*1985ലെ മികച്ച ജനപ്രിയ സിനിമ ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഗാസയിലെ ആശുപത്രിയില്‍ 500 പേര്‍ കൊല്ലപ്പെട്ടത് ഹമാസ് ഭീകരരുടെ റോക്കറ്റ് പതിച്ചാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും സാധാരണക്കാരെ ഹമാസ് മനുഷ്യകവചമാക്കുകയാണെന്നും ജോ ബൈഡന്‍ ആരോപിച്ചു. ഗാസക്കും വെസ്റ്റ് ബാങ്കിനും പത്തു കോടി ഡോളറിന്റെ സഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്രായേലിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു […]
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന്റെ ജി താരയും, പി അഭിറാമും വേഗതാരങ്ങള്‍
സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന്റെ ജി താരയും, പി അഭിറാമും വേഗതാരങ്ങള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ പി അഭിറാം സ്വര്‍ണം നേടി. 11.10 സെക്കന്റുകളാണ് അഭിറാം ഇതിനായി എടുത്തത്. സ്‌കൂള്‍ കായികോത്സവത്തില്‍ ഇത് അഭിറാമിന്റെ രണ്ടാം സ്വര്‍ണമാണ്. 400 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെ അഭിറാം സ്വര്‍ണം നേടിയിരുന്നു.
യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
പശ്ചിമേഷ്യയുടെ നോവായി മാറുന്ന ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിക്കുകയും അമേരിക്ക വീറ്റോ ചെയ്യുകയും രണ്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
കെഎസ്എഫ്ഇ നറുക്കെടുപ്പ്
കെഎസ്എഫ്ഇ ഭദ്രത സ്മാര്‍ട്ട് , ലോ കീ ക്യാമ്പയിന്‍ ചിട്ടികളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് ദി റസിഡന്‍സി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഉച്ചക്ക് രണ്ടിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് നിര്‍വ്വഹിക്കും. കെഎസ്എഫ്ഇയുടെ ഔദ്യോഗിക എഫ്ബി പേജില്‍ നറുക്കെടുപ്പിന്റെ ലൈവ് സംപ്രക്ഷേപണം ഉണ്ടായിരിക്കും. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, മാനേജിങ് ഡയറക്റ്റര്‍ ഡോ. എസ്. കെ. സനല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. […]
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായത്തില്‍ 51 ശതമാനം വര്‍ദ്ധന
എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സി ലിമിറ്റഡും തമ്മിലുള്ള ലയനത്തിനുശേഷമുള്ള ആദ്യ പ്രവര്‍ത്തനഫലം പുറത്തുവിട്ടു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ബാങ്കിന്റെ അറ്റാദായം 15,976 കോടി രൂപയായി. 51ശതമാനം വര്‍ദ്ധനയാണ് അറ്റാദായത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 10,605 കോടി രൂപയായിരുന്നു അറ്റാദായം. ലയന ശേഷമുള്ള പ്രഖ്യാപനമായതിനാല്‍ കഴിഞ്ഞ വര്‍ഷത്തേതുമായി പല കണക്കുകളും താരതമ്യം ചെയ്യാന്‍ കഴിയില്ല. 14,000 മുതല്‍ 15,000 കോടി രൂപ അറ്റാദായം ഉണ്ടാകുമെന്ന നിരീക്ഷകരുടെ വിലയിരത്തല്‍ മറികടന്ന ലാഭമാണ് ഉണ്ടായത്. വാര്‍ഷികാടിസ്ഥാനത്തില്‍ […]
ബേസില്‍ ജോസഫ് നായകനാകുന്ന ‘ഫാലിമി’ ടീസര്‍
ബേസില്‍ ജോസഫിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ‘ഫാലിമി’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കോമഡി- എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ബേസില്‍ ജോസെഫിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീന രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. നിതീഷ് സഹദേവും, സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബബ്ലു അജു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിഷ്ണു വിജയ് ആണ് സംഗീതമൊരുക്കുന്നത്. ജാനേ മന്‍, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങളുടെ […]
രാത്രി വാര്‍ത്തകള്‍
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര ജീവനക്കാരും പെന്‍ഷന്‍കാരും ജൂലൈ മുതല്‍ ക്ഷാമബത്ത വര്‍ദ്ധനയ്ക്കായി കാത്തിരിക്കുകയാണ്. അഴിമതി സര്‍ക്കാരിനെ ജനകീയ വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിലാണ് ഇങ്ങനെ പ്രസംഗിച്ചത്. രണ്ടുതവണ കേരളം ഭരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഭരണനേട്ടംപോലും ചൂണ്ടിക്കാണിക്കാന്‍ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി. ഉപരോധസമരംമൂലം ജനം വലഞ്ഞു. കരിപ്പൂര്‍ […]
ജോഷി- ജോജു ജോര്‍ജ് ചിത്രം ‘ആന്റണി’ ടീസര്‍
പൊറിഞ്ചു മറിയം ജോസ് എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം ജോഷി- ജോജു ജോര്‍ജ് കൂട്ടുക്കെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ആന്റണി’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സാത്താന്‍ ആന്റണിയുടെ മാസ് പ്രകടനം സിനിമയില്‍ കാണാന്‍ കഴിയുമെന്നാണ് ടീസറില്‍ നിന്നും മനസിലാവുന്നത്. ജോജു ജോര്‍ജിനെ കൂടാതെ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്ല്യാണി പ്രിയദര്‍ശന്‍, വിജയരാഘവന്‍, ആശ ശരത്ത്, അപ്പാനി ശരത്ത് തുടങ്ങീ താരങ്ങളും ആന്റണിയില്‍ അണിനിരക്കുന്നു. പാപ്പന്‍ എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ […]
ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440 വിതരണം തുടങ്ങി
ഹീറോ മോട്ടോകോര്‍പ്പ് ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തുടനീളം ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440 മോട്ടോര്‍സൈക്കിളിന്റെ വിതരണം ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹാര്‍ലി-ഡേവിഡ്സണും തിരഞ്ഞെടുത്ത ഹീറോ മോട്ടോകോര്‍പ് ഔട്ട്ലെറ്റുകളും ഉള്‍പ്പെടെ 100 ഡീലര്‍ഷിപ്പുകളില്‍ മോട്ടോര്‍സൈക്കിളുകളുടെ മെഗാ ഡെലിവറി നടത്തി. രാജസ്ഥാനിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ നിര്‍മ്മാണ കേന്ദ്രത്തിലാണ് പുതിയ ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ്440 നിര്‍മ്മിക്കുന്നത്. 2023 ജൂലൈയില്‍ അനാച്ഛാദനം ചെയ്തതിനുശേഷം, ഒരു മാസത്തിനുള്ളില്‍ 25,000-ത്തിലധികം ബുക്കിംഗുകള്‍ എക്‌സ്440 ന് ലഭിച്ചു. 100 ഡീലര്‍ഷിപ്പുകളിലായി രണ്ട് ദിവസത്തിനുള്ളില്‍ 1000 മോട്ടോര്‍സൈക്കിളുകള്‍ കമ്പനി വിതരണം ചെയ്തു. […]
സിയാറ്റില്‍ മൂപ്പന്റെ പ്രഭാഷണം
അന്യായമായ ഒരു ഉടമ്പടി അടിച്ചേല്‍പ്പിച്ച് അമേരിന്ത്യക്കാരുടെ ഭൂമി പിടിച്ചെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിനിധിയോടും സംഘത്തോടും അമേരിന്ത്യന്‍ മൂപ്പന്‍ സിയാറ്റില്‍ നടത്തിയ പ്രഭാഷണം നൂറ്റിയെണ്‍പതോളം വര്‍ഷങ്ങള്‍ക്കു ശേഷവും പ്രകൃതിയെയും മനുഷ്യനെയും നീതിയെയും സ്നേഹിക്കുന്നവര്‍ ഹൃദയത്തോടു ചേര്‍ത്തുവെക്കുന്ന ചരിത്രരേഖയാണ്. വാഗ്മാധുര്യവും അര്‍ത്ഥഗാംഭീര്യവും ഒന്നുചേര്‍ന്ന്, കളകളാരവമുയര്‍ത്തിയൊഴുകുന്ന കാട്ടാര്‍പോലെ മൂപ്പന്റെ അനശ്വരമായ പ്രഭാഷണം പ്രവഹിക്കുന്നു. പ്രഭാഷണത്തിന്റെയും പിന്നീടുണ്ടായ ചലച്ചിത്രഭാഷ്യത്തിന്റെയും പരിഭാഷയും ഇംഗ്ലീഷ് മൂലവും ഈ പുസ്തകത്തില്‍ ലഭിക്കുന്നു; കൂടാതെ അമേരിന്ത്യന്‍ ജീവിതങ്ങളെപ്പറ്റി ബ്രാഡ്ലി സര്‍വ്വകലാശാലയിലെ പ്രൊഫ. തോമസ് പാലക്കീല്‍ തയ്യാറാക്കിയ പ്രൗഢമായ പഠനവും. […]
