മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ മനസിലാകാതിരുന്നതിനെ തുടർന്ന് പൊലീസ് തടഞ്ഞപ്പോൾ അദ്ദേഹത്തെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാൻ ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ. യുഡിഎഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ഇദ്ദേഹത്തിന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തനെയാണ് പൊലീസുകാർ സെക്രട്ടേറിയേറ്റിന് മുന്നിൽ തടഞ്ഞത്. എന്നാൽ തന്നെ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് ദത്തൻ പിന്നീട് തട്ടിക്കയറുകയാണുണ്ടായത്.
മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
