ലോകത്തെ ഏറ്റവും അത്യപൂര്‍വമായ വാച്ച്. ബഹിരാകാശത്തെ ചന്ദ്രന്. ചൊവ്വ തുടങ്ങി 12 ഗ്രഹങ്ങളില്‍നിന്നുള്ള ഉല്‍ക്കാശിലകള്‍ മുദ്രിതമാക്കിയ വാച്ചാണിത്. ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് ഈ വാച്ച്. ലോകോത്തര വാച്ച് ബ്രാന്‍ഡായ ലെസ് ആറ്റ്ലിയേഴ്സിന്റെ ലൂയിസ് മൊയിനെറ്റ് എന്ന ഏറെ പാരമ്പര്യമുള്ള കമ്പനിയാണ് ഈ വാച്ച് നിര്‍മിച്ചത്. കോസ്മോപോളിസ്’ എന്നാണ് ഈ വാച്ചിനു പേരിട്ടിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ അത്യപൂര്‍വ വാച്ചിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അപൂര്‍വവും വിലപ്പെട്ടതുമായ’ ഉല്‍ക്കാശിലകളെയാണ് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കാണിക്കുന്നത്. ഈ ഉല്‍ക്കാശിലകളുടെ ചെറു ഭാഗം വാച്ചിന്റെ ഡയലില്‍ അലങ്കരിച്ചിരിക്കുന്നതും കാണാം. മെക്സിക്കോയിലെ ഒരു ഉല്‍ക്കാവര്‍ഷത്തില്‍ നിന്നും ലഭിച്ച ശിലയും ഇക്കൂട്ടത്തിലുണ്ട്. ബഹിരാകാശ ഗ്രഹങ്ങളില്‍നിന്ന് ഭൂമിയിലേക്കു പതിച്ച പാറക്കഷണങ്ങള്‍ ലഭിക്കുന്നത് അത്യപൂര്‍വമാണ്. ഓരോ ഉല്ക്കാശിലയ്ക്കും മെറ്റിയോറിറ്റിക്കല്‍ സൊസൈറ്റിയിലെ ഉല്‍ക്കാശില കളക്ടര്‍മാര്‍ നല്കിയ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഈ വാച്ചിനു ലോക റിക്കാര്‍ഡ് പദവി നല്‍കിയത്. 18 കാരറ്റ്, റോസ്-ഗോള്‍ഡ് കെയ്സ്, നാല്‍പ്പത് മില്ലിമീറ്റര്‍ വ്യാസമുള്ള ഒരു കറുത്ത റിസ്റ്റ് ബാന്‍ഡിലാണ് പണിതത്. ഈ വാച്ചിന്റെ വില എത്രയാകും? രണ്ടു കോടി അഞ്ചു ലക്ഷം രൂപ.
ലോക റിക്കാര്‍ഡിട്ട വാച്ച്
