Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ പരീക്ഷണ ദൗത്യം വിജയം. ഒമ്പതു മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു. വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടറുട വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍നിന്ന് തലശ്ശേരി കുടുംബകോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബന്ദികളാക്കിയ അമേരിക്കന്‍ വനിതയെയും മകളെയും ഹമാസ് വിട്ടയച്ചു

ഇസ്രയേലില്‍ നിന്ന് പിടികൂടി ബന്ദികളാക്കിയ അമേരിക്കന്‍ വനിതയെയും മകളെയും ഹമാസ് വിട്ടയച്ചു.ബന്ദികളെ മോചിപ്പിക്കുന്നതിന് ഖത്തര്‍ ഉള്‍പ്പെടെ നടത്തുന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി.അതോടൊപ്പം ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന് അയവുവരുത്താൻ ലക്ഷ്യമിട്ട് ഇന്ന് കെയ്റോയില്‍ സമാധന ഉച്ചകോടി നടക്കും. ഈജിപ്ത് അധ്യക്ഷം വഹിക്കുന്ന ഉച്ചകോടിയില്‍ അറബ്, യൂറോപ്യന്‍ പ്രതിനിധികള്‍ പങ്കെടുക്കും. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഉച്ചകോടിയില്‍ പങ്കെടുക്കും.      

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സർക്കാർ ഭൂമി വ്യാജപ്പട്ടയം ചമച്ച് മറിച്ചു വിറ്റ കേസിന്റെ അന്വേഷണം വിജിലൻസിനു കൈമാറി

എറണാകുളം ഇടപ്പള്ളി സ്വദേശി ഷേർളി ആൽബർട്ടിന്റെയും സഹോദരിയുടെയും പേരിൽ വാഗമൺ റാണിമുടിയിലുള്ള 10.52 ഏക്കർ ഭൂമി ഉൾപ്പെടെ തട്ടിയെടുക്കുകയും സർക്കാർ ഭൂമി കയ്യേറുകയും ചെയ്ത കേസിൽ പത്തു പ്രതികളാണുള്ളത്. ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിൽ സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതൊടൊപ്പം പൂപ്പാറയിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ തിരിമറി നടത്തിയ സംഭവത്തിലും വിജിലൻസ് കേസെടുത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയം

ഏറെ നേരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ 10 മണിയോടെയാണ് വിക്ഷേപണം ആരംഭിച്ചത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യമായിരുന്നു ഇത്. തുടർന്ന് ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു വെച്ചും ISRO അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്‌

കണ്ണൂർ കാൾടെക്സ് ജങ്ഷനിൽ കഴിഞ്ഞ പതിനാറാം തീയ്യതിയാണ് പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്. കാറിലിടിച്ച ജീപ്പ് പെട്രോളടിക്കുന്ന യന്ത്രവും തകർത്തിരുന്നു.തുരുമ്പെടുത്ത് തുടങ്ങിയ പൊലീസ് ജീപ്പിന്റെ ഭാഗങ്ങൾ കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു.എന്നാൽ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്‌. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത് ഇടിയുടെ ആഘാതത്തിലാണെന്നുമാണ് എംവിഡി  റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുടുംബകോടതി ഉത്തരവിനെതിരെ വിമർശനവുമായി ഹൈക്കോടതി

കുടുംബകോടതി ഉത്തരവ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും, അവരുടെ തീരുമാനങ്ങളെ വിലകുറച്ചുകാണരുതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടർ തന്റെ വിവാഹമോചനഹർജി കൊട്ടാരക്കര കുടുംബകോടതിയിൽനിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം ഇന്നു രാവിലെ 10 ന്

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തു നിര്‍ണായക വഴിത്തിരിവാകുന്ന ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണത്തിനു അഞ്ചു സെക്കന്‍ഡ് മുൻപ് വിക്ഷേപണം മാറ്റി വച്ചിരുന്നു. എന്നാൽ ഇന്നു രാവിലെ പത്തു മണിക്കു  വിക്ഷേപണം ഉണ്ടാകുമെന്നും പ്രശ്നം കണ്ടെത്തി പരിഹരിച്ചെന്നും ISRO അറിയിച്ചു. കൗണ്ട് ഡൗൺ പുനരാരംഭിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 21

*1985ലെ മികച്ച ജനപ്രിയ സിനിമ ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകള്‍ വെള്ളത്തിലാകും. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച കാനഡ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വ്വീസ് അടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ചു. ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ മൂന്നു കോണ്‍സുലേറ്റുകളിലെ സേവനങ്ങളാണു നിര്‍ത്തിയത്. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ ഇന്ത്യ നേരത്തെ നിര്‍ത്തിവച്ചിരുന്നു. കനേഡിയന്‍ പൗരത്വം നേടിയ ഇന്ത്യക്കാര്‍ക്ക് ഇതുമൂലം നാട്ടില്‍ വരാനാകാതായി. ◾സംസ്ഥാന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം

ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം. 62 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ഓസീസ് ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഓസീസിനെ തകര്‍ത്തത്.ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ഡേവിഡ് വാര്‍ണര്‍ (124 ന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പാകിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റെടുത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വപ്‌നസുരേഷിന്റെയും, സന്തോഷ് ഈപ്പന്റെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ലൈഫ് മിഷന്‍ അഴിമതി കേസില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 5.38 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. കേസിലെ പ്രതികളായ സന്തോഷ് ഈപ്പന്റെയും സ്വപ്നസുരേഷിന്റെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സന്തോഷ് ഈപ്പന്റെ വീടും,സ്വപ്ന സുരേഷിന്റെ പേരിലുള്ള സ്വത്തുക്കളും ബാങ്ക് ബാലന്‍സുകളും ആണ് ഇ ഡി കണ്ടുകിട്ടിയത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.