ഒക്ടോബര്‍ 20ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ വിദേശ നാണ്യ ശേഖരത്തില്‍ മികച്ച വര്‍ദ്ധന. റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വാരം വിദേശ നാണ്യ ശേഖരം 115 കോടി ഡോളര്‍ വര്‍ദ്ധിച്ച് 58590 കോടി ഡോളറായി. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം ഈ കാലയളവില്‍ 126 കോടി ഡോളര്‍ ഉയര്‍ന്ന് 4457 കോടി ഡോളറിലെത്തി. സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സിന്റെ മൂല്യത്തിലും പത്ത് ലക്ഷം ഡോളറിന്റെ വര്‍ദ്ധനയുണ്ട്. 2021 ഒക്ടോബറില്‍ രാജ്യത്തെ വിദേശ നാണയ ശേഖരം ചരിത്രത്തിലെ ഏറ്റവും […]
രണ്ട് പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുമായി മസ്‌ക്
ഓരോ ദിവസം കഴിയുന്തോറും നിരവധി തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന പ്ലാറ്റ്‌ഫോമാണ് എക്‌സ്. ഇത്തവണ രണ്ട് പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളാണ് മസ്‌ക് അവതരിപ്പിക്കുന്നത്. ബേസിക്, പ്ലസ് എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായാണ് പ്രീമിയം പ്ലാനുകള്‍ എത്തുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തന്നെയാണ് അറിയിച്ചത്. നിലവിലുള്ള പ്ലാനുകളെക്കാള്‍ താരതമ്യേന വരിസംഖ്യ കുറഞ്ഞ പ്ലാനാണ് ബേസിക്. എന്നാല്‍, ഉള്ളതില്‍ വച്ച് ഏറ്റവും വരിസംഖ്യ കൂടുതല്‍ പ്ലസ് പ്ലാനുകള്‍ക്കാണ്. പ്ലസ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് നിരവധി അധിക ആനുകൂല്യങ്ങള്‍ […]
‘ലിയോ’യിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം
കാത്തിരിപ്പിനൊടുവില്‍ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വിജയിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയാണ് ലിയോയില്‍ കാണാന്‍ കഴിയുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ട് 400 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി ഇതുവരെ നേടിയത്. ഇപ്പോഴിതാ ലിയോയിലെ അനിരുദ്ധ് സംഗീതം ചെയ്ത ‘ഓര്‍ഡിനറി പേഴ്‌സണ്‍’ എന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്തിന്റ്‌റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഹെയ്‌സന്‍ബര്‍ഗിന്റെ വരികള്‍ക്ക് നിഖിത ഗാന്ധിയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഗാനത്തിനെതിരെ […]
‘ചൊവ്വാഴ്ച’ സിനിമയുടെ ട്രെയിലര്‍ എത്തി
സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ ചിത്രമാണ് ‘ചൊവ്വാഴ്ച’. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചൊവ്വാഴ്ച സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. കാന്താര ഫെയിം അജനീഷ് ലോക്നാഥിന്റെ സംഗീതത്തില്‍ സന്തോഷ് വര്‍മയുടെ വരികള്‍ മെറിന്‍ ഗ്രിഗറി ആലപിച്ച ‘നീയേയുള്ളു എന്നുമെന്‍’ എന്ന ഗാനം അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പായല്‍ രാജ്പുത്തിനെ കൂടാതെ പുതിയ ചിത്രത്തില്‍ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ദാശരധി ശിവേന്ദ്രയാണ്. ചൊവ്വാഴ്ച എന്ന പാന്‍ ഇന്ത്യന്‍ ചിത്രം നവംബര്‍ 17ന് […]
ഇന്ത്യയില്‍ ഏഴുലക്ഷം കാറുകള്‍ വിറ്റ് സെലേറിയോ!
ഇന്ത്യയില്‍ ഏഴുലക്ഷം കാറുകള്‍ വിറ്റെന്ന നേട്ടം സ്വന്തമാക്കി സെലേറിയോ. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടാം തലമുറ സെലേറിയോ ഹാര്‍ടെക് പ്ലാറ്റ്ഫോമില്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ചെറുകാര്‍ വിപണിയിലെ മാരുതി സുസുക്കിയുടെ മേല്‍ക്കൈ നിലനിര്‍ത്താന്‍ സഹായിച്ച വാഹനമാണ് സെലേറിയോ. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ, ഇസഡ്എക്‌സ്‌ഐ പ്ലസ് എന്നിങ്ങനെ നാലു മോഡലുകളാണ് സെലേറിയോയിലുള്ളത്. പെട്രോള്‍ മോഡലിനു പുറമേ സിഎന്‍ജിയിലും സെലേറിയോ വരുന്നുണ്ട്. 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് എന്‍ജിനാണ് സെലേറിയോക്ക്. 5,500ആര്‍പിഎമ്മില്‍ 65.7 ബിഎച്ച്പി കരുത്തും 3,500ആര്‍പിഎമ്മില്‍ പരമാവധി 89 എന്‍എം […]
പ്രിയപ്പെട്ട 101 എ.അയ്യപ്പന്‍ കവിതകള്‍
നഷ്ടപ്രണയവും ഉന്മാദവും ലഹരിയും കുറ്റബോധവും പശ്ചാത്താപവും വീണ്ടും വീണ്ടും നിറയുന്ന നിരവധി കവിതകള്‍ സമ്മാനിച്ച എ. അയ്യപ്പന്റെ കാവ്യലോകത്തുനിന്നും തനിക്കു പ്രിയപ്പെട്ട 101 കവിതകള്‍ സമാഹരിക്കുകയാണ് കവി സെബാസ്റ്റ്യന്‍ ഈ പുസ്തകത്തില്‍. എ. അയ്യപ്പന്റെ 101 കവിതകള്‍. ‘പ്രിയപ്പെട്ട 101 എ.അയ്യപ്പന്‍ കവിതകള്‍’. സമാഹരണം – സെബാസ്റ്റ്യന്‍. മാതൃഭൂമി. വില 272 രൂപ.
പാല്‍ ചായയുടെ ഉപയോഗം വിഷാദത്തിന് കാരണമാകുന്നു
ലോകത്തില്‍ മൂന്നില്‍ രണ്ട് വരുന്ന ജനസംഖ്യയും ചായ പ്രേമികളാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. എന്നാല്‍ എന്താണെങ്കിലും അധികമായാല്‍ വിഷമാണെന്ന് പറയുന്നതു പോലെ തന്നെയാണ് ചായയുടെ കാര്യവും. ചായ, പ്രത്യേകിച്ച് പാല്‍ ചായയുടെ ഉപഭോഗം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചൈനയിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെയും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്സിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ബെയ്ജിങ് നിന്നുള്ള 5, 281 കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വേയില്‍ പാല്‍ചായയുടെ ഉപയോഗം വിദ്യാര്‍ഥികളില്‍ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു എന്നാണ് […]
വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക
ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി.എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിർത്തലിനെപ്പറ്റി ചർച്ചപോലും ഇല്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
ജഡ്ജി നിയമന ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകിയേക്കുമെന്ന് റിപ്പോർട്ട്
സുപ്രീംകോടതി കൊളീജിയം രണ്ടാമതും നല്‍കിയ ജഡ്ജി നിയമന ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വൈകിയേക്കുമെന്ന് സൂചന.ജഡ്ജി നിയമനത്തിനുള്ള പരിഷ്‌കരിച്ച നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയ ശേഷം നിയമന ശുപാര്‍ശയില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് തീരുമാനം. ജഡ്ജി നിയമനം വൈകുന്നതിനെതിരായ ഹര്‍ജികള്‍ അടുത്തമാസം ഏഴിന് പരിഗണിക്കുമ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കും.
മധ്യാഹ്ന വാര്‍ത്തകള്‍
വിജയദശമിയായ ഇന്ന് ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍. ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്തു കേന്ദ്രങ്ങളിലും വന്‍ തിരക്കായിരുന്നു. തിരൂര്‍ തുഞ്ചന്‍ പറമ്പിലും തിരുവുള്ളക്കാവിലും പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും അടക്കം അനേകായിരങ്ങള്‍ ഹരിശ്രീ കുറിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തെന്ന സിഎജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ ചാത്തന്‍ മരുന്ന് വിതരണം ചെയതത്ുഞെട്ടിക്കുന്ന സംഭവമാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും […]
