Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു

മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത്മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. വൈദേഹ് വർമ, നിരുപമ ജി വർമ എന്നീ കുട്ടികളാണ് മേൽശാന്തിമാരുടെ പേരുകള്‍ നറുക്കെടുത്തത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ

ഗാസയിലെ ആശുപത്രി ആക്രമണത്തെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദൻ തീരുമാനിച്ചു. ബൈഡൻ, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോർദൻ റദ്ദാക്കിയത്. ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കടുത്ത വെല്ലുവിളിയുമായി എം എം മണി

അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സ്വൈര്യ ജീവിതം തകർക്കാൻ ആരുവന്നാലും ഓടിക്കുമെന്ന് എംഎം മണി. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സ്വൈര്യ ജീവിതം തകർക്കാൻ ആരും വരേണ്ട, റിസോ‍ർട്ടുകളും ഹോട്ടലും സുപ്രഭാതത്തിൽ മൂന്നാറിൽ പൊട്ടിമുളച്ചതല്ല, സർക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഇതൊക്കെ കെട്ടിപ്പൊക്കിയത്. ഇതു പൊളിച്ചു കളയണമെന്ന നിലപാടുമായി ഉദ്യോഗസ്ഥരൊന്നും മല കയറേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 18

*1985ലെ മികച്ച ജനപ്രിയ സിനിമ ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾ഗാസയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയില്‍ ഇസ്രയേലാണ് ബോംബിട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം ആരോപിച്ചു. ആക്രമണം ഭയന്നു ആയിരങ്ങള്‍ വീടുവിട്ട് സുരക്ഷിതമെന്ന് കരുതിയിരുന്ന ആശുപത്രിയില്‍ അഭയം തേടിയിരുന്നു. ഇവരാണു കൊല്ലപ്പെട്ടത്. ഇതേസമയം, ആശുപത്രിയില്‍ തങ്ങള്‍ ബോംബാക്രമണം നടത്തിയിട്ടില്ലെന്നും ഗാസയിലെ ഭീകരരാണ് ബോംബിട്ടതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു […]

Posted inലേറ്റസ്റ്റ്

പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ് താനെന്നും എന്നാല്‍ ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ലെന്നും കെ കെ ശൈലജ

ഹമാസ് ഭീകരരാണെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി കെ കെ ശൈലജ എംഎല്‍എ. പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ് താനെന്നും എന്നാല്‍ ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ലെന്നും കെ കെ ശൈലജ പറഞ്ഞു. നൂറുശതമാനവും തന്റെ നിലപാട് പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണ്, അല്ലാതെ അവരെ വേട്ടയാടുന്ന ഇസ്രയേലിനൊപ്പമല്ല. ഇരുഭാഗത്ത് നിന്നുമുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും കെ കെ ശൈലജ കണ്ണൂരില്‍ വ്യക്തമാക്കി.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സ്‌കൂള്‍ കായികമേളയെ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്നാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഒളിമ്പിക്‌സായാല്‍ മത്സരയിനങ്ങളില്‍ ഗെയിംസും ഉള്‍പ്പെടുത്താം. കായിക താരങ്ങള്‍ക്കു ഏഴു വര്‍ഷത്തിനിടെ 676 പേര്‍ക്ക് ജോലി നല്‍കി. അടുത്ത വര്‍ഷംമുതല്‍ സ്‌പോര്‍ട്‌സ് കലണ്ടര്‍ തയാറാക്കുമെന്നും മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു. അറുപതു വയസു കഴിഞ്ഞ ഡോ ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പുനര്‍നിയമിക്കുന്നത് എന്തിനെന്നു സുപ്രീം കോടതി. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതോടെ കേസ് വിധിപറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ.എം.ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി

മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം.ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. പി.ജയരാജന്റെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. തന്റെ പരാമർശങ്ങൾ പൊതുതാല്പര്യം മുൻ നിർത്തിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഷാജി സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇസ്രയേല്‍ ഗാസയുടെ മേല്‍ ചുമത്തിയ സമ്പൂര്‍ണ ഉപരോധവും ഒഴിപ്പിക്കലും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ

ഇസ്രയേല്‍ ഗാസയുടെ മേല്‍ ചുമത്തിയ സമ്പൂര്‍ണ ഉപരോധവും ഒഴിപ്പിക്കലും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ താമസസൗകര്യവും തൃപ്തികരമായ സാഹചര്യവും ഉറപ്പാക്കാന്‍ ഇസ്രായേല്‍ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് യുഎന്‍ വക്താവ് രവിന ഷംദസാനി ജനീവയില്‍ പറഞ്ഞു.ഗാസയുടെ മേല്‍ സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതിനൊപ്പം നടത്തുന്ന ഒഴിപ്പിക്കലിനെ നിയമപരമായി കണക്കാക്കാനാകില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് സിവിലിയന്‍മാരെ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്ന് അംഗീകരിക്കാനാകില്ല. ഈ നടപടി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കപ്പെടുമെന്നും ഇത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ശിക്ഷാര്‍ഹമാണെന്നും യുഎന്‍ മനുഷ്യാവകാശ […]

Posted inബിസിനസ്സ്

ആഭ്യന്തര വിമാനയാത്രികരില്‍ വര്‍ധന

ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ രാജ്യത്ത് ആഭ്യന്തര വിമാനയാത്ര നടത്തിയത് 11.28 കോടി പേര്‍. 2022ലെ സമാന കാലത്തെ 8.74 കോടി പേരെ അപേക്ഷിച്ച് 29.10 ശതമാനമാണ് വര്‍ധനയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ വ്യക്തമാക്കി. ഈ കാലയളവില്‍ മൊത്തം വിമാന യാത്രക്കാരുടെ എണ്ണം 11.28 കോടിയായിരുന്നു (മുന്‍ വര്‍ഷം 8.74 കോടി യാത്രക്കാര്‍). 10 വിമാനക്കമ്പനികളുടെ സര്‍വീസുകളില്‍ 58 മുതല്‍ 92 ശതമാനം വരെയായിരുന്നു സീറ്റുകള്‍ക്ക് ലഭിച്ച ബുക്കിംഗ്. വിസ്താരയ്ക്കാണ് ഏറ്റവും […]

Posted inവിനോദം

ലീഗല്‍ ത്രില്ലര്‍ ‘ഗരുഡന്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗല്‍ ത്രില്ലര്‍ ‘ഗരുഡന്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നീതിക്ക് വേണ്ടി പോരാടുന്ന പൊലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചിത്രത്തില്‍ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപി എത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജു മേനോന്‍ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു നിയമപ്രശ്നത്തില്‍ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അരുണ്‍ […]