രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ അർഥം എന്താണെന്ന് രാഹുൽ ആദ്യം മനസ്സിലാക്കണമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശർമ.ബിജെപി രാഷ്ട്രീയത്തിൽ കുടുംബവാഴ്ചയാണെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് സിങ് ഉത്തർപ്രദേശിലെ കേവലം എംഎൽഎ മാത്രമാണ്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ച് പറയുമ്പോള്‍ പ്രിയങ്കാ ഗാന്ധിയോളം വരുമോ എന്നും ഹിമന്ദ ബിശ്വാസ് ശർമ ചോദിച്ചു.
ഇസ്രയേലിൽ നിന്നും 22 മലയാളികള്‍ കൂടി നാട്ടിലെത്തി
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 97 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്. ഇന്നലെ ഡൽഹിയിൽ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 22 പേര്‍ കൂടി നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് നാട്ടില്‍ തിരിച്ചെത്തി.
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കാലാവസ്ഥാ വിഭാഗം പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ കെ ശൈലജ
പലസ്തീന്‍ വിഷയത്തിലെ നിലപാട് പാര്‍ട്ടി നിലപാട് തന്നെയാണെന്നും എന്നാല്‍, ഹമാസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ കെ ശൈലജ. പലസ്തീനില്‍ പാര്‍ട്ടി നിലപാട് തന്നെയാണ് തന്‍റെയും നിലപാട്. എന്നാല്‍, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ആ നിലക്കാണ് ഹമാസിനെ വിമര്‍ശിച്ചത്. ആ വിമര്‍ശനം ഇപ്പോഴുമുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 18
*1985ലെ മികച്ച ജനപ്രിയ സിനിമ ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾സംസ്ഥാന സെക്രട്ടേറിയറ്റ് സ്തംഭിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ പുലര്‍ച്ചെ ഉപരോധ സമരം ആരംഭിച്ചതുമൂലം ആര്‍ക്കും അകത്തു പ്രവേശിക്കാനായില്ല. അഴിമതിയും സഹകരണകൊള്ളയും ആരോപിച്ച് പിണറായി സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ പ്രതിഷേധം. സെക്രട്ടറിയേറ്റ് പരിസരവും സ്തംഭിച്ചു. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍ എന്നീ ഭാഗങ്ങളില്‍ ഗതാഗത കുരുക്ക്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റ് […]
മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി
2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവർച്ചക്ക് എത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവർക്ക് ക്രമിനിൽ പശ്ചാത്തലമുണ്ടെന്നും അഞ്ച് പേരും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
ഫിൻലാൻഡ് സംഘം കേരളത്തിൽ
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഫിൻലാൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്‌സൺ, ഫിൻലാൻഡ് അംബാസിഡർ, ഫിൻലാൻഡ് കോൺസുലേറ്റ് ജനറൽ എന്നിവർ അടങ്ങുന്ന ഉന്നതതല സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാവുന്ന മേഖലകളെ കുറിച്ച് വിശദമായ ചർച്ച നടത്താനാണ് സംഘം കേരളത്തിൽ എത്തിയത്.
ഇസാഫ് ബാങ്കിന് ഐ.പി.ഒ നടത്താന്‍ അനുമതി
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് പ്രാരംഭ ഓഹരി വില്‍പന നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി. കഴിഞ്ഞ ജൂലൈയിലാണ് ഐ.പി.ഒയ്ക്കായി ഇസാഫ് ബാങ്ക് സെബിക്ക് അപേക്ഷ സമര്‍പ്പിച്ചത്. അതിന് മുമ്പ് രണ്ടുവട്ടം അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നെങ്കിലും പ്രതികൂല വിപണി സാഹചര്യങ്ങള്‍ മൂലം ഐ.പി.ഒ നടത്തിയിരുന്നില്ല. അനുമതി ലഭിച്ചാല്‍ ഒരുവര്‍ഷത്തിനകം ഐ.പി.ഒ നടത്തിയില്ലെങ്കില്‍ അനുമതി അസാധുവാകും. ആകെ 629 കോടി രൂപയാകും ഐ.പി.ഒയിലൂടെ ഇസാഫ് ബാങ്ക് സമാഹരിക്കുക. […]
എംഐയുഐയോട് വിടപറയാനൊരുങ്ങി ഷഓമി
ഷഓമി, റെഡ്മി, പോകോ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എംഐയുഐ എന്ന യൂസര്‍ ഇന്റര്‍ഫേസിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. 2010-ലാണ് ആന്‍ഡ്രോയ്ഡില്‍ അധിഷ്ടിതമായ എംഐയുഐ, ഷഓമി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ള അതിന്റെ ഏറ്റവും പുതിയ പതിപ്പായ എംഐയുഐ 14 കമ്പനി അവതരിപ്പിച്ചത്. എന്നാല്‍, എംഐയുഐ-യോട് വിടപറയാനൊരുങ്ങുകയാണ് ചൈനീസ് ടെക് ഭീമന്‍ ഷഓമി. ഹൈപ്പര്‍ഒഎസ് എന്ന പുതിയ ഓപറേറ്റിങ് സിസ്റ്റമാണ് സക്‌സസറായി എത്താന്‍ പോകുന്നത്. അതേസമയം, നിലവില്‍, ഹൈപ്പര്‍ഒഎസ് ചൈനയില്‍ മാത്രമായി പരിമിതപ്പെടുത്തിയേക്കും. എന്നാല്‍, ഭാവിയില്‍ ചൈനയ്ക്ക് […]
ദിലീപിനെ നായകനായ ‘ബാന്ദ്ര’യുടെ പുതിയ ടീസര്‍
‘രാമലീല’യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യുടെ പുതിയ ടീസര്‍ ശ്രദ്ധ നേടുന്നു. ദിലീപിന്റെ നിരവധി ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ബാന്ദ്രയുടെ ടീസര്‍ എത്തിയിരിക്കുന്നത്. ബോളിവുഡ് നടന്‍ ഡിനോ മോറിയയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. തെന്നിന്ത്യന്‍ താരം തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമായ ബാന്ദ്ര വന്‍ മുതല്‍ മുടക്കിലാണ് ഒരുങ്ങുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ […]
