Posted inവിനോദം

‘ഡെവിള്‍’ ചിത്രത്തിലെ മാളവിക നായരുടെ ക്യാരക്ടര്‍ പോസ്റ്റര്‍

നന്ദമുരി കല്യാണ്‍ റാം പ്രധാന വേഷത്തില്‍ എത്തുന്ന ‘ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രമാണ് ‘ഡെവിള്‍’. സംയുക്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നു. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റര്‍ ഹിറ്റിന് ശേഷം തെലുങ്കില്‍ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രം കൂടിയാണ് ‘ഡെവിള്‍’. നവംബര്‍ 24ന് ചിത്രം തീയേറ്ററിലെത്തും. ഞായാറാഴ്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാളവിക നായരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു രാഷ്ട്രീയക്കാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. മണിമേഖല എന്ന കഥാപാത്രമായിട്ടാണ് മാളവിക എത്തുന്നത്. […]

Posted inഓട്ടോമോട്ടീവ്

സിബി300ആര്‍ അവതരിപ്പിച്ച് ഹോണ്ട

ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒബിഡി2എ കംപ്ലയിന്റ് 2023 സിബി300ആര്‍ നിയോ സ്പോര്‍ട്സ് കഫേ റോഡ്സ്റ്റര്‍ രാജ്യത്ത് അവതരിപ്പിച്ചു. 2.40 ലക്ഷം രൂപ (എക്‌സ്-ഷോറൂം, ദില്ലി) വിലയുള്ള 2023 ഹോണ്ട സിബി300ആര്‍ ഇപ്പോള്‍ ബിഗ്വിംഗ് ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കില്‍ ബുക്കിംഗിനായി ലഭ്യമാണ്. പേള്‍ സ്പാര്‍ട്ടന്‍ റെഡ്, മാറ്റ് മാസിവ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് നിറങ്ങളില്‍ ഈ മോട്ടോര്‍സൈക്കിള്‍ എത്തും. 2023 ഹോണ്ട സിബി300ആര്‍ സ്‌റ്റൈലിംഗ് റെട്രോ-തീം സിബി1000ആര്‍ ലിറ്റര്‍-ക്ലാസ് […]

Posted inപുസ്തകങ്ങൾ

ഗോസിപ്പൂക്കള്‍

‘ഗോസിപ്പൂക്കള്‍’ വൈവിധ്യമായ പ്രമേയങ്ങളും വ്യതിരിക്തങ്ങളായ ആവിഷ്‌ക്കാരവഴികളും അനിര്‍വചനീയമായ ഭാവനകളും കൊണ്ട് സമ്പന്നമാണ്. ജീവിതത്തിന്റെ സമസ്തമൂല്യങ്ങളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന, യാന്ത്രികമാകുന്ന വര്‍ത്തമാനകാലത്തില്‍ ബന്ധങ്ങളിലെ ഊഷ്മളത അപഹരിക്കപ്പെടുന്നതിന്റെ ആകുലതകളാണ് കവി പങ്കുവെയ്ക്കുന്നത്. പ്രണയഭൂപടം, ചരസ്സിന്റെ സംഗീതം, അച്ഛനൊപ്പമുള്ള യാത്രകള്‍, അനുരാഗപരാഗികള്‍, പാസ്വേര്‍ഡ് തുടങ്ങി ശ്രദ്ധേയമായ മുപ്പത്തൊന്നുകവിതകള്‍. ‘ഗോസിപ്പൂക്കള്‍’. രഹേഷ് രമേശന്‍. ബുക്ക് കഫെ പബ്ലിക്കേഷന്‍സ്. വില 100 രൂപ.  

Posted inആരോഗ്യം

ദീര്‍ഘമായ ഇരിപ്പ് തലച്ചോറിനെയും ദോഷകരമായി ബാധിക്കും

ദിവസവും തുടര്‍ച്ചയായി 10 മണിക്കൂറോളം ഇരിക്കുന്നത് തലച്ചോറിനെയും ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. ദീര്‍ഘനേരം ഉള്ള ഇരിപ്പ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഇത് ബൗദ്ധിക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. ഇത് പ്രായമായവരില്‍ മറവിരോഗം വരാനുള്ള സാധ്യത കൂട്ടും. മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നത് ഏകാഗ്രത നഷ്ടപ്പെടുത്തുന്നതിനാല്‍ ഒന്നിലും ശ്രദ്ധിക്കാന്‍ സാധിക്കാതെ വരും. ഇത് ഉല്‍പാദനക്ഷമതയും സര്‍ഗാത്മകതയും കുറയ്ക്കുകയും മാനസിക ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. വിഷാദം, ഉത്കണ്ഠ മുതലായ മൂഡ് ഡിസോര്‍ഡറുകള്‍ക്ക് ചടഞ്ഞുകൂടിയുള്ള ഇരിപ്പ് കാരണമാകും. […]

Posted inലേറ്റസ്റ്റ്

ലോക റിക്കാര്‍ഡിട്ട വാച്ച്

ലോകത്തെ ഏറ്റവും അത്യപൂര്‍വമായ വാച്ച്. ബഹിരാകാശത്തെ ചന്ദ്രന്‍. ചൊവ്വ തുടങ്ങി 12 ഗ്രഹങ്ങളില്‍നിന്നുള്ള ഉല്‍ക്കാശിലകള്‍ മുദ്രിതമാക്കിയ വാച്ചാണിത്. ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് ഈ വാച്ച്. ലോകോത്തര വാച്ച് ബ്രാന്‍ഡായ ലെസ് ആറ്റ്ലിയേഴ്സിന്റെ ലൂയിസ് മൊയിനെറ്റ് എന്ന ഏറെ പാരമ്പര്യമുള്ള കമ്പനിയാണ് ഈ വാച്ച് നിര്‍മിച്ചത്. കോസ്മോപോളിസ്’ എന്നാണ് ഈ വാച്ചിനു പേരിട്ടിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ അത്യപൂര്‍വ വാച്ചിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അപൂര്‍വവും വിലപ്പെട്ടതുമായ’ ഉല്‍ക്കാശിലകളെയാണ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തുലാമാസ പൂജകളുടെ ഭാഗമായി ശബരിമല നട തുറന്നു

തുലാമാസ പൂജകളുടെ ഭാഗമായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി കെ ജയരാമൻ നട തുറന്ന് ദീപം തെളിയിച്ചു. മാളികപ്പുറം ക്ഷേത്ര നട മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി തുറക്കും. ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകളൊന്നും തന്നെയില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോഴിക്കോട് ഫറോഖിൽ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട് ഫറോഖിൽ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആളുകളെ കടിച്ച നായ ടിപ്പർ ലോറിയിടിച്ച് ചത്തു.നെല്ലൂരിലാണ് സംഭവം. ആകെ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതിൽ പത്തുവയസ്സുകാരിയും ഉൾപ്പെടുന്നു. നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2040-ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍

2040-ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍.2035 ഓടെ ‘ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍’ (ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍) നിര്‍മിക്കാനും 2040 ല്‍ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനും ഇന്ത്യ ലക്ഷ്യമിടണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.ശുക്രന്‍, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ ആരംഭിക്കാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കായിക മേളയെ സ്കൂൾ ഒളിമ്പിക്സ് എന്നാക്കുന്നു

സംസ്ഥാന സ്‌കൂൾ കായികമേളയുടെ പേര് മാറ്റാൻ ആലോചന. കായിക മേളയെ സ്കൂൾ ഒളിമ്പിക്സ് എന്നാക്കുന്നത് ആലോചനയിലാണ്. പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ഒളിമ്പിക്സ് ആയാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സി പി എമ്മുമായി സമരങ്ങളിലോ സമ്മേളനങ്ങളിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് കെ പി സി സി

സി പി എമ്മുമായി ഒരു കാരണവശാലും സംയുക്ത സമരങ്ങളിലോ സമ്മേളനങ്ങളിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പുമായി കെ പി സി സി. കെ പി സി സി യോഗം തീരുമാനിച്ച ഈ നിലപാടിന് എതിരായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ശക്തമായ സംഘടനാ നടപടികള്‍ സ്വീകരിക്കുമെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.