവും അടയാളപ്പെടുത്തുമ്പോള്‍ ഉള്ള് നിറഞ്ഞ അനുഭൂതിയാണ് വായനക്കാരില്‍ സൃഷ്ടിക്കുക. ജീവിതത്തിന്റെ താക്കോല്‍ ആരുടെ കൈയിലാണ് എന്ന ചോദ്യം എക്കാലത്തും പ്രസക്തമാകുന്ന നോവല്‍. ലളിതവും മനോഹരവുമായ ഈ ആഖ്യാനം ഒരു ഗ്രാമ പരിസരങ്ങളുടെ രമണീയതയും കൂടിയാണ്. […]

Posted inആരോഗ്യം

ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കും

ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. അതേസമയം, ദിവസം 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണത്തെ തടുക്കുമെന്നും പഠനം വ്യക്തമാക്കുന്നു. പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ലോഡ്സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2.26 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ്മത്സരം താത്കാലികമായി നിർത്തിവച്ചു

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോകകപ്പ്മത്സരം താത്കാലികമായി നിർത്തിവച്ചു. ഇന്ത്യ 15.4 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 100 റൺസെടുത്തുനിൽക്കെയാണ് അമ്പയർമാർ താത്കാലികമായി കളി നിർത്തിവെക്കാൻ തീരുമാനിച്ചത്. കനത്ത മൂടൽ മഞ്ഞിൽ പന്ത് കാണാൻ ബുദ്ധിമുട്ടാവുമെന്നത് പരിഗണിച്ചാണ് തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക്സാധ്യത

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക്സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ പാലക്കാട് വരെയും കോഴിക്കോട് ജില്ലയിലുമാണ് യെല്ലോ അലർട്ട്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം അടുത്ത ആറ് മണിക്കൂറിൽ അതിതീവ്ര ന്യൂനമർദമായി മാറും. വടക്കൻ ദിശയിൽ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമർദ്ദം […]