87 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തര്‍ സായുധസേനയുടെ രണ്ട് വിമാനങ്ങള്‍ ഈജിപ്തിലെ അല്‍ അരിഷിലെത്തി. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഗാസയിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിച്ചത്.ആദ്യം 37 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ ഈജിപ്തിലെത്തിച്ചിരുന്നു.
സിംഹക്കൂട്ടിലെ തുറിച്ചുനോട്ടം
മൃഗശാലയിലെ സിംഹക്കൂട്ടില്‍ കയറിയ രണ്ടു ജീവനക്കാരില്‍ ഒരാളെ ഒരു ആണ്‍ സിംഹം ആക്രമിക്കുന്നു. രക്ഷിക്കാനായി സഹജീവനക്കാരന്‍ ഭീമാകാരനായ ആണ്‍ സിംഹത്തെ തള്ളി മാറ്റാന്‍ ശ്രമിച്ചെങ്കിലും രക്ഷയായത് സിംഹക്കൂട്ടിലുണ്ടായിരുന്ന പെണ്‍ സിംഹത്തിന്റെ ഇടപെടലാണ്. നേച്ചര്‍ ഇന്‍ ക്ലിപ്സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഒരു ആണ്‍സിംഹവും ഒരു പെണ്‍സിംഹവും വിശ്രമിക്കുന്ന വലിയൊരു സിംഹക്കൂട്ടില്‍ രണ്ടു മൃഗശാല ജീവനക്കാര്‍ നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. അല്‍പ്പം കഴിഞ്ഞപ്പോള്‍ ജീവനക്കാരിലൊരാള്‍ ആണ്‍ സിംഹത്തിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി. പെട്ടെന്ന് അക്രമാസക്തനായ ആണ് […]
പൂനെ നഗരത്തിലെ ചില റോഡുകളിൽ ഇസ്രായേൽ പതാകയുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ചതായി കണ്ടെത്തി
മഹാരാഷ്ട്രയിലെ പൂനെ നഗരത്തിന്‍റെ ചില റോഡുകളിൽ ഇസ്രായേൽ പതാകയുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ചതായി കണ്ടെത്തി. ഈ സംഭവത്തില്‍ പൊലീസ് നിരവധി പേർക്കെതിരെയായി നാല് എഫ്‌ഐആറുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹമാസ് ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗഹൃദാന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ പതാകയുടെ സ്റ്റിക്കറുകൾ ഒട്ടിച്ചുവെന്നാണ് പൊലീസ് വിശദീകരണം.
ബംഗ്ലാദേശിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം
ബംഗ്ലാദേശിന്റെ കിഴക്കൻ നഗരമായ ഭൈരാബിൽ ചരക്ക് ട്രെയിൻ പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിച്ച് 15 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ പലരുടെയും പരിക്ക് ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു.
ഉത്സവകാല വില്‍പ്പന നടന്നത് ആദ്യ ആഴ്ചയില്‍ 47,000 കോടിയുടെ
രാജ്യത്തെ ഈ വര്‍ഷത്ത ഉത്സവകാല വില്‍പ്പനയുടെ ആദ്യ ആഴ്ചയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ 47,000 കോടി രൂപയുടെ വില്‍പ്പന (മൊത്ത വ്യാപാര മൂല്യം) നടത്തിയതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19% വളര്‍ച്ചയാണുണ്ടായതെന്ന് റെഡ്സീറിന്റെ സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. മൊബൈലുകള്‍, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ എന്നിവ മാത്രം വില്‍പ്പനയുടെ 67% വരും. ഉപഭോക്താക്കളില്‍ 25 ശതമാനത്തില്‍ അധികം പേര്‍ സൗന്ദര്യവും വ്യക്തിഗത പരിചരണം, ഫാഷന്‍ തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. ആമസോണും ഫ്ളിപ്കാര്‍ട്ടും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, ബിഗ് ബില്യണ്‍ ഡേയ്‌സ് […]
‘സലാര്‍’ ചിത്രത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍
പ്രഭാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഹോംബാലെ ഫിലിംസ് തങ്ങളുടെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമായ ‘സലാര്‍’ന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. വിട്ടുവീഴ്ചയില്ലാത്ത, കരുണയില്ലാത്ത രാജാവിന്റെ സൈന്യാധിപന്‍ സലാര്‍ എന്ന തലക്കെട്ടോടെയാണ് ആശംസ നേര്‍ന്നിരിക്കുന്നത്. പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കെ ജി എഫിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ വരുന്ന സലാറില്‍ പ്രഭാസാണ് നായകന്‍. ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സലാര്‍’ ഡിസംബര്‍ 22 […]
ഗോവയില്‍ ഉദ്ഘാടന ചിത്രമായി മലയാള സിനിമ ‘ആട്ടം’
നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ്‌ഐ) ഇന്ത്യന്‍ പനോരമയില്‍ ഈ വര്‍ഷം ഉദ്ഘാടന ചിത്രമായി മലയാള സിനിമയായ ‘ആട്ടം’ തെരഞ്ഞെടുക്കപ്പെട്ടു. ആനന്ദ് ഏകര്‍ഷി ആണ് സംവിധായകന്‍. ഇരട്ട ( രോഹിത് എംജി കൃഷ്ണന്‍), കാതല്‍ ( ജിയോ ബേബി ), മാളികപ്പുറം ( വിഷ്ണു ശശി ശങ്കര്‍), ന്നാ താന്‍ കേസ് കൊട് ( രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ), പൂക്കാലം ( ഗണേഷ് രാജ് ) എന്നിവയും […]
ഹ്യുണ്ടായ് ക്രെറ്റയുടെ പുതിയ പതിപ്പ് ഫെബ്രുവരിയില്‍
2024ന്റെ തുടക്കത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പിന്റെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ വാഹനലോകം. 2024 ജനുവരിയില്‍, ഈ എസ്യുവിയുടെ പുതിയ മോഡല്‍ അനാച്ഛാദനം ചെയ്യും, ഫെബ്രുവരിയില്‍ വിപണിയില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ ലഭ്യമായ പാലിസേഡ് എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വാഹനത്തിന്റെ പുറംഭാഗം കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകും. പുതുതായി രൂപകല്പന ചെയ്ത അലോയ് വീലുകള്‍ക്ക് പുറമെ, സൈഡ് പ്രൊഫൈല്‍ നിലവിലെ മോഡലുമായി സാമ്യമുള്ളതാണ്. എന്നിരുന്നാലും, പുതുതായി രൂപകല്‍പ്പന […]
സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല
ധൈഷണികതയുടെ ജാഗ്രതയും സര്‍ഗ്ഗമാത്മകതയുടെ ലാവണ്യം ലയിച്ചു ചേര്‍ന്നുനില്‍ക്കുന്ന നിരൂപണഗ്രന്ഥം. ജീവിതം എന്തേ ഇങ്ങനെയായിപ്പോയി എന്ന ഒരു കവിമാനസ്സിന്റെ സന്ദേഹമുണ്ട് ഈ സാമൂഹ്യ-രാഷ്ട്രീയ സാഹിത്യ നിരൂപണ ഗ്രന്ഥത്തിലുടനീളം. മലയാളത്തിലെ നവനിരൂപണത്തിന്റെ മൗലികശബ്ദവും അനുഭവവുമാണ് കാവ്യാത്മകവും ചിന്തോദീപകവുമായ ഈ സമാഹാരം. ‘സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല’. കല്പറ്റ നാരായണന്‍. ഐ ബുക്‌സ്. വില 237 രൂപ.
ചീത്ത കൊളസ്ട്രോള്‍ കളയാനും ഹൃദയാരോഗ്യത്തിനും ബ്രോക്കോളി
ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ലിംഫോമ, മെറ്റാസ്റ്റിക് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ബ്രോക്കോളി ഉത്തമമാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും. ഇതിലുള്ള ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകമാണ് ഹൃദയത്തിന്റെ പേശികളെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ബ്രോക്കോളി ഉത്തമം ആണ്. ശരീരത്തിന് ആരോഗ്യദായകമായ വിവിധ ഘടകങ്ങള്‍ ധാരാളമടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇത് കഴിക്കുന്നത് കാഴ്ചശക്തിയെ ദൃഢമാക്കുകയും കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യും. […]
