തന്റെ 255-ാം ചിത്രത്തില്‍ ഗംഭീര ഫൈറ്റ് സീനുകളുമായി സുരേഷ് ഗോപി. പ്രവീണ്‍ നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎസ്‌കെ’യിലെ ഫൈറ്റ് സീനിനെ കുറിച്ചുള്ള അപ്ഡേഷന്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ ക്ലൈമാക്സ് സീനിലെ ഫൈറ്റ് സീനിനായി കോടികളാണ് ചിലവാക്കിയിരിക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന വേളയിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. ജെഎസ്‌കെയിലെ ക്ലൈമാക്സ് ഫൈറ്റ് സീനുകള്‍ നാഗര്‍കോവിലിലില്‍ ആണ് ചിത്രീകരിച്ചത്. ഒന്നര കോടി രൂപ മുതല്‍ മുടക്കില്‍ ഏഴ് ദിവസം കൊണ്ടാണ് ക്ലൈമാക്സ് ഫൈറ്റ് […]
മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ 75 കോടി ക്ലബ്ബില്‍
മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ 75 കോടി ക്ലബ്ബില്‍. 18 ദിവസം കൊണ്ടാണ് ഈ സുവര്‍ണ നേട്ടം. ഇതോടെ ഏറ്റവും കലക്ഷന്‍ നേടിയ മലയാള സിനിമകളില്‍ ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ് റോബി വര്‍ഗീസ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലര്‍. കേരളത്തില്‍ നിന്ന് 37 കോടിയിലേറെ ചിത്രം കളക്ട് ചെയ്തപ്പോള്‍ കേരളത്തിനു പുറത്ത് നിന്ന് ആറ് കോടിയോളം നേടി. ഓവര്‍സീസില്‍ സമാനതകളില്ലാത്ത നേട്ടം കൂടിയായതോടെയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ കുതിപ്പ്. മൂന്നാം വാരത്തിലും മുന്നൂറില്‍പരം സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. […]
ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഏസര്‍
ലാപ്ടോപ്പുകള്‍ക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറിനും പേരുകേട്ട തായ്വാനീസ് ടെക് ഭീമനായ ഏസര്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക്. കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ഏസര്‍ മുവി 125 4ജി പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍. 99,999 രൂപയാണ് (എക്സ്-ഷോറൂം) വാഹനത്തിന്റെ വില.സ്‌കൂട്ടറിന്റെ രൂപകല്‍പനയിലും നിര്‍മ്മാണത്തിലും ഇന്ത്യന്‍ അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ തിങ്ക് ഇബൈക്ക്‌ഗോ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഏസറിന്റെ പുതിയ സംരംഭം. ഏസര്‍ മുവി 125 4ജിക്ക് പരമാവധി 75 കിലോമീറ്റര്‍ വേഗതയും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ […]
ത്രിസന്ധ്യ
അനുകമ്പയും പ്രതിബദ്ധതയുമുണര്‍ത്തുന്ന ജ്ഞാനത്താല്‍ നമ്മെ സംസ്‌കാരസമ്പന്നരാക്കുന്ന കഥകള്‍. ഗൗരവമേറിയ വിഷയങ്ങളെ ലളിതമായും നാടകീയമായും അവതരിപ്പിച്ചു കൊണ്ട് നിത്യജീവിതത്തിലെ ആകുലതകളില്‍നിന്നും സങ്കടങ്ങളില്‍നിന്നും മുക്തരാകാന്‍ ഈ കഥകള്‍ നമ്മെ സഹായിക്കുന്നു; നമ്മുടെ മനസ്സിനെ ശാന്തസുരഭിലമായ ഒരു തലത്തിലേക്ക് ആനയിക്കുന്നു. വിദ്യാസ്മൃതിലയരചയിതാവിന്റെ പുതിയ പുസ്തകം. ‘ത്രിസന്ധ്യ’. സ്വാമി അദ്ധ്യാത്മാനന്ദ. ചിത്രീകരണം – മദനന്‍. മാതൃഭൂമി. വില 212 രൂപ.
രാത്രി ചോറ് കഴിച്ചാല്‍ വയര്‍ ചാടും, ശരീരഭാരം വര്‍ധിക്കും!
മലയാളികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഭക്ഷണമാണ് ചോറ്. കുറഞ്ഞതു രണ്ട് നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ തൃപ്തിയില്ലാത്തവരുണ്ട്. രാത്രി ചോറ് കഴിച്ചില്ലെങ്കില്‍ ഉറക്കം വരാത്തവരും ഉണ്ടാകാം. എങ്കില്‍, ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പതിവായി അത്താഴത്തിന് ചോറ് കഴിക്കുന്നതു കൊണ്ടുള്ള ദൂഷ്യവശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് വയറു നിറച്ച് ചോറ് കഴിക്കുന്നത് ദഹനം മന്ദഗതിയിലാകാന്‍ ഇടയാക്കും. ഇത് വയറില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. അതിനാല്‍ രാത്രി ചോറ് കഴിക്കുന്നത് നിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ […]
ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകള്‍ നൽകി ഉത്തരവ്
കഴിഞ്ഞ ദിവസം ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റിയിരുന്നു. ഇതേ തുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ ചുമതലകള്‍ നൽകി ഉത്തരവ്.ആലപ്പുഴ ജില്ലയിൽ നിന്നും മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറായി മാറ്റി നിയമിച്ച ഹരിത വി. കുമാറിന് വനിത-ശിശുക്ഷേമത്തിന്റെ അധികചുമതലയും ,കോഴിക്കോട് കളക്ടറായിരുന്ന എ.ഗീതയെ ലാൻറ് റവന്യൂ ജോയിൻറ് കമ്മീഷണറായും നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ അർജ്ജുൻ പാണ്ഡ്യന് ഹൗസിംഗ് ബോർഡ് സെക്രട്ടറിയുടെ ചുമതലകൂടി നൽകി. പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശിന് കേരള സാമൂഹിക സുരക്ഷ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ […]
മധ്യാഹ്ന വാര്‍ത്തകള്‍
സ്വവര്‍ഗ വിവാഹം അംഗീകരിക്കില്ലെന്നു സുപ്രീം കോടതി. നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തള്ളി. അഞ്ചംഗ ബഞ്ചില്‍ മൂന്നു പേര്‍ ഹര്‍ജി തള്ളാന്‍ അനുകൂലിച്ചപ്പോള്‍ രണ്ടു പേര്‍ ഹര്‍ജി അനുവദിക്കണമെന്ന നിലപാടെടുത്തിരുന്നു. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. നാല് ഭിന്നവിധികളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റ് […]
സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല
സ്വവർഗ വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്. സ്വവർഗവിവാഹത്തിന് അംഗീകാരമില്ല.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് കൗളും മാത്രമാണ് ഇതിനോട് യോജിച്ചത്. ജസ്റ്റിസുമാരായ ഹിമ കോലിയും, രവീന്ദ്രഭട്ടും, നരസിംഹും വിയോജിച്ചതിനെ തുടർന്ന് 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
യുഡിഎഫ് പദയാത്രക്കിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കം
സംസ്ഥാന വ്യാപകമായി യുഡിഎഫ് മണ്ഡലം തലത്തിൽ പദയാത്രകൾ നടത്തി വരുകയാണ്. ഇതിന്റെ ഭാഗമായാണ് കരുനാഗപ്പള്ളിയിലും പദയാത്ര നടന്നത്. എന്നാൽ ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രക്കിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളിയുണ്ടായി. തർക്കം കാരണം പദയാത്ര സ്വീകരണം പൂർത്തിയാക്കാതെ അവസാനിപ്പിക്കേണ്ടി വന്നു. മണ്ഡലം കമ്മിറ്റി പ്രസിഡൻറുമാരുടെ പുനഃസംഘടന അടക്കമുള്ള വിഷയങ്ങൾ കാരണമാണ് തർക്കമുണ്ടായതെന്നാണ് റിപ്പോർട്ട്.
സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്
സംസ്ഥാന സ്കൂള്‍ കായികമേളയിലെ മത്സരങ്ങള്‍ക്ക് കുന്നംകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി കായികമേളയുടെ ദീപശിഖ മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം ഐ.എം. വിജയന് നല്‍കി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കായികമേളയിലെ ആദ്യ സ്വര്‍ണം കണ്ണൂരിന്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജി.വി.എച്ച്.എസ്.എസ് കണ്ണൂരിലെ ഗോപികയാണ് മേളയിലെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്.
