Posted inവിനോദം

‘എമ്പുരാനി’ല്‍ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറും?

സമീപകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ജയിലര്‍. രജനികാന്തിനൊപ്പം തന്നെ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച അതിഥി വേഷങ്ങളായിരുന്നു മോഹന്‍ലാലിന്റെയും ശിവരാജ് കുമാറിന്റെയും. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാനില്‍ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശിവരാജ് കുമാര്‍ തന്നെയാണ് മാധ്യമങ്ങളോട് ഈക്കാര്യം വെളിപ്പെടുത്തിയത്. ഗോസ്റ്റ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ […]

Posted inഓട്ടോമോട്ടീവ്

5 സ്റ്റാര്‍ സുരക്ഷ നേടി ഹാരിയറും സഫാരിയും

അടുത്തിടെ വിപണിയിലെത്തിയ ടാറ്റ ഹാരിയറും സഫാരിയും ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടി. ടാറ്റ നെക്‌സോണ്‍, ആള്‍ട്രോസ്, പഞ്ച് തുടങ്ങിയ ചെറിയ മോഡലുകള്‍ ഇതിനു മുന്‍പ് തന്നെ ജിഎന്‍സിഎപിയുടെ അഞ്ച് സ്റ്റാര്‍ സുരക്ഷ നേടിയിരുന്നു. ടിയാഗോ, ടിഗോര്‍ എന്നീ ചെറിയ വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ മുന്‍പ് ലഭിച്ചിരുന്നു. സഫാരിയുടേയും ഹാരിയറിന്റെ മുന്‍മോഡലുകള്‍ ടാറ്റ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകള്‍ക്ക് അയച്ചിരുന്നില്ല. ആറ് എയര്‍ബാഗുകളുള്ള പുതിയ മോഡലിലാണ് ക്രാഷ്‌ െടസ്റ്റ് നടത്തിയത്. […]

Posted inപുസ്തകങ്ങൾ

കഴുതജന്മങ്ങള്‍

സമകാലിക അള്‍ജീരിയന്‍-അറബ് നോവലിലെ ശ്രദ്ധേയനായ ബൂമെദീന്‍ ബല്‍കബീറിന്റെ പ്രശസ്ത കൃതിയുടെ അറബിയില്‍നിന്ന് നേരിട്ടുള്ള മലയാളപരിഭാഷ. അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരപോരാളിയായ അബ്ദുല്‍ ഖാദര്‍ പിന്നീട്, സ്വതന്ത്ര അള്‍ജീരിയയും മൊറോക്കോയും തമ്മിലുള്ള ശത്രുതമൂലം കൊളോണിയല്‍ ഭരണകാലത്തെ അനുഭവങ്ങളെത്തന്നെ നേരിടുന്നത് ഒരു നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്. മനുഷ്യന്റെ യാതനകള്‍ക്ക് സാര്‍വ്വകാലികതയും സാര്‍വ്വലൗകികതയുമാണുള്ളത് എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകം. ‘കഴുതജന്മങ്ങള്‍’. ബൂമെദീന്‍ ബല്‍കബീര്‍. മാതൃഭൂമി. വില – 246 രൂപ.

Posted inആരോഗ്യം

ചര്‍മ്മരോഗങ്ങള്‍ ഉറക്കത്തെ ബാധിക്കാം

ചര്‍മ്മത്തെ ബാധിക്കുന്ന രോഗങ്ങളും ഉറക്കവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കുകയാണ് പുതിയൊരു പഠനം. രാത്രിയില്‍ ഉറക്കമില്ലായ്മ നേരിടുന്നുവെങ്കില്‍ അതിന് പിന്നിലുണ്ടായേക്കാവുന്നൊരു കാരണം കൂടിയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. രാത്രിയില്‍ പതിവായി ഉറക്കമില്ലായ്മ നേരിടുന്നതിനൊപ്പം തന്നെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, എരിച്ചില്‍, വിറയല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കൂടി അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ശ്രദ്ധിക്കുക. കാരണം ചര്‍മ്മത്തെ ബാധിച്ചിരിക്കുന്ന എന്തെങ്കിലും രോഗങ്ങളാകാം നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നത്. ഇതാണ് പഠനവും വ്യക്തമാക്കുന്ന കാര്യം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബെര്‍ലിനില്‍ വച്ച് നടന്ന ‘യൂറോപ്യന്‍ അക്കാദമി ഓഫ് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. അഴിമതിയും സഹകരണകൊള്ളയും ആരോേപിച്ച് പിണറായി സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ പ്രതിഷേധം. ഉപരോധത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പരിസരം സ്തംഭിച്ചു. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷന്‍, തമ്പാനൂര്‍ എന്നീ ഭാഗങ്ങളില്‍ വന്‍ ഗതാഗത കുരുക്ക്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ ജനം വലഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളും അടച്ചു. കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം കൊടുക്കാന്‍ കാശില്ലാത്തപ്പോഴാണ് ആയിരം വാഹനങ്ങളുടെ അകമ്പടിയില്‍ മുഖ്യമന്ത്രി യാത്ര നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇസ്രയേലിനെ അനുകൂലിക്കുന്ന ഇന്ത്യൻ നയം തിരുത്തണമെന്ന ആവശ്യം ശക്തമാക്കി ഇടതു പാർട്ടികൾ

ഗാസയിലെ ആശുപത്രിയിൽ നടന്ന ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വെടിനിറുത്തൽ ഇന്ത്യ ആവശ്യപ്പെടണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു.ഇന്നലെ ഗാസയിലെ ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണം അറബ് രാജ്യങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ യുദ്ധത്തെ അനുകൂലിക്കുന്ന നയം തിരുത്തണമെന്നാണ് ഇടതുപാർട്ടികൾ ആവശ്യപ്പെടുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിൽ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിൽ .ബൈഡനെ വിമാനത്താവലത്തിലെത്തി നെതന്യാഹു സ്വീകരിച്ചു.ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈഡന്റെ സന്ദർശനം നിർണായകമാണ്. പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരിയടക്കമുള്ള അറബ് നേതാക്കൾ എന്നിവരെ ബൈഡൻ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോപണവുമായി രാഹുൽ ഗാന്ധി

ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് ഇന്ത്യയിൽ വിൽക്കുകയാണെന്നും, കരിഞ്ചന്ത വിൽപ്പനക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ മനസിലാകാതിരുന്നതിനെ തുടർന്ന് പൊലീസ് തടഞ്ഞപ്പോൾ അദ്ദേഹത്തെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാൻ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ. യുഡിഎഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ഇദ്ദേഹത്തിന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തനെയാണ് പൊലീസുകാർ സെക്രട്ടേറിയേറ്റിന് മുന്നിൽ തടഞ്ഞത്. എന്നാൽ തന്നെ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് ദത്തൻ പിന്നീട് തട്ടിക്കയറുകയാണുണ്ടായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

സര്‍ക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധസമരം നടക്കുന്നത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറുമണിമുതലാണ് ഉപരോധം ആരംഭിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരടമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.