Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആരോഗ്യ പ്രവർത്തകര്‍ക്കെതിരായ നടപടികൾ സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ഹർഷിന

പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹ‍ർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോക്ടറും, രണ്ട് ആരോഗ്യപ്രവർത്തകരും കുറ്റക്കാരെന്ന് മെഡിക്കല്‍ കോളേജ് അസി. കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതേസമയം പ്രതികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായതിനാൽ മനപ്പൂർവ്വം നടപടികൾ സർക്കാർ വൈകിപ്പിക്കുകയാണെന്ന് പരാതിക്കാരി ഹർഷിന ആരോപിക്കുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇസ്രയേല്‍ ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോള്‍ ഹില്ലില്‍ പ്രതിഷേധം

ജൂയിഷ് വോയിസ് ഫോര്‍ പീസ് എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. നിരവധി ആളുകളുടെ ജീവൻ അപഹരിച്ച ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായാണ് അമേരിക്കയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയത്. പ്രതിഷേധക്കാരില്‍ ചിലർ കാനൺ ഹൗസ് ഓഫീസ് കെട്ടിടത്തില്‍ പ്രവേശിച്ച് വെടിനിര്‍ത്തല്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാര്‍ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്.

Posted inബിസിനസ്സ്

സൗത്ത് ഇന്ത്യന്‍ ബാങ്ക് വീണ്ടും പലിശനിരക്ക് കൂട്ടി

വായ്പകളുടെ അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. പുതിയ നിരക്കുകള്‍ ഒക്ടോബര്‍ 20ന് പ്രാബല്യത്തില്‍ വരും. നിരക്ക് ഉയര്‍ത്തിയതിനാല്‍, എം.സി.എല്‍.ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് കൂടും. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ്, ജി.എസ്.ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എം.സി.എല്‍.ആര്‍ ബാധകം. പുതുക്കിയ നിരക്കുപ്രകാരം ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ സെപ്റ്റംബറിലെ 9.35 ശതമാനത്തില്‍ നിന്ന് 9.45 ശതമാനമാകും. […]

Posted inടെക്നോളജി

‘പാസ്‌കീ’ സംവിധാനവുമായി വാട്‌സ്ആപ്പും

ഗൂഗിളിന് പിന്നാലെ വാട്‌സ്ആപ്പും പാസ് വേഡില്ലാതെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ‘പാസ്‌കീ’ സംവിധാനവുമായി എത്തുന്നു. ഫിഡോ സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു ഗൂഗിള്‍ പാസ്‌കീ സൗകര്യം അവതരിപ്പിച്ചത്. പാസ് വേഡുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ തുടങ്ങിയ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഇനി ‘പാസ്‌കീ’ സൗകര്യവും എത്താന്‍ പോകുന്നത്. നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും ലോഗിന്‍ ചെയ്യാന്‍ പാസ്‌കീ പിന്തുണ നിങ്ങളെ സഹായിക്കും. പാസ് കീ എന്ന ഓപ്ഷന്‍ ഉപയോഗപ്പെടുത്താന്‍ നിങ്ങളുടെ ഫോണിന്റെ ബയോമെട്രിക് […]

Posted inവിനോദം

രാജ് കുന്ദ്രയുടെ ജീവിതകഥ പറയുന്ന ‘യുടി 69’ ട്രെയിലര്‍

അശ്ലീലച്ചിത്ര നിര്‍മ്മാണക്കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയ രാജ് കുന്ദ്ര ഇനി ബോളിവുഡില്‍ നായകന്‍. തന്റെ ജീവിതമാണ് രാജ് കുന്ദ്ര സിനിമയാക്കിയിരിക്കുന്നത്. നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ ജയിലില്‍ ആയപ്പോഴുള്ള തന്റെ അനുഭവങ്ങളാണ് കുന്ദ്രയുടെ ചിത്രത്തിന്റെ പ്രമേയം. ‘യുടി 69’ എന്ന് പേരിട്ട ചിത്രത്തില്‍ ജയിലിലെ രണ്ട് മാസത്തെ തന്റെ ജീവിതമാണ് കുന്ദ്ര പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് ചിത്രത്തില്‍ കുന്ദ്ര അഭിനയിക്കുന്നത്. ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാനവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ കുന്ദ്രയുടേത് തന്നെയാണ്. വിക്രം ഭാട്ടി ആണ് […]

Posted inവിനോദം

പുതിയ വെബ് സീരീസായ ‘ഫാര്‍മ’ യില്‍ നിവിന്‍ പോളി

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ മലയാളം സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്റെ ആദ്യ സീസണ് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേര്‍ന്നുള്ള പുതിയ വെബ് സീരീസായ ‘ഫാര്‍മ’യ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് നിവിന്‍ പോളി. പി. ആര്‍ അരുണ്‍ ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരമായ രജിത് കപൂറും വെബ് സീരീസില്‍ നിവിന്‍ പോളിക്കൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജിത് കപൂര്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. 1998 […]

Posted inഓട്ടോമോട്ടീവ്

മാരുതി സുസുക്കി വിറ്റത് 10 ലക്ഷം ഓട്ടോമാറ്റിക് വാഹനങ്ങള്‍

മാരുതി സുസുക്കി പുറത്തിറക്കിയത് 10 ലക്ഷം ഓട്ടോമാറ്റിക് വാഹനങ്ങള്‍. ചെറു കാറുകളും എസ്‌യുവികളും അടക്കം 10 ലക്ഷം കാറുകളാണ് മാരുതി സുസുക്കി ഇതുവരെ നിരത്തില്‍ എത്തിച്ചത്. എഎംടി, 4 സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍, 6 സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍, ഇസിവിടി എന്നീ ഗിയര്‍ബോക്‌സുകളാണ് മാരുതിക്കുള്ളത്. നിലവില്‍ 16 മോഡലുകളില്‍ ഈ ഗിയര്‍ബോക്‌സുകള്‍ മാരുതി ഉപയോഗിക്കുന്നുണ്ട്. പത്തുലക്ഷം കാറുകളില്‍ 65 ശതമാനം കാറുകള്‍ എഎംടിയും 27 ശതമാനം ടോര്‍ക് കണ്‍വേര്‍ട്ടറും 8 ശതമാനം വാഹനങ്ങള്‍ ഇസിവിടിയുമാണ്. മാരുതി സുസുക്കിയുടെ […]

Posted inപുസ്തകങ്ങൾ

അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍

ആത്മകഥയെഴുതുന്നതിനായി സാധാരണ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, തന്റെ ഗ്രാമപ്രദേശത്തുനിന്നു തുടങ്ങി, തന്റെ കുടുംബക്കാരെക്കുറിച്ചുകൂടി അധികം പറയാതെ വ്യത്യസ്തമായൊരു രീതിയില്‍ ചിന്തിക്കാനും എഴുതാനും സാധിച്ചതാണ് സേതുവിന്റെ പ്രത്യേകത. ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ സേതു നമ്മുടെയൊക്കെ മനസ്സില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്. മലയാളസാഹിത്യസ്വരൂപത്തെ കാല്പനികതയുടെ തടവറയില്‍നിന്നു പുറത്തുകൊണ്ടുവന്നവരില്‍ മുമ്പനായ സേതു ഈ രചനയെയും ആത്മകഥകളുടെ പതിവുകെണികളില്‍നിന്നു പുറത്തുകൊണ്ടുവന്നിരിക്കുന്നു. അടുത്തകാലത്ത് മലയാളത്തില്‍ വന്ന ഏറ്റവും നല്ല ആത്മകഥ. ‘അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍’. സേതു. മാതൃഭൂമി. വില 599 രൂപ.  

Posted inആരോഗ്യം

എക്കിള്‍ മാറ്റാന്‍ ചില പൊടിക്കൈകള്‍!

എല്ലാവരിലും ഉണ്ടാവുന്ന സ്വാഭാവിക പ്രവര്‍ത്തനമാണ് എക്കിള്‍. ചിലയിടങ്ങളില്‍ ഇക്കിള്‍ എന്നും പറയും. തുടര്‍ച്ചയായ രണ്ടു ദിവസവും എക്കിള്‍ നില്‍ക്കുന്നില്ലായെങ്കില്‍ അത് വിദഗ്ധ ചികിത്സ തേടേണ്ട വിഷയമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എക്കിളിനെ നിസാരമായി കാണരുത്. അമിതമായി എക്കിള്‍ ഉണ്ടാവുന്നത് നിരീക്ഷിച്ചാല്‍ ന്യുമോണിയ പോലുള്ള രോഗസാധ്യതകളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും. ശ്വാസോച്ഛാസത്തിനിടെ ഡയഫ്രത്തിലുണ്ടാവുന്ന പ്രശ്നമാണ് എക്കിളായി രൂപപ്പെടുന്നത്. മദ്യത്തിന്റെ അമിതമായ ഉപയോഗം, എരിവ് കൂടുതലായുള്ള ഭക്ഷണം, വെപ്രാളത്തില്‍ ഭക്ഷണം കഴിക്കുന്നത്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ എക്കിള്‍ ഉണ്ടാകാന്‍ കാരണമാകും. പെട്ടന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജസ്ഥാനില്‍ തർക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകുന്നു

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു എന്നാൽ രാജസ്ഥാനില്‍ നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ രണ്ടാഴ്ച ബാക്കി നില്‍ക്കെ സ്ഥാനാർത്ഥികളെ ചൊല്ലി ദേശീയ നേതൃത്വവും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മില്‍ തർക്കം തുടരുകയാണ്. ചില മന്ത്രിമാർക്കും എംഎല്‍എമാർക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന നിർദേശം അംഗീകരിക്കാൻ ഗെലോട്ട് തയ്യാറായില്ലെന്നതാണ് പ്രധാന പ്രതിസന്ധി.