Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 23

◾കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന സര്‍ക്കുലര്‍ വിവാദത്തില്‍. കേന്ദ്ര സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനായി ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ നവംബര്‍ 20 മുതല്‍ ജനുവരി 25വരെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന വികസിത ഭാരത സങ്കല്‍പ യാത്രയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്നാണ് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നത്. ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരകരാക്കുന്ന നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. ◾കേന്ദ്ര സര്‍ക്കാരിന്റെ വികസിത ഭാരത സങ്കല്‍പ യാത്രയുടെ ചുമതല […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാസപ്പടി വിവാദത്തിൽ ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ

മാസപ്പടി വിവാദത്തിൽ ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ. മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോർട്ടിൽ എവിടെയാണ് പരാമർശമെന്ന് കുഴൽനാടൻ ചോദിച്ചു.നികുതിയടച്ചതല്ല മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാനം. സേവനം നൽകാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റ്.പിണറായി വിജയന്‍റെ കുടുംബത്തിന്‍റെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിൽ കാനഡയെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിൽ കാനഡയെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഫോണുകൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിലാണ് അതൃപ്തി അറിയിച്ചത്. ഇത് വിയന്ന  കൺവൻഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷാ ഭീഷണി നേരിടുന്നത് കൊണ്ടാണ് വിസ സർവീസ് പുനസ്ഥാപിക്കാൻ കഴിയാത്തതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. വിട്ടുകിട്ടേണ്ട ഭീകരരുടെ പട്ടിക കൈമാറിയിട്ടും കാനഡ ഇതിനു തയ്യാറാകുന്നില്ലെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.

Posted inബിസിനസ്സ്

ഐ.പി.ഒയ്‌ക്കൊരുങ്ങി ആകാശ എയര്‍

രാജ്യത്തെ ഏറ്റവും പുതിയ വ്യോമയാന കമ്പനിയായ ആകാശ എയര്‍ ഈ വര്‍ഷം തന്നെ അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കും. ഇതിനായി പുതിയ വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കി. കൂടാതെ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്കും പ്രവേശിക്കും. നിലവില്‍ ഇന്‍ഡിഗോയും സ്പൈസ് ജെറ്റും മാത്രമാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വ്യോമയാന കമ്പനികള്‍. അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് 14 മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ആകാശ എയര്‍ നിലവില്‍ മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഡല്‍ഹി എന്നിവ ഉള്‍പ്പെടെ […]

Posted inടെക്നോളജി

സ്മാര്‍ട്ഫോണ്‍ വിപണി കീഴടക്കി സാംസങ്

ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണി കീഴടക്കി ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ സാംസങ്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമിയാണ് രണ്ടാം സ്ഥാനത്ത്. മാര്‍ക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയില്‍ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിനുള്ളത്. ഇറക്കുമതിയില്‍ 7.6 മില്ല്യണ്‍ യുണിറ്റുകളുമായി ഷവോമിക്കുള്ളത്. ബജറ്റ് സൗഹൃദമായ 5ജി മോഡലുകള്‍ പുറത്തിറക്കിയതാണ് ഇരുകമ്പനികള്‍ക്കും നേട്ടമായത്. ഇറക്കുമതിയില്‍ 7.2 മില്ല്യണ്‍ യൂണിറ്റുമായി ചൈനീസ് ബ്രാന്‍ഡായ വിവോയാണ് മൂന്നാം സ്ഥാനത്ത്. യഥാക്രമം 5.8 മില്ല്യണ്‍ യൂണിറ്റ്, 4.4 മില്ല്യണ്‍ യൂണിറ്റുമായി റിയല്‍മിയും ഓപ്പോയുമാണ് നാലും അഞ്ചു […]

Posted inവിനോദം

ഗിന്നസ് പക്രു നായകനാകുന്ന ‘916 കുഞ്ഞൂട്ടന്‍’

മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ രാകേഷ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ‘916 കുഞ്ഞൂട്ടന്‍’ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തില്‍ ടിനി ടോമും ചിത്രത്തിലെത്തുന്നു. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകരായ ലിങ്കു സ്വാമി, മുരുകദാസ്, മജീദ്, വടിവുടയാന്‍, വിന്‍സെന്റ് ശെല്‍വ തുടങ്ങിയവരോടൊപ്പം സഹസംവിധായകനായി ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ച മലയാളിയായ ആര്യന്‍ വിജയ് ആണ് 916 കുഞ്ഞൂട്ടന്‍ സംവിധാനം ചെയ്യുന്നത്. കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നല്‍കികൊണ്ട് ആര്യന്‍ വിജയ് […]

Posted inവിനോദം

വിക്രം ചിത്രം ‘തങ്കലാന്‍’ പൊങ്കലിനെത്തും

വിക്രം ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാന്‍’. പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പന്‍ മേക്കോവറിലാണ് തങ്കലാനില്‍ വിക്രം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്നാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജി വി പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണ് എന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ചിയാന്‍ വിക്രം നായകനാകുന്ന ചിത്രം […]

Posted inഓട്ടോമോട്ടീവ്

ഗ്രാന്‍ഡ് വിറ്റാര എസ്യുവിക്ക് എഡിഎഎസ് സുരക്ഷ ഉടന്‍

ഗ്രാന്‍ഡ് വിറ്റാര എസ്യുവിക്ക് എഡിഎഎസ് സുരക്ഷാ സവിശേഷതകള്‍ ഉടന്‍ ലഭിച്ചേക്കും. കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, ഫെയ്സ്ലിഫ്റ്റ് ക്രെറ്റ തുടങ്ങിയ എസ്യുവികളോട് മത്സരിക്കാന്‍ ഈ സുരക്ഷാ നവീകരണം വാഹന നിര്‍മ്മാതാവിനെ സഹായിക്കും. മാരുതി ഗ്രാന്‍ഡ് വിറ്റാര എഡിഎഎസ് സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ചാല്‍, ഉടന്‍ തന്നെ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനും നമുക്ക് ഇത് പ്രതീക്ഷിക്കാം. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ മാരുതി സുസുക്കി എഡിഎഎസ് സജ്ജീകരിച്ച ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, […]

Posted inപുസ്തകങ്ങൾ

ചരിത്ര പഥത്തിലെ രണ്ടു കള്ളന്മാര്‍

ഇന്ദ്രിയാനുഭവങ്ങളെ അധികതീവ്രതയോടെ ഏറ്റുവാങ്ങുകയും തട്ടിവീണതും പിടഞ്ഞെണീറ്റതുമായ സന്ദര്‍ഭങ്ങളെ ആന്തരികജീവിതത്തിന്റെ ചുവരില്‍ കൂടുതലാഴത്തില്‍ പതിപ്പിക്കുകയും അവയെ ഓര്‍മ്മയായി വീണ്ടെടുക്കുകയും ഭാഷയിലൂടെ പകര്‍ന്നുനല്‍കുകയും ചെയ്യുന്ന പ്രക്രിയയാണ് എഴുത്ത് എന്നതിനാണ് ജയചന്ദ്രന്റെ കഥകളും പ്രാഥമികമായി, സാക്ഷ്യം നില്‍ക്കുന്നത്. സമകാലമാണ് ഈ ആഖ്യാനങ്ങളുടെയെല്ലാം സമയസൂചിക. ഭൂതഭാവികള്‍ ഓര്‍മ്മയായും ഭാവനയായും ജിജ്ഞാസയായും ഉല്‍ക്കണ്ഠയായും വര്‍ത്തമാനത്തില്‍ വന്നണയുന്നു. അടിയൊഴുക്കായും മേല്‍പ്പരപ്പായും ഉടനീളം പിന്തുടരുന്ന നേരിയ നര്‍മ്മം ആഖ്യാനത്തേയും അതുവഴി തെളിയുന്ന ജീവിതത്തേയും ഭാരരഹിതമാക്കുന്നു. അസഹ്യമായ സന്ധികളുടെ ഹ്രസ്വമെങ്കിലുമായ ഇടവേളകളെ ആഹ്ലാദമായറിയുന്ന കഥാപാത്രങ്ങള്‍ ജയചന്ദ്രന്റെ കഥകളെ പ്രത്യാശയുടെ […]

Posted inആരോഗ്യം

മുഖത്ത് വൈറ്റമിന്‍ സി സിറം ഉപയോഗിച്ചാല്‍ ഗുണങ്ങളേറെ

വാര്‍ധക്യത്തെ തടഞ്ഞ് നിര്‍ത്താന്‍ കഴിയില്ലെങ്കിലും ചര്‍മത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും. വൈറ്റമിന്‍ സി ശരീരത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് വൈറ്റമിന്‍ സി. ഇത് ശരീരത്തിലെ പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ വൈറ്റമിന്‍ സി കൊണ്ട് സാധിക്കുന്നു. ഒരു പ്രായത്തിന് ശേഷം നമ്മുടെ മുഖത്ത് ഉണ്ടാവുന്ന ചുക്കിച്ചുളിഞ്ഞ പാടുകള്‍ ഇല്ലാതാക്കുന്നതിന് വൈറ്റമിന്‍ സി സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മാത്രമല്ല പല തരത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്കും പ്രധാന പരിഹാരമാണ് […]