ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കമണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തെ പിടിച്ചു കുലുക്കിയ ‘തങ്കമണി’ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദന്‍ ആണ്. ബിഗ് ബജറ്റ് ചിത്രമാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, […]
‘നദികളില്‍ സുന്ദരി യമുന’ ഒടിടി റിലീസിന്
ധ്യാന്‍ ശ്രീനിവാസന്‍ നായകനായി ഹിറ്റായി മാറിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ഒടിടി റിലീസിന്. പഴയകാല ഹിറ്റ് മലയാള കോമഡി ചിത്രങ്ങളുടെ ഓര്‍മയിലേക്ക് എത്തിക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ളതായിരുന്നു നദികളില്‍ സുന്ദരി യമുന. എച്ച്ആര്‍ ഒടിടിയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ 23നാണ് സ്ട്രീമിംഗ്. വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയുമായിരുന്നു സംവിധാനം ചെയ്തത്. തിരക്കഥയെഴുതിയതും വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയുമായിരുന്നു. കണ്ണൂരിന്റെ നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ധ്യാന്‍ ചിത്രം ഒരുങ്ങിയത്. ധ്യാന്‍ ശ്രീനിവാസന്‍ കണ്ണനെന്ന നായക കഥാപാത്രത്തെയാണ് നദികളില്‍ സുന്ദരി യമുനയില്‍ അവതരിപ്പിച്ചത്. […]
പുതിയ ബ്ലൂ ക്രിക്കറ്റ് സ്പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് ബൈക്ക്
റാട്ടന്‍ഇന്ത്യ എന്റര്‍പ്രൈസസിന്റെ ഭാഗമായ റിവോള്‍ട്ട് മോട്ടോഴ്സ് ഇന്ത്യ പുതിയ ബ്ലൂ ക്രിക്കറ്റ് സ്പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി. ഈ സ്പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കായി മാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. റിവോള്‍ട്ട് ആര്‍വി400 ഇന്ത്യ ബ്ലൂ സ്പെഷ്യല്‍ എഡിഷന്‍ 2023 ഒക്ടോബര്‍ 24 മുതല്‍ വില്‍പ്പനയ്ക്കെത്തും. ഉത്സവ സീസണില്‍ പ്രത്യേക പരിമിത സമയ വിലയായി 1.40 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. 16,000 സംസ്ഥാന സബ്സിഡിയും 5,000 രൂപ […]
ഒരു പക്ഷിയുടെ കഥ
ഒരു ചിലന്തി വല നെയ്യുന്നതുപോലെ മനുഷ്യര്‍ ഓര്‍മ്മകളില്‍ നിന്നും അവരുടെ അസ്തിത്വം സൃഷ്ടിക്കുന്നു. ഓര്‍മ്മകളുടെ ഇഴകളില്‍ നിന്നും നെയ്‌തെടുത്ത ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ വലകള്‍ പര്യവേക്ഷണം ചെയ്യുമ്പോള്‍ അവയില്‍ ചിലത് ദുര്‍ബലവും, ചിലത് ശാശ്വതവുമായിരിക്കും. ഈ കഥകളെല്ലാം പങ്കിടുന്ന പൊതു സ്വഭാവം ഓര്‍മ്മകളാണ്. കഥാപാത്രങ്ങളും നമ്മുടെ ജീവിതം പോലെ ഓര്‍മ്മകളില്‍ വളരുന്നു… ഓര്‍മ്മകളില്‍ തളരുന്നു. ‘ഒരു പക്ഷിയുടെ കഥ’. ചൈത്ര ഗിരീഷ് കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ. വില 80 രൂപ.
രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കാം
രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതായി വിദഗ്ധര്‍ പറയുന്നു. ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും അതുവഴി രക്തചംക്രമണം മെച്ചപ്പെടുത്താനും ചൂടുവെള്ളം സഹായിക്കുന്നു. അതിനാല്‍ രാവിലെ വെറും വയറ്റില്‍ ചെറുചൂടു വെള്ളം കുടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ചൂടുവെള്ളം പേശികളിലും മറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ അലിയിക്കുന്നു. എല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. രാവിലെ […]
രാത്രി വാര്‍ത്തകള്‍
ഇസ്രയേല്‍ – ഹമാസ് യുദ്ധം ചര്‍ച്ച ചെയ്യാന്‍ ഈജിപ്തിലെ കെയ്റോയില്‍ അറബ് ഉച്ചകോടി തുടങ്ങി. പലസ്തീന്‍ ജനത എവിടേക്കും ഓടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ബഹറിന്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ്, സൈപ്രസ് എന്നീ രാജ്യങ്ങളുടെ അധികാരികളാണ് ഈജിപ്തില്‍ ഒത്തുചേരുന്നത്. ഐക്യ രാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയും ജപ്പാന്‍, ജര്‍മനി, തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കരിമണല്‍ കമ്പനിയില്‍നിന്നു ലഭിച്ച 1.72 കോടി […]
ജില്ലാ അൺ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ വിഎസ് ശിവകുമാറിനെ പ്രതി ചേർത്തു.
ജില്ലാ അൺ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതി ചേർത്തു. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിലാണ് കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സൊസൈറ്റിയിൽ 13 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.വിഎസ് ശിവകുമാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പണം നിക്ഷേപിച്ചെന്നും എന്നാൽ സംഘം നഷ്ടത്തിലായപ്പോൾ അദ്ദേഹം കൈമലർത്തിയെന്നുമാണ് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധത്തിൽ തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ
പശ്ചിമേഷ്യയിലെ യുദ്ധത്തിൽ തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ. താൻ പലസ്തീന്റെ പക്ഷത്താണ്. പൊരുതുന്ന പലസ്തീനൊപ്പമാണ് താൻ നിൽക്കുന്നത്.ഒരു യുദ്ധത്തിലും കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലാൻ പാടില്ലെന്നതാണ് തന്റെ നിലപാട്. വർഷങ്ങളായി പൊരുതുന്ന ജനതയുടെ ചെറുത്തുനിൽപ്പിനെ തീവ്രവാദമെന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തെന്ന സി.എ.ജി കണ്ടെത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയവര്‍ക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെ.എം.എസ്.സി.എല്‍) കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) കണ്ടെത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തി അഴിമതി നടത്തുന്ന ഈ സ്ഥാപനത്തിനെതിരെ ഉചിതമായ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയെന്നാണ് സി.എ.ജി കണ്ടെത്തല്‍. കെ.എം.എസ്.സി.എല്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. […]
മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന് മറുപടിയുമായി സർക്കാർ
മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന് മറുപടിയുമായി സർക്കാർ. സിഎംആർഎൽ – എക്‌സാലോജിക് ഇടപാടിൽ കമ്പനി നികുതി അടച്ചുവെന്ന് സർക്കാർ. ധനമന്ത്രിക്കുള്ള കത്തിലാണ് മറുപടി നൽകിയത്. ധനവകുപ്പ് മറുപടി നൽകിയില്ലെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു. സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടി രൂപക്കും കർണ്ണാടകയിൽ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തെലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാസപ്പടി വിവാദത്തിന് മുമ്പെ സിഎംആർല്ലുമായുള്ള ഇടപാട് നടന്നപ്പോൾ തന്നെ നികുതി അടച്ചെന്നാണ് റിപ്പോർട്ട്.
