cover 15

മൃഗശാലയിലെ സിംഹക്കൂട്ടില്‍ കയറിയ രണ്ടു ജീവനക്കാരില്‍ ഒരാളെ ഒരു ആണ്‍ സിംഹം ആക്രമിക്കുന്നു. രക്ഷിക്കാനായി സഹജീവനക്കാരന്‍ ഭീമാകാരനായ ആണ്‍ സിംഹത്തെ തള്ളി മാറ്റാന്‍ ശ്രമിച്ചെങ്കിലും രക്ഷയായത് സിംഹക്കൂട്ടിലുണ്ടായിരുന്ന പെണ്‍ സിംഹത്തിന്റെ ഇടപെടലാണ്. നേച്ചര്‍ ഇന്‍ ക്ലിപ്സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഒരു ആണ്‍സിംഹവും ഒരു പെണ്‍സിംഹവും വിശ്രമിക്കുന്ന വലിയൊരു സിംഹക്കൂട്ടില്‍ രണ്ടു മൃഗശാല ജീവനക്കാര്‍ നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. അല്‍പ്പം കഴിഞ്ഞപ്പോള്‍ ജീവനക്കാരിലൊരാള്‍ ആണ്‍ സിംഹത്തിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി. പെട്ടെന്ന് അക്രമാസക്തനായ ആണ്‍ സിംഹം അയാളെ ആക്രമിക്കുകയായിരുന്നു. സഹജീവനക്കാരന്‍ ആണ്‍സിംഹത്തെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലിക്കുന്നില്ല. ഇതിനിടെ പെണ്‍സിംഹം ആണ്‍സിംഹത്തെ അനുനയിപ്പിച്ച് ജീവനക്കാരനെ രക്ഷപ്പെടുത്തുകയായിരുന്നു. സിംഹത്തിന്റെ കണ്ണലേക്കു തുറിച്ചു നോക്കുന്നത് അവയെ അലോസരപ്പെടുത്തുമെന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *