Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍

ഇന്ന് പുലര്‍ച്ചെ നെടുങ്കണ്ടം പച്ചടി മേഖലയിലെ കൃഷിയിടത്തിൽ ഉരുള്‍പൊട്ടലുണ്ടായി. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ മറ്റ് അപായങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ മുക്കാല്‍ ഏക്കറോളം സ്ഥലം ഒലിച്ചു പോയി. അതോടൊപ്പ കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ക്ക് പരിക്കെന്ന് റിപ്പോർട്ട്.തേര്‍ഡ് ക്യാമ്പ് മൂലശ്ശേരില്‍ സുനില്‍ കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിഎജി റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.രോഗികൾക്ക് ജീവഹാനി വരുത്തുന്ന രീതിയിൽ പണംതട്ടിയെന്നും. ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവം,ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ലെന്നും,പർച്ചേസുകൾക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അംഗീകാരം നൽകി. ഇതിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് മോഹൻ ഭഗവത്

രാജ്യത്തെ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങൾക്ക് തയ്യാറെടുക്കണമെന്നും അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്നും ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്.നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ചിന്തിച്ചു വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്ട്

ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്ട്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. വായു മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് സർക്കാർ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 2 നടപ്പാക്കി തുടങ്ങി. പൊതുഗതാഗതം കൂടുതലായി ആശ്രയിക്കണമെന്ന് സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെട്രോ ട്രെയിനുകളുടെ സമയ വ്യത്യാസം കുറച്ചു കൊണ്ടും സർക്കാർ ഇടപെടൽ നടത്തിയിരിക്കുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നരേന്ദ്ര മോദിയുമായി ഭീകരവാദം ചർച്ചയായെന്ന് പരാമർശിക്കാതെ ജോർദാൻ

പശ്ചിമേഷ്യൻ പ്രതിസന്ധിയും ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായിചർച്ച ചെയ്തതെന്ന് ജോർദാന്റെ പ്രസ്താവന. എന്നാൽ ചർച്ചയിൽ ഭീകരവാദം ശക്തമായി ഉന്നയിച്ചെന്ന് പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്സിൽ വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ കൂടുതൽ നേതാക്കളുമായി മോദി സംസാരിക്കും. ഇസ്രയേൽ ഹമാസ് യുദ്ധം തുടരുന്ന പശ്ചാലത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മധ്യപ്രദേശിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് 6 ബിജെപി നേതാക്കൾ രാജിവെച്ചു

മധ്യപ്രദേശിൽ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് 6 ബിജെപി നേതാക്കൾ രാജിവെച്ചു.സീറ്റിനെ ചൊല്ലി ദിവസങ്ങളായി മധ്യപ്രദേശിൽ പ്രതിഷേധം നടക്കുകയാണ്. നിലവിൽ 20ലധികം സീറ്റുകളിൽ സീറ്റു കിട്ടാത്തതിനെ ചൊല്ലിയുള്ള കലഹം തുടരുകയാണ്.മധ്യപ്രദേശിൽ നേരത്തെ, കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെതിരെയും ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. കേന്ദ്രമന്ത്രിയെ വള‍ഞ്ഞ ബിജെപി പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായാണ് റിപ്പോർട്ട്. അതേസമയം, രണ്ട് ഇസ്രയേലി വനിതകളെ മോചിപ്പിച്ചതായി ഹമാസ് അറിയിച്ചു.ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്നാലെയാണ് നടപടി.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആദ്യാക്ഷര വെളിച്ചത്തിലേക്ക് പിച്ചവെച്ച് കുരുന്നുകള്‍

വിദ്യാരംഭത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍, ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് ചുവടുവയ്ക്കുന്ന ഇന്ന് സാംസ്ക്കാരിക കേന്ദ്രങ്ങളിലുൾപ്പെടെ എഴുത്തിനിരുത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 24

◾ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ച് കരയുദ്ധം തുടങ്ങി. ഏറ്റുമുട്ടലില്‍ 436 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യവുമായി തങ്ങള്‍ ഏറ്റുമുട്ടുകയാണെന്ന് ഹമാസ് വെളിപെടുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്. ഗാസയിലുള്ള എല്ലാവരും ഒഴിഞ്ഞു പോകണമെന്നും പോകാത്തവരെ ഹമാസ് ഭീകരരായി കണക്കാക്കി വകവരുത്തുമെന്നും ഇസ്രയേല്‍ മൂന്നു ദിവസം മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്നലെ ഒറ്റ ദിവസംകൊണ്ട് കൊല്ലപ്പെട്ട 436 പേര്‍ ഉള്‍പെടെ ഇതുവരെ ആറായിരത്തിലേറെ പേരാണു യുദ്ധത്തില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന വിശ്വാസത്തിലാണെന്ന് സുരേഷ് ഗോപി

അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് നടൻ സുരേഷ് ഗോപി.തൃശൂരിലെ ജനങ്ങളുടെ പൾസ് തനിക്ക് പിടികിട്ടിയിട്ടുണ്ടെന്നും ത‍ൃശൂർ തന്നാൽ എടുക്കും. അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ല.എടുത്തവർ എന്താണ് ചെയ്തത് എന്ന് കൂടി പറയേണ്ടി വരും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.