സംസ്ഥാനത്ത് പരക്കെ മഴയ്ക്ക്സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ പാലക്കാട് വരെയും കോഴിക്കോട് ജില്ലയിലുമാണ് യെല്ലോ അലർട്ട്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം അടുത്ത ആറ് മണിക്കൂറിൽ അതിതീവ്ര ന്യൂനമർദമായി മാറും. വടക്കൻ ദിശയിൽ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമർദ്ദം പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക്സാധ്യത
