എസ് കെ എസ് എസ് എഫിന്റെ പ്രസിഡന്റിനെതിരെ പി എം എ സലാമിന്റെ പ്രസ്താവന അറിവില്ലായ്മ കൊണ്ടാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയുമായുള്ള തർക്കം അതിരൂക്ഷമായതോടെയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ.സമസ്ത ലീഗ് തർക്കത്തിൽ ഇനി പ്രസ്താവന വേണ്ടെന്ന് ലീഗ് നേതാക്കൾക്ക് കർശന നിർദേശം നൽകി. ഇനി പ്രസ്താവന നടത്തരുതെന്ന് പി എം എ സലാമിനോട് ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിയമസഭ കയ്യാങ്കളി കേസിൽ നടത്തിയ തുടരന്വേഷണം അപൂർണമാണെന്ന് പ്രതികൾ
നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻ കുട്ടിയും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനുമുൾപ്പെടെ ഏഴു പ്രതികൾ വിചാരണനടപടികളുടെ ഭാഗമായി തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായി. തുടരന്വേഷണത്തിൽ അപാകതകളുണ്ടെന്നും, പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമർപ്പിച്ച പുതിയ രേഖകള്‍ കൈമാറിയില്ലെന്നും പ്രതികളായ എൽഡിഎഫ് നേതാക്കള്‍ കോടതിയിൽ പറഞ്ഞു.വിചാരണ തീയതി നിശ്ചയിക്കാൻ കേസ് ഡിസംബർ ഒന്നിന് പരിഗണിക്കും.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 16
*1985ലെ മികച്ച ജനപ്രിയ സിനിമ ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾പൗരത്വ നിയമ ഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പൗരത്വ അപേക്ഷക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കുമെന്നാണ് വിവരം. ◾തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്തണമെന്ന് പിണറായി വിജയന്‍ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോവിഡ് കാലത്ത് കുരങ്ങിനും നായക്കും ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി […]
വീണ്ടും 90 ഡോളര്‍ കടന്ന് രാജ്യാന്തര ക്രൂഡോയില്‍ വില
രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില വീണ്ടും 90 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 90.92 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യു.ടി.ഐ ക്രൂഡ് വില 87.71 ഡോളറിലാണുള്ളത്. മധ്യേഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം താളംതെറ്റാന്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ഇടവരുത്തുമെന്ന സൂചനകളാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്. യുദ്ധം കനത്താല്‍ സമീപ രാജ്യങ്ങളും എണ്ണ ഉത്പാദനത്തില്‍ നിര്‍ണായക പങ്കുമുള്ള ഇറാന്‍, ഇറാക്ക്, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടസ്സപ്പെട്ടേക്കുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ […]
ഓപ്പോയുടെ മടക്കാവുന്ന ഫോണ്‍ ഇന്ത്യയിലെത്തി
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗമായി ഓപ്പോയുടെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണായ ഓപ്പോ ഫൈന്‍ഡ് എന്‍3 ഫ്‌ലിപ്. ഓപ്പോ ഫൈന്‍ഡ് എന്‍3 ഫ്‌ലിപ് സ്മാര്‍ട്ട്‌ഫോണില്‍ 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് മെയിന്‍ ഡിസ്‌പ്ലേയാണ് ഉള്ളത്. ഇതിനോടൊപ്പം 1080×2520 പിക്‌സല്‍ ക്രിസ്റ്റല്‍ ക്ലിയര്‍ റെസലൂഷനും ഉണ്ട്. അമോലെഡ് സ്‌ക്രീനിന് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റാണ് നല്‍കിയിരിക്കുന്നത്. അതേസമയം, ഫോണ്‍ മടക്കിയാല്‍ പുറത്തുകാണുന്ന ഭാഗം 382×720 പിക്‌സല്‍ റെസലൂഷനോട് കൂടിയ 3.26 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഒക്ട കോര്‍ മീഡിയടെക് ഡെമന്‍സിറ്റി 9200 […]
റെക്കോഡുകള്‍ തകര്‍ത്ത് ‘ലിയോ’, ആദ്യ മണിക്കൂറില്‍ വിറ്റത് 80,000 ടിക്കറ്റുകള്‍!
‘ലിയോ’ സിനിമയുടെ ബുക്കിംഗ് ആരംഭിച്ച ആദ്യ ഒരു മണിക്കൂറില്‍ മാത്രം വിറ്റുപോയത് 80,000 ടിക്കറ്റുകള്‍. ഇന്നലെ രാവിലെ 10നാണ് കേരളത്തില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി കേരളത്തില്‍ മാത്രം 6 കോടി രൂപയുടെ ടിക്കറ്റാണ് വിറ്റഴിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയുടെ 3.43 കോടിയുടെ റെക്കോഡാണ് ലിയോ തകര്‍ത്തത്. രജനീകാന്ത് ചിത്രമായ ജെയ്ലര്‍ ആദ്യദിനത്തില്‍ നേടിയ 5.85 കോടിയുടെ കളക്ഷനും പഴങ്കഥയായി. ബുക്ക് മൈ ഷോ, പേയ്ടിഎം., ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ […]
വാണി വിശ്വനാഥ് തിരിച്ചെത്തുന്നു, ‘ആസാദി’യിലൂടെ
ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നവാഗതനായ ജോ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുകയാണ് ശ്രീനാഥ് ഭാസി ചിത്രത്തിലൂടെ എന്നത് ശ്രദ്ധേയമാണ്. ശ്രീനാഥിന്റെ അന്‍പതാമത്തെ ചിത്രം കൂടിയാണിത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ […]
മെറ്റിയര്‍ 350 ന്റെ പുതിയ വേരിയന്റുമായി റോയല്‍ എന്‍ഫീല്‍ഡ്
മെറ്റിയര്‍ 350 മോഡലിന് അധിക ഫീച്ചറുകളുള്ള പുതിയ വേരിയന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഈ മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ നാല് വേരിയന്റുകളില്‍ ലഭ്യമാണ്- ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, അറോറ (പുതിയത്), സൂപ്പര്‍നോവ എന്നിവയാണത്. മെറ്റിയര്‍ 350 ഫയര്‍ബോള്‍ – 205,900 രൂപ, മെറ്റിയര്‍ 350 സ്റ്റെല്ലാര്‍ – 215,900 രൂപ. മെറ്റിയര്‍ 350 അറോറ (പുതിയത്) – 219,900 രൂപ, മെറ്റിയര്‍ 350 സൂപ്പര്‍നോവ – 229,900 രൂപ എന്നിങ്ങനെയാണ് ചെന്നൈ എക്‌സ് ഷോറൂം വിലകള്‍. മെറ്റിയര്‍ 350 അറോറ […]
തമിഴ്പ്പാവ
”നീര്‍മാതളത്തിന്റെ ചില്ലമേല്‍ ആതിരാപ്പാല്‍നിലാച്ചോല വീഴുമ്പോള്‍, പിച്ചനടന്നൊരീ മണ്ണിന്റെ മഞ്ചാടി മുത്തും പവിഴമാകുമ്പോള്‍, നീലച്ചിറകാലളന്ന ചിദാകാശ ദൂരം മറന്നിളവേല്‍ക്കാം, ജാലകം താരകത്താലമാക്കും പാതിരാവിന്റെ താരാട്ടിലാടാം.” – വിജയലക്ഷ്മിയുടെ ഏറ്റവും പുതിയ 65 കവിതകളുടെ സമാഹാരം. ഏറ്റവും പ്രിയമുള്ള ഏകാകിതയ്ക്ക്, യക്ഷി, ഒരു പാതിരാക്കാഴ്ച, സ്വപ്നസഞ്ചാരി, അക്കിത്തം, ശിലാദേവാലയം, നീയറിയാതെ, മാന്ത്രികന്റെ പാവ തുടങ്ങിയ കവിതകള്‍. ‘തമിഴ്പ്പാവ’. ഡിസി ബുക്‌സ്. വില 180 രൂപ.
സ്ഥിരമായ നടുവേദന അസ്ഥി കാന്‍സറിന്റെ ലക്ഷണമാകാം
എല്ലുകളെ ബാധിക്കുന്ന അപൂര്‍വമായ അര്‍ബുദമാണ് ബോണ്‍ ക്യാന്‍സര്‍. ഇത് വളരെ അപൂര്‍വമായി മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും മറ്റ് എല്ലാ അര്‍ബുദങ്ങളെയും പോലെ, ഇതും നേരത്തെ കണ്ടുപിടിക്കേണ്ടത് പ്രധാനമാണ്. എല്ലുകളിലെ സ്ഥിരമായ വേദന, നീര്‍വീക്കം, ചെറിയ പരിക്കുകള്‍ മൂലമുള്ള ഒടിവുകള്‍, സന്ധി വേദന എന്നിവയാണ് അസ്ഥി കാന്‍സറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. പാള്‍ മാള്‍ മെഡിക്കല്‍ മെഡിക്കല്‍ ഡയറക്ടറും ജനറല്‍ ഫിസിഷ്യനുമായ ഡോ. ചുന്‍ ടാങ് പറയുന്നതനുസരിച്ച്, പുറം വേദനയും പ്രത്യേകിച്ച് നടുവേദനയും അസ്ഥി കാന്‍സറിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. […]
