ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 266 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 117 പേരും കുട്ടികളാണ്. വടക്കന്‍ ഗാസയില്‍ തുടരുന്നവരെ ഹമാസ് ഭീകരരായി കണക്കാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. നാളെ മഹാനവമി. സരസ്വതീ ക്ഷേത്രങ്ങളില്‍ വിദ്യാരംഭം. വിദ്യാരംഭം ചടങ്ങിലെ ആദ്യാക്ഷരം എങ്ങനെ, എവിടെ കുറിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കുണ്ടെന്ന് ഹൈക്കോടതി. വിദ്യാരംഭ ചടങ്ങില്‍ മതേതര ആദ്യാക്ഷര മന്ത്രം ഉള്‍പ്പെടുത്തിയ മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റിക്കെതിരേയുള്ള ഹര്‍ജിയിലാണ് ഉത്തരവ്. ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം […]
ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ
സിഎംആർഎലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ . വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നും താൻ മാപ്പുപറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. ധനവകുപ്പ് തന്ന മറുപടി വ്യക്തമായി പരിശോധിക്കണം. അതിനു ശേഷം മാത്രം മാപ്പു പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്ന് എസ് ജയശങ്കർ
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്ന് എസ് ജയശങ്കർ ആരോപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി.നതയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് ആശങ്കയെ തുടര്‍ന്നെന്നും എസ് ജയശങ്കര്‍ പറഞ്ഞു. കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവീസ് തത്ക്കാലം തുടങ്ങാനാകില്ല. സർവീസ് നിർത്തി വെച്ചത് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ്.
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസീലൻഡ് തകർപ്പൻ സ്കോറിലേക്ക്
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ന്യൂസീലൻഡ് തകർപ്പൻ സ്കോറിലേക്ക്. സെഞ്ചുറി നേടി പുറത്താവാതെ നിൽക്കുന്ന ഡാരിൽ മിച്ചലിലാണ് ന്യൂസീലൻഡിൻ്റെ പ്രതീക്ഷ. 43 ഓവർ അവസാനിക്കുമ്പോൾ ന്യൂസീലൻഡ് 4 വിക്കറ്റ് നഷ്ടത്തിൽ 232 റൺസാണ് നേടിയിരിക്കുന്നത്.തീപാറും ബൗളിംഗിലൂടെ കിവീസ് ഓപ്പണർമാരെ വിറപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.
വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ ക്രെയിൻ കപ്പിൽ നിന്ന് ഇറക്കി
വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ ക്രെയിൻ കപ്പിൽ നിന്ന് ഇറക്കി. ഏഴുമണിക്കൂർ എടുത്താണ് ക്രെയിൻ ബർത്തിൽ എത്തിച്ചത്.ക്രെയിൻ യാർഡിലെ റെയിലിൽ സ്ഥാപിച്ചു. ആദ്യ ഘട്ടത്തിൽ ക്രെയിൻ ഇറക്കുന്നതുമായുള്ള തടസങ്ങൾ ഉണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ കപ്പലിൽ നിന്ന് ക്രെയിൻ ഇറക്കുന്നത് ഇന്നലെ തടസപ്പെട്ടിരുന്നു.കപ്പൽ ചൈനയിലേക്ക് മടങ്ങേണ്ട സമയം കഴിഞ്ഞതിനാൽ വൻ സാമ്പത്തിക ബാധ്യതയാണ് ഓരോ ദിവസവും നിർമ്മാണ കമ്പനിക്ക് ഉണ്ടാകുന്നത്.ശനിയാഴ്ച ക്രെയിൻ ഇറക്കാനുള്ള ശ്രമം രണ്ടുതവണയാണ് പരാജയപ്പെട്ടത്. ബർത്തിനടുത്ത് ശക്തമായ തിരയടിക്കുന്നതാണ് തടസം. കാലാവസ്ഥ അനുകൂലമായതോടെ രണ്ടാമത്തെ യാഡ് […]
മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
മഹുവ മൊയ്ത്ര എം.പി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.ചോദ്യത്തിന് കോഴ ആരോപണം നേരിടുന്ന വിഷയത്തില്‍ മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു. പാർലമെന്‍റ് സമിതിയുടെ അന്വേഷണം പൂർത്തിയായ ശേഷം പാർട്ടി വേണ്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ജോസ് കെ മാണി
സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ട്. അത് നിർവഹിക്കുന്നതിലാണ് ശ്രദ്ധ എന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കി.ജോസ് കെ മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തോമസ് ചാഴിക്കാടന് ഒരു തവണ കൂടി അവസരം നല്‍കുമോയെന്നും റിപ്പോർട്ടുകളുണ്ട്.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 22
◾ഗാസ വിട്ടുപോകാത്തവര്‍ ഹമാസ് ഭികരരാണെന്നും ആക്രമണം ശക്തമാക്കുമെന്നും ഇസ്രയേല്‍. ഗാസാ മുനമ്പിലെ എല്ലാവരും ഒഴിഞ്ഞു പോകണമെന്നും ഉടനേ ബോംബാക്രമണം നടത്തുമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. എന്നാല്‍, ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം വിവരമറിയുമെന്ന് ലബനോന്‍ ആസ്ഥാനമായ ഹിസ്ബുല്ല വെല്ലുവിളിച്ചു. ഇതേസമയം, ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറിയും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും പങ്കെടുത്ത അറബ് ഉച്ചകോടി പ്രധാന തീരുമാനമൊന്നും ഇല്ലാതെ പിരിഞ്ഞു. യുഎന്‍ സുരക്ഷ കൗണ്‍സില്‍ ഒന്നും ചെയ്യുന്നില്ലെന്ന് സൗദി കുറ്റപ്പെടുത്തി. സമ്മര്‍ദത്തിലൂടെ ഗാസയില്‍നിന്നു ജനലക്ഷങ്ങളെ ഒഴിപ്പിക്കുന്ന ഇസ്രയേലിന്റെ […]
പുതിയ വായ്പാ പദ്ധതികളുമായി ഗൂഗ്ള്‍ പേ
ഓണ്‍ലൈന്‍ പേമെന്റ് സേവനദാതാക്കളായ ഗൂഗ്ള്‍ പേ ബാങ്കുകള്‍ എന്‍.ബി.എഫ്.സികള്‍ എന്നിവയുമായി ചേര്‍ന്ന് വിവിധ വായ്പാ പദ്ധതികള്‍ ആരംഭിക്കുന്നു. ഗൂഗ്ളിന്റെ വാര്‍ഷിക പരിപാടിയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്. ഡി.എം.ഐ ഫിനാന്‍സുമായി സഹകരിച്ചാണ് വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കുമായി സാഷേ ലോണുകള്‍ അവതരിപ്പിക്കുന്നത്. 7 ദിവസത്തിനും 12 മാസത്തിനും ഇടയില്‍ തിരിച്ചടവ് കാലാവധിയുള്ള 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളാണ് സാഷെ വായ്പകളില്‍ ലഭ്യമാക്കുക. വ്യാപാരികള്‍ക്ക് അവരുടെ ചെറിയ മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇപേലേറ്റര്‍ എന്നൊരു പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. […]
ഇനി ഒറ്റ ഫോണില്‍ രണ്ട് വാട്സാപ്പ് സൗകര്യം!
ഇനി ഒറ്റ ഫോണില്‍ ഓഫീസ് നമ്പറിലെ വാട്സാപ്പും വ്യക്തിഗത വാട്സാപ്പും സുരക്ഷിതമായി ഉപയോഗിക്കാനുള്ള വഴിയുമായി എത്തിയിരിക്കുകയാണ് മെറ്റ സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് രണ്ട് വാട്സാപ്പ് സൗകര്യം ഉടന്‍ ലഭ്യമാകുക. പുതിയ സൗകര്യത്തിനായി ഐ ഫോണുകാര്‍ക്ക് കാത്തിരിക്കണം. രണ്ട് സിം കാര്‍ഡുള്ളവര്‍ക്ക് ഈ സൗകര്യം എളുപ്പത്തില്‍ ആക്റ്റിവേറ്റ് ചെയ്യാം. മള്‍ട്ടി സിം ഇല്ലെങ്കില്‍ ഇ-സിം സൗകര്യമുള്ള ഫോണായിരുന്നാലും മതി. രണ്ടാമത്തെ ഫോണ്‍ നമ്പര്‍ വഴിയാണ് ഒന്നിലേറെ വാട്സാപ്പ് ലോഗിന്‍ സാധ്യമാവുന്നത്. ഇതിനു ശേഷം രണ്ടാമത്തെ […]
