വിദ്യാരംഭത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നവരാത്രിയുടെ അവസാന നാള് എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍, ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് ചുവടുവയ്ക്കുന്ന ഇന്ന് സാംസ്ക്കാരിക കേന്ദ്രങ്ങളിലുൾപ്പെടെ എഴുത്തിനിരുത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ആദ്യാക്ഷര വെളിച്ചത്തിലേക്ക് പിച്ചവെച്ച് കുരുന്നുകള്‍
