നിയമനത്തട്ടിപ്പ് വിവാദത്തിലെ ഗൂഢാലോചന വെളിപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം ഉന്നയിച്ചവർ ഗൂഢാലോചന എന്തിനെന്ന് വെളിപ്പെടുത്തട്ടെ. ഗൂഢാലോചനയ്ക്ക് പിന്നിൽ മാധ്യമ പ്രവർത്തകരും ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.വെളിപ്പെടുത്തിയില്ലെങ്കിൽ താൻ തന്നെ എല്ലാം തുറന്നുപറയുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശം വിവാദത്തിൽ
ആഗോള പട്ടിണിസൂചികയെ പരിഹസിച്ചുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശം വിവാദത്തില്‍. ആഗോള പട്ടിണിസൂചിക അടക്കമുള്ള സൂചകങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യന്‍ ചിത്രം കാണിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഹൈദരബാദില്‍ നടന്ന ഫിക്കി സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അതോടൊപ്പം ആഗോള പട്ടിണി സൂചികയെക്കുറിച്ചുള്ള താങ്കളുടെ വിവരമില്ലായ്മയാണോ ഇവിടെ പ്രകടമാകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ സമൂഹമാദ്ധ്യമത്തില്‍ പ്രതികരിച്ചു.
രാജസ്ഥാനിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ തിരക്കിൽ രാഷ്ട്രീയ പാർട്ടികൾ
കോൺഗ്രസ് 33 അംഗ പട്ടികയും ബിജെപി 83 അംഗ പട്ടികയും ഇന്ന് പുറത്തിറക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഡിസിസി അധ്യക്ഷൻ സച്ചിന്‍ പൈലറ്റും കോൺഗ്രസിനായി മൽസരിക്കും. ഗെലോട്ട് സദർപുരയിലും പൈലറ്റ് ടോങ്കിലും സ്ഥാനാർത്ഥിയാകും. ഗെലോട്ട് പക്ഷത്തിനൊപ്പമുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരായ ഭൂരിഭാഗം നേതാക്കൾക്കും സീറ്റ് ലഭിച്ചു.രാജസ്ഥാനിൽ 83 സ്ഥാനാർത്ഥികളെയാണ് രണ്ടാം ഘട്ടത്തിൽ ബിജെപി പ്രഖ്യാപിച്ചത്.മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ജാൽറപാടൻ മണ്ഡലത്തിലാണ് മനസരിക്കുന്നത്.
ചാരപ്രവർത്തനത്തിന് സഹായിച്ച 53 കാരനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു
ആനന്ദിലെ താരാപൂർ സ്വദേശിയായ ലാഭ് ശങ്കർ മഹേശ്വരി 10 വർഷം മുമ്പ് ഇന്ത്യൻ പൗരത്വം നേടിയ വ്യക്തിയാണ്.പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനത്തിന് സഹായിച്ചതിന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന ഇയാളെ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ സിം കാർഡ് ഉപയോഗിച്ച് പാകിസ്ഥാനിലിരുന്ന് ഇന്ത്യയിലെ മിലിട്ടറി ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും വാട്സ് ആപ് വിവരങ്ങൾ ചോർത്താനാണ് ഇയാൾ സഹായിച്ചതെന്നാണ് റിപ്പോർട്ട്.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 21
*1985ലെ മികച്ച ജനപ്രിയ സിനിമ ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ പരീക്ഷണ ദൗത്യം വിജയം. ഒമ്പതു മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു. ◾തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെയും അതുപോലുള്ള സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും ആയുധ പരിശീലനവും നിരോധിച്ചു. ബോര്‍ഡിനെതിരെ നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലോ […]
പാലിയേക്കര ടോള്‍ പ്ലാസ സമരവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു
പാലിയേക്കര ടോൾ പ്ലാസ മാനേജരുടെ പരാതിയിൽ കഴിഞ്ഞ ദിവസം നടന്ന സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ക്കും മറ്റു നേതാക്കള്‍ക്കുമെതിരെ പുതുക്കാട് പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ ടി എൻ പ്രതാപൻ എം.പി, രമ്യ ഹരിദാസ് എം.പി, മുന്‍ എം.എല്‍.എ അനിൽ അക്കര, ജോസ് വള്ളൂർ, ജോസഫ് ടാജറ്റ് എന്നിവർക്കും കണ്ടാലറിയാവുന്ന 145 പേർക്കെതിരെയും ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടോൾ ഗെയ്റ്റിലുണ്ടായ നാശനഷ്ടം ഉൾപ്പെടെ ഏഴു ലക്ഷം രൂപയിൽ അധികം നഷ്ടമുണ്ടായതായാണ് ടോള്‍ പ്ലാസ അധികൃതരുടെ പരാതി.
കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്കതയാണെന്ന് കുമാരസ്വാമി
കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്കതയാണെന്ന് ജെഡിഎസ് നേതാവും എച്ച് ഡി ദേവഗൌഡയുടെ മകനുമായ എച്ച് ഡി കുമാരസ്വാമി.കർണാടക ഘടകം എൻഡിഎയുടെ ഒപ്പം പോകാൻ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എൽഡിഎഫിൽ നിലനിർത്തിയതിൽ പിണറായിയോട് നന്ദിയറിയിച്ച കുമാരസ്വാമി, കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതിൽ തെറ്റില്ല. അവർക്ക് എൽഡിഎഫിന്റെ ഭാഗമായി തുടരാം. എൻഡിഎ സഖ്യം കർണാടകയിൽ മാത്രമാണ്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
വിഷയത്തിൽ കേരള ജെഡിഎസ് അനുയോജ്യമായ നിലപാട് എടുക്കുമെന്ന് ഇപി ജയരാജൻ
എച്ച്ഡി ദേവഗൗഡയുടെ നിലപാട് കണ്ട് വായിൽ വെള്ളമൂറിയവർ നിരാശരായെന്നും പിണറായിയെ കുറിച്ച് സാമാന്യ ബോധമുള്ളവർ അങ്ങനെ പറയില്ലെന്നും ഇപി ജയരാജൻ.ദേവഗൗഡക്ക് ഓർമ്മപ്പിശകുണ്ടെന്നും വിഷയത്തിൽ കേരള ജെഡിഎസ് അനുയോജ്യമായ നിലപാട് എടുക്കുമെന്നും ,അവർക്ക് ആരുടേയും ഉപദേശം വേണ്ടെന്നും കേരള ജെഡിഎസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒറ്റ ദിവസം കൊണ്ട് മസ്‌കിന് നഷ്ടമായത് 16 മില്യണ്‍ ഡോളര്‍!
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ വന്‍ ഇടിവ്. ടെസ്ലയുടെ മൂന്നാം പാദ വരുമാന റിപ്പോര്‍ട്ട് കമ്പനിയുടെ സ്റ്റോക്ക് പ്രകടനത്തെ സാരമായി ബാധിച്ചതോടെയാണ് മസ്‌കിന്റെ സമ്പത്തില്‍ ഒറ്റ ദിവസം കൊണ്ട് ഇത്ര വലിയ ഇടിവുണ്ടായിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് മസ്‌കിന് നഷ്ടമായത് 16 മില്യണ്‍ ഡോളറാണ്. ആകെ 210 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലേ ഏറ്റവും ധനികനായ വ്യക്തിയായ മസ്‌കിന് ടെസ്ലയില്‍ 13 ശതമാനം ഓഹരിയുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഒരു പ്രധാന ഭാഗം ടെസ്ലയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുത്തനെ […]
ഐഫോണ്‍ വില്‍പനയില്‍ പുതിയ റെക്കോര്‍ഡുമായി ഫെസ്റ്റിവല്‍ സെയില്‍
ബിഗ് ബില്യണ്‍ ഡേ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലുകളിലൂടെ ഫ്‌ലിപ്കാര്‍ട്ടും ആമസോണും ഇന്ത്യയില്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് വില്‍പന. കഴിഞ്ഞ ദിവസം സമാപിച്ച വില്‍പ്പനയില്‍ ആപ്പിള്‍ ഐഫോണുകള്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. സെയിലിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ഐഫോണ്‍ വില്‍പ്പന 1.5 ദശലക്ഷം യൂണിറ്റ് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തിലധികം വളര്‍ച്ച. ആദ്യ 48 മണിക്കൂറിനുള്ളില്‍ ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും വിറ്റഴിച്ച ഫോണുകളില്‍ 80 ശതമാനവും 5ജി ശേഷിയുള്ളവയായിരുന്നു. പ്രീമിയം ശ്രേണിയിലുള്ള ഫോണുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ […]
