തമിഴ്നാട് ശിവകാശിയിൽ പടക്കനിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരിച്ചുവെന്ന് റിപ്പോർട്ട്. രംഗപാളയത്തിനടുത്ത് കനിഷ്കർ പടക്കം നിർമ്മാണശാലയിൽ പാക്കിങ്ങിന് മുൻപായി അവസാനഘട്ട പരിശോധന നടത്തുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് സൂചന.
കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
യുഎൻ എത്തിച്ച ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും ഹമാസ് മോഷ്ടിച്ചുവെന്ന് ഇസ്രായേൽ
ഗാസ സിറ്റിയിലെ യുഎൻ ഓഫീസുകളിൽ നിന്ന് ഹമാസ് ഇന്ധനവും മെഡിക്കൽ ഉപകരണങ്ങളും മോഷ്ടിച്ചുവെന്ന് ഇസ്രായേൽ.ഗാസയിലെ ജലശുദ്ധീകരണത്തിന് ആറ് ദിവസത്തേക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഇന്ധനമാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.
സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ
എഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രണ്ടാം സമരം. നാളെ രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങി യുഡിഎഫിന്‍റെ മുന്‍നിര നേതാക്കളെല്ലാം ഉപരോധസമരത്തില്‍ പങ്കെടുക്കും.കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 17
*1985ലെ മികച്ച ജനപ്രിയ സിനിമ ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമെന്നു സുപ്രീം കോടതി. നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തള്ളി. അഞ്ചംഗ ബഞ്ചില്‍ മൂന്നു പേര്‍ ഹര്‍ജിക്കെതിരേ നിലപാടെടുത്തപ്പോള്‍ രണ്ടു പേര്‍ ഹര്‍ജിയെ പിന്തുണച്ചു. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. നാലു ഭിന്നവിധികളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാ […]
സ്വവർഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മന്ത്രി ആർ ബിന്ദു
വിവാഹം എന്ന ആശയം കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്നും വിവാഹവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞ ആശയം വളരെ പ്രസക്തമാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിധിയിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ നരീക്ഷണങ്ങൾ സ്വാഗതാർഹമാണെന്നും, സ്വവർഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പിഎംഎ സലാം പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. ലീഗ് സംസ്ഥാന അധ്യക്ഷനെ പതിവായി കാണാറുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നും പിഎംഎ സലാം മാധ്യമങ്ങളോട് പ്രതികരിച്ചു. പാണക്കാട് വെച്ച് നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷം ജിഫ്രി തങ്ങളുടെ പരാമർശത്തിൽ സലാം പ്രതികരിക്കാൻ തയ്യാറായില്ല.
പാലിയേക്കര ടോൾ പ്ലാസയിലെ ഇഡി റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിൽ തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ജി.ഐ.പി.എൽ ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഏഴംഗ സംഘം നടത്തുന്ന റെയ്ഡ് 24 മണിക്കൂർ പിന്നിട്ടു. പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോയെന്നറിയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്.
രണ്ട് കോടി കടന്ന് ജന്‍ധന്‍ യോജനയിലെ ആകെ നിക്ഷേപം
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയില്‍ രാജ്യത്ത് ആകെ നിക്ഷേപം രണ്ടുലക്ഷം കോടി രൂപ കടന്നു. ഒക്ടോബര്‍ 4 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് ആകെ 50.62 ലക്ഷം പേര്‍ക്കാണ് ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.05 ലക്ഷം കോടി രൂപയിലുമെത്തി. മൊത്തം ജന്‍ധന്‍ അക്കൗണ്ടുടമകളില്‍ 33.80 കോടി ആളുകള്‍ ഗ്രാമീണ, അര്‍ധ-നഗര മേഖലകളിലും 16.81 കോടി ആളുകള്‍ നഗര, മെട്രോ മേഖലകളിലുമാണ്. ജന്‍ധന്‍ അക്കൗണ്ടുടമകളില്‍ 34.36 കോടി പേര്‍ക്ക് റൂപേ ഡെബിറ്റ് കാര്‍ഡുണ്ടെന്നും പി.എം.ജെ.ഡി.വൈ […]
ഫോള്‍ഡബിള്‍ ഫോണുമായി വണ്‍പ്ലസ്
വണ്‍പ്ലസ് തങ്ങളുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണിന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. വണ്‍പ്ലസ് ഓപ്പണ്‍ എന്നാണ് മോഡലിന്റെ പേര്. ഈ ഫോണ്‍ ഒക്ടോബര്‍ 19ന് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. തങ്ങളുടെ ഫോള്‍ഡബിള്‍ ഫോണ്‍ ഭാരം കുറഞ്ഞതും സ്ലിം ഡിസൈന്‍ ആയിരിക്കുമെന്നും കമ്പനി പറയുന്നു. കൂടാതെ, ഫോണിന് സ്‌ക്രീനില്‍ വര പ്രകടമാവില്ലെന്നും ഫോണിന്റെ ക്യാമറ പ്രകടനവും മികച്ചതായിരിക്കുമെന്നും വണ്‍പ്ലസ് ഉറപ്പിച്ചുപറയുന്നു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ വണ്‍ പ്ലസ് ഓപ്പണിന്റെ വില 1,699 ഡോളര്‍ (ഏകദേശം 1,41,490 രൂപ) […]
