ഇന്ന് പുലര്‍ച്ചെ നെടുങ്കണ്ടം പച്ചടി മേഖലയിലെ കൃഷിയിടത്തിൽ ഉരുള്‍പൊട്ടലുണ്ടായി. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ മറ്റ് അപായങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ മുക്കാല്‍ ഏക്കറോളം സ്ഥലം ഒലിച്ചു പോയി. അതോടൊപ്പ കരുണാപുരത്ത് ഇടിമിന്നലേറ്റ് രണ്ട് പേര്‍ക്ക് പരിക്കെന്ന് റിപ്പോർട്ട്.തേര്‍ഡ് ക്യാമ്പ് മൂലശ്ശേരില്‍ സുനില്‍ കുമാറിനും മകന് ശ്രീനാഥിനുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍
