പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പോസ്റ്റര്‍ പുറത്തിറക്കി ‘സലാറിന്റെ’ അണിയറ പ്രവര്‍ത്തകര്‍. ഹാപ്പി ബര്‍ത്ത് ഡേ വരദരാജ മന്നാര്‍ എന്ന് പറഞ്ഞു ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കെജിഎഫ് കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂര്‍ നിര്‍മ്മിച്ചു പ്രഭാസ് നായകനായി എത്തുന്ന ‘സലാര്‍’ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീല്‍ ആണ്. ചിത്രം ഡിസംബര്‍ 22 ന് ലോകമെമ്പാടും ഉള്ള തീയ്യേറ്ററുകിളില്‍ പ്രദര്‍ശനത്തിന് എത്തും. കെജിഎഫ് സീരിസിന്റെ വിജയത്തിനു […]
‘സിങ്കം എഗെയ്നി’ല്‍ നായികയായി ദീപിക പാദുകോണ്‍
രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസിയിലെ പുതിയ ചിത്രം ‘സിങ്കം എഗെയ്നി’ല്‍ നായികയായി ദീപിക പാദുകോണ്‍ എത്തുന്നു. ഇതിന്റെ ആദ്യ ലുക്ക് പുറത്തുവിട്ടു. സിങ്കം ഫ്രാഞ്ചെസിയിലെ പ്രധാന നടനായ അജയ് ദേവഗണ്‍ ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബോളിവുഡിലെ ഏറ്റവും പണം വാരി ഫ്രാഞ്ചെസികളില്‍ ഒന്നാണ് രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസി. പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011 ല്‍ ആരംഭിച്ച സിങ്കം പരമ്പരയില്‍ നാല് ചിത്രങ്ങളാണ് ഇതുവരെ വന്നത് നാലും വലിയ വിജയങ്ങളായിരുന്നു. ഇതുവരെ അജയ് ദേവ്ഗണ്‍, […]
ലെക്സസ് എസ്യുവി സ്വന്തമാക്കി നടന്‍ ബാല
ലെക്സസ് എസ്യുവി സ്വന്തമാക്കി നടന്‍ ബാല. ലെക്‌സസിന്റെ എന്‍എക്‌സ് 300 എച്ച് എന്ന ആഡംബര എസ്‌യുവിയാണ് ബാലയുടെ ഏറ്റവും പുതിയ വാഹനം. വാഹനം പൂജിക്കാനായി അമ്പലത്തില്‍ എത്തിയ ബാലയുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വാട്ട് എ ബീസ്റ്റ് എന്ന് അടിക്കുറിപ്പോടെ ബാല പുതിയ വാഹനത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്. എന്‍എക്‌സ് 300 എച്ചിന്റെ 2018 മോഡലാണ് ബാലയുടെ പുതിയ വാഹനം. ഏകദേശം 63.20 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2.5 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിന്‍ […]
ദി കൗണ്‍സില്‍ ഡയറി
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തണുത്ത രാത്രിയില്‍ മറ്റൊരു ലോകത്തുനിന്നും എന്നിലേക്ക് വന്നുചേര്‍ന്ന ഒരു കഥയാണ് ഇത്. എന്നിലേക്ക് ഈ കഥ എത്തിച്ച വ്യക്തിയോട് ഈ പുസ്തകത്തിന്റെ അന്തസ്സത്ത എഴുതുവാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഭയപ്പാടോടെ വിസമ്മതിച്ചു. എങ്കിലും എന്റെ നിര്‍ബന്ധത്തില്‍ വഴങ്ങി, ഞാന്‍ നല്‍കിയ കരുത്തില്‍ അയാള്‍ എനിക്കത് എഴുതി അയച്ചു. ‘നമ്മുടെ പ്രപഞ്ചങ്ങള്‍ക്കിടയിലൂടെയുള്ള ഈ പുസ്തകത്തിന്റെ യാത്ര കഠിനമെങ്കിലും പൂര്‍ത്തിയായതുകൊണ്ട് മാത്രം ഞാന്‍ എഴുതുന്നു. ഇങ്ങനെയൊരു പ്രവര്‍ത്തി എന്റെ പ്രപഞ്ചത്തില്‍ അസാധ്യവും ആത്മഹത്യാപരവുമാണ്. പുറംചട്ടയ്ക്ക് […]
ശരീരഭാരം കുറയ്ക്കാന്‍ മുതിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
മുതിര പോഷകഗുണങ്ങളാല്‍ സമ്പന്നമായ ധാന്യമാണ്. പ്രോട്ടീനും അമിനോ ആസിഡും അന്നജവും ധാരാളം അടങ്ങിയ മുതിരയില്‍ അയണ്‍ മോളിബ്ഡിനം, കാല്‍സ്യം എന്നിവയും ഉണ്ട്. ഭക്ഷ്യനാരുകളാല്‍ സമ്പന്നമായ മുതിര, ദഹനത്തിനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ മുതിര തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യും. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് […]
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ മിസോറാമിൽ എത്തിയതായിരുന്നു രാഹുൽ.ഇസ്രയേലിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രിക്കും ഇന്ത്യൻ സർക്കാരിനും വളരെ താൽപ്പര്യമുണ്ട്. എന്നാൽ ആശ്ചര്യകരമെന്നു പറയട്ടെ, മണിപ്പൂർ വിഷയത്തിൽ അവർക്ക് ഈ താൽപ്പര്യമില്ല. ജൂണിലെ മണിപ്പൂർ സന്ദർശനത്തെ പരാമർശിച്ച രാഹുൽ ഗാന്ധി, താൻ കണ്ടത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു.
12 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. 12 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
തൃശൂര്‍ പുത്തൂർ കൈനൂർ ചിറയിൽ നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
തൃശൂര്‍ പുത്തൂർ കൈനൂർ ചിറയിൽ നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പാലിയേക്കര ടോൾ പ്ലാസയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്
പാലിയേക്കര ടോൾ പ്ലാസയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ്. രാവിലെ 10 മണിയോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ടോൾ പ്ലാസയിലെത്തിയത്. പാലിയേക്കര ടോൾ പ്ലാസയിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില ഇടപാടുകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്നത്.
2028-ലെ ഒളിമ്പിക്സില്‍ ക്രിക്കറ്റടക്കം പുതിയ അഞ്ച് കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കി ഐഒസി
2028-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സില്‍ ക്രിക്കറ്റടക്കം പുതിയ അഞ്ച് കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ഔദ്യോഗിക അംഗീകാരം നല്‍കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി . തിങ്കളാഴ്ച മുബൈയില്‍ നടന്ന ഐഒസി യോഗത്തില്‍ വോട്ടെടുപ്പിന് ശേഷമായിരുന്നു തീരുമാനം. ക്രിക്കറ്റിനൊപ്പം ബേസ്‌ബോള്‍/സോഫ്റ്റ്‌ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നീ ഇനങ്ങള്‍ക്കാണ് ഐഒസി സെഷന്‍ അംഗീകാരം നല്‍കിയത്.
