Posted inപുസ്തകങ്ങൾ

മഴവില്ലിനു പുറകെ

കൗതുകകരങ്ങളായ ഈ ചടുലദൃശ്യങ്ങള്‍, അനുഭവങ്ങളുടെ സമാനതകൊണ്ട് പലര്‍ക്കും വളരെ ഹൃദ്യമായി തോന്നും. ഭാഷ സരളവും ഋജുവും ആണ്. ഒരു ആത്മാര്‍ത്ഥ സുഹൃത്തിനോട് പറയുന്നപോലെയാണ് മൊത്തം അവതരണം. അതിനാല്‍, പാരായണക്ഷമതയ്ക്ക് സൗഹൃദഭാവത്തിന്റെ തിളക്കം കൂടി കിട്ടുന്നു. താന്‍പോരിമ പറയാന്‍ ഒരു ശ്രമവുമില്ല എന്നത് ആസ്വാദ്യത വര്‍ധിപ്പിക്കുന്നു. നര്‍മ്മം രുചിക്കൂടുതലിന് കാരണമായും തീരുന്നു. എനിക്ക് തൊട്ടു പിന്നാലെ വരുന്ന തലമുറയുടെ അനുഭവങ്ങള്‍ ധാരാളമുണ്ട് അദ്ദേഹത്തിന്. അതില്‍നിന്ന് ഉരുവപ്പെടുന്ന സാഹിത്യകൃതികള്‍ നമുക്ക് ധാരാളമായി ആവശ്യമാണല്ലോ. അവ രചിക്കുന്നത് ഇത്തിരി വെട്ടം മാത്രം […]

Posted inആരോഗ്യം

കുട്ടികളില്‍ ഡെങ്കിപ്പനി മൂലമുള്ള മരണസാധ്യത നാലു മടങ്ങ് അധികം!

സംസ്ഥാനത്ത് ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ പല പ്രദേശങ്ങളിലും ഡെങ്കിപ്പനിയുടെ വ്യാപനവും പിടിമുറുക്കിയിട്ടുണ്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ ഡെങ്കിപ്പനി തീവ്രമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഒരു വയസിനു താഴെയുള്ള കുഞ്ഞിങ്ങളിലും നാലിനും ഒന്‍പതിനും ഇടയില്‍ പ്രായമായ കുട്ടികളിലും കടുത്ത ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 15 വയസിന് താഴെയുള്ള കുട്ടികളില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് ഡെങ്കിപ്പനി മൂലമുള്ള മരണസാധ്യത നാലു മടങ്ങ് അധികമാണ്. ഈഡിസ് ഈജിപ്‌റ്റെ കൊതുകളില്‍ നിന്ന് പകരുന്ന […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകള്‍ വെള്ളത്തിലാകും. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച കാനഡ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വ്വീസ് നിര്‍ത്തിവച്ചതാണു കാരണം. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വ്വീസ് ഇന്ത്യ നേരത്തെ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കാനഡ ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് തുടരുകയായിരുന്നു. ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസുകളാണു നിര്‍ത്തിവച്ചത്. ഷോളയാര്‍ ചുങ്കത്ത് വിനോദ യാത്രാ സംഘത്തിലെ അഞ്ചു യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ കെണറ്റിക്കടവില്‍ നിന്നുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദേവഗൗഡയുടെ പ്രസ്താവന പൂർണമായും തള്ളി പിണറായി വിജയൻ

ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്നും സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ദേശീയതലത്തിൽ ബിജെപിയുമായി സഖ്യം ചേരാൻ ജെഡിഎസിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമ്മതം നൽകിയെന്ന ദേവഗൗഡയുടെ പ്രസ്താവന പൂർണമായും തള്ളുകയായിരുന്നു മുഖ്യമന്ത്രി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദേവ ഗൗഡയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സീതാറാം യെച്ചൂരി

പിണറായി വിജയൻ അറിഞ്ഞു എന്നുള്ളത് അസംബന്ധമാണെന്നും ജെഡിഎസിൽ നടക്കുന്നതെല്ലാം ദേവ​ഗൗഡക്ക് അറിയുമെന്ന് തോന്നുന്നില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതോടെപ്പം എൻഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. താനും മാത്യു ടി തോമസും ദേവ ഗൗഡയെ കണ്ട് എൻ ഡി എ സഖ്യത്തിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടിയും പറഞ്ഞിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി

രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്നും ദില്ലിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിന്‍ സാധ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേ​ഗ റെയിൽപാത പദ്ധതിയായ നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം അഥവാ ആർആർടിഎസ് രാജ്യത്ത് ആദ്യത്തേതാണ്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 20

*1985ലെ മികച്ച ജനപ്രിയ സിനിമ ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ജെഡിഎസ് ബിജെപി മുന്നണിയായ എന്‍ഡിഎയുമായി സഖ്യമുണ്ടാക്കിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതമുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. കേരളത്തില്‍ തന്റെ പാര്‍ട്ടി ഇടത് സര്‍ക്കാരില്‍ തുടരും. ജെഡിഎസ് ബിജെപിക്കൊപ്പം പോയതു പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടെന്നും ദേവഗൗഡ പറഞ്ഞു. ◾സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ കൈയാമം വയ്ക്കുമെന്ന് ഭയന്ന് ബിജെപിയുടെ […]

Posted inബിസിനസ്സ്

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില, പവന് 45,120 രൂപ!

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 5,640 രൂപയും പവന് 560 രൂപ കൂടി 45,120 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസമായി പവന് 1,160 രൂപയുടെ കയറ്റമാണുണ്ടായത്. ആഗോള വിപണിയില്‍ സ്വര്‍ണം കുതിപ്പ് തുടരുകയാണ്. ഇന്നലെ ഔണ്‍സിന് 1,948 ഡോളറായിരുന്ന രാജ്യാന്തര വില 1,979.39 ഡോളറിലെത്തി. രാവിലെ 1,977 ഡോളറിലായിരുന്നു. കയറ്റം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ […]

Posted inടെക്നോളജി

പോസ്റ്റുകള്‍ പങ്കുവെക്കാന്‍ എക്‌സില്‍ ഇനി ഒരു ഡോളര്‍!

പുതിയ എക്‌സ് (ട്വിറ്റര്‍) ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമില്‍ പോസ്റ്റുകള്‍ പങ്കുവെക്കാന്‍ പ്രതിവര്‍ഷം ഒരു ഡോളര്‍ നല്‍കേണ്ടിവരുമെന്ന് തലവന്‍ ഇലോണ്‍ മസ്‌ക്. പോസ്റ്റുകള്‍ വായിക്കാന്‍ പണമൊന്നും നല്‍കേണ്ടതില്ല, എന്നാല്‍, എന്തെങ്കിലും പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഒരു ഡോളര്‍ നല്‍കി അതിനുള്ള ഫീച്ചര്‍ നേടിയെടുക്കണം. ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് കമ്പനി ഈ പുതിയ പദ്ധതിയുടെ പരീക്ഷണം ന്യൂസിലന്‍ഡിലും ഫിലിപ്പീന്‍സിലും അവതരിപ്പിക്കാന്‍ പോവുകയാണ്. കാരണം ‘ബോട്ട്’ ട്വിറ്ററിലെ ബോട്ടുകളെ നേരിടാനാണ് പുതിയ നീക്കമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വിശദീകരണം. ‘നോട്ട് എ ബോട്ട്’ പ്രോഗ്രാമിന്റെ ഭാഗമായ […]

Posted inവിനോദം

‘റാണി ചിത്തിര മാര്‍ത്താണ്ഡ’ ട്രെയിലര്‍

തന്റെ നീണ്ട മുപ്പത് വര്‍ഷത്തെ കലാജീവിതത്തിനിടയില്‍ വളരെ പ്രധാനപ്പെട്ട വേഷവുമായി എത്തുകയാണ് റാണി ചിത്തിര മാര്‍ത്താണ്ഡയിലൂടെ നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിങ്കു പീറ്ററാണ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ജോസ്‌കുട്ടി ജേക്കബ് ആണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് രസകരമായ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സിനിമ ഈ മാസം 27നാണ് […]