എച്ച് ഡി ദേവ ഗൗഡയുടെ വാദം തള്ളി സംസ്ഥാനത്തെ ജെഡിഎസ് മന്ത്രി കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ദേവ ഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ജെഡിഎസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എൻ ഡി എ ബന്ധത്തിനോട് പൂർണമായ വിയോജിപ്പാണ്. താനും മാത്യു ടി തോമസും ദേവ ഗൗഡയെ കണ്ട് എൻ ഡി എ സഖ്യത്തിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
10,000 കോടി യു.എസ് ഡോളര്‍ സഹായം പരിഗണനയിലെന്ന് ജോ ബൈഡന്‍
ഇസ്രയേലിനും യുക്രെയ്നും 10,000 കോടി യു.എസ് ഡോളര്‍ സഹായം പരിഗണനയിലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇരു രാജ്യങ്ങളും യുദ്ധം ജയിക്കേണ്ടത് അമേരിക്കയുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഹമാസും വ്ലാഡിമര്‍ പുടിനും ഉയര്‍ത്തുന്നത് വ്യത്യസ്ത വെല്ലുവിളികളെന്നും ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം നല്‍കിയ ടെലിവിഷന്‍ സന്ദേശത്തില്‍ ബൈഡന്‍ പറഞ്ഞു.
കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന് ദേവഗൗഡ
കർണാടക സംസ്ഥാന അധ്യക്ഷൻ സിഎം ഇബ്രാഹിമിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചുള്ള വാർത്താ സമ്മേളനത്തിൽ കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന് എച്ച് ഡി ദേവഗൗഡ. അതിനാലാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളത്. ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആ സഖ്യത്തിന് അദ്ദേഹം പൂർണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി.
ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ
ഇന്ത്യയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്നും, ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കാനഡ പ്രതികരിച്ചു.എന്നാൽ കാനഡ തിരിച്ച് അത്തരത്തില്‍ പെരുമാറില്ലെന്നും നയതന്ത്ര ബന്ധം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ പിന്തുടരുമെന്നും വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പ്രതികരിച്ചു. അതേസമയം കാനഡ പുറത്താക്കിയ ഇന്ത്യൻ ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി.
ഇടുക്കിയില്‍ കൂടുതല്‍ കയ്യേറ്റമൊഴിപ്പിച്ച് സര്‍ക്കാര്‍
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആനവിരട്ടി വില്ലേജിൽ 224.21 ഏക്കർ ഭൂമി സർക്കാർ തിരിച്ച് പിടിച്ചു.ഹൈക്കോടതി സർക്കാര്‍ ഭൂമിയെന്ന് വിധിച്ചതിനെതിരെ ഉടമകളായ വർക്കി മാത്യുവും സംഘവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപെട്ട മുഴുവന്‍ അപ്പിലുകളും തള്ളി കൊണ്ട് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇതേ തുടർന്നാണ് ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇതിലെ കെട്ടിടവും അനുബന്ധ ഭൂമിയും സീല്‍ വെച്ച് സര്‍ക്കാർ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചത്.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 20
*1985ലെ മികച്ച ജനപ്രിയ സിനിമ ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് വിദേശകാര്യ മന്ത്രാലയം. എന്നാല്‍ പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചെന്നും മോദി വ്യക്തമാക്കി. ◾സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ല കിരീടത്തിനരകില്‍. കുന്നംകുളത്തു നടക്കുന്ന മേളയ്ക്ക് ഇന്നു കൊടിയിറങ്ങും. 18 സ്വര്‍ണം അടക്കം 179 പോയിന്റുമായാണ് പാലക്കാട് ജില്ലയുടെ മുന്നേറ്റം. […]
ചെത്തുന്ന സുന്ദരി, കറങ്ങുന്ന ജനം
സുന്ദരിയായ ഒരു താരം ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറിക്കായി സൂപ്പര്‍ ബൈക്കില്‍ ചെത്തുന്നു. സൊമാറ്റോയാണ് സുന്ദരിയായ ഒരു മോഡലിനെ സൊമാറ്റോയുടെ യൂണിഫോമായ ടീഷര്‍ട്ടു ധരിച്ചും സൊമാറ്റോയുടെ ഭക്ഷ്യ ബാഗുമായി ബൈക്കില്‍ ചെത്തുന്നത്. ഷോര്‍ട്സ് ധരിച്ച യുവതിയെ ആരും വാഹനം നിര്‍ത്തി ഒന്നു നോക്കിപ്പോകും. സൂപ്പര്‍ബൈക്കില്‍ സിനിമാതാരത്തിന്റെ ഗ്ലാമറുമായി ഒരു യുവതി സൊമാറ്റോ ഡെലിവറി ഗേളിന്റെ വേഷത്തില്‍ കറങ്ങിയാല്‍ ആളുകള്‍ കറങ്ങിപ്പോകും. ഇന്‍ഡോര്‍ നഗരത്തിലാണ് സംഭവം. കണ്ടവരെല്ലാം അമ്പരപ്പോടെ നോക്കുന്നതു വീഡിയോയിലൂടെ കാണാം. ചിലര്‍ യുവതിയുടെ മുഖമൊന്നു കാണാന്‍ […]
ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം
ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം. ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതിൽ ഉറച്ചു നില്ക്കുന്നതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഭീകരവാദത്തെ നേരിടുന്നതിൽ ഇസ്രയേലിനൊപ്പം നിൽക്കും. അതേ സമയം, എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
കെഎസ്എഫ്ഇ നറുക്കെടുപ്പും സമ്മാനവിതരണവും നടന്നു
കെഎസ്എഫ്ഇ സ്മാര്‍ട്ട് ചിട്ടികളുടെ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍, ലോ കീ ക്യാമ്പയിന്‍ എന്നിവയുടെ നറുക്കെടുപ്പാണ് നടന്നത്. കൊട്ടാരക്കരയിലെ ഹൈലാന്റ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ മെഗാ നറുക്കെടപ്പിന്റെ ഉദ്ഘാടനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. 2022 ലെ ബംബര്‍ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്‌ളാറ്റ് നറുക്കെടുപ്പിലൂടെ കരസ്ഥമാക്കിയ കെഎസ്എഫ്ഇ കരവാളൂര്‍ ശാഖയിലെ വരിക്കാരന്‍ ടി.എസ് ജയകുമാറിന് മന്ത്രി കെ. എന്‍ ബാലഗോപാല്‍ താക്കോല്‍ സമ്മാനിച്ചു. മ്യൂച്ചല്‍ ഫണ്ടുകളെക്കാള്‍ ആദായകരമായ സമ്പാദ്യമാര്‍ഗ്ഗമായ […]
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ഒരുമണിക്കൂറായി തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴ തുടരുകയാണ്. അല്‍പം മുന്‍പ് തിരുവനന്തപുരം ജില്ലയില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരും മണിക്കൂറുകളിലും മഴ തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.
