എല്ലാ പലസ്തീനികളും ഹമാസിനെ അംഗീകരിക്കുന്നവരല്ലെന്നും, ഹമാസിനെയും ഹിസ്ബുല്ലയെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലസ്തീൻ അതോറിറ്റി നിലനിൽക്കണം. പലസ്തീൻ രാഷ്ട്രത്തിലേക്ക് ഒരു പാത ആവശ്യമാണെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ .ഗാസ ഇസ്രയേൽ കയ്യടക്കുന്നത് അബദ്ധമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്ന ജനങ്ങളുടെ മൃതദേഹം സൂക്ഷിക്കാൻ ഗാസയിൽ ഇടമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 16
*1985ലെ മികച്ച ജനപ്രിയ സിനിമ ?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/AUemcUuvHLg | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/ ◾വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ സ്വീകരിച്ചു. വിഴിഞ്ഞം തുറമുഖം ഇന്ത്യയ്ക്ക് നല്‍കുന്ന മഹത്തായ സംഭാവനയാണെന്നും കേരളത്തിന് അസാധ്യമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും നാം അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ◾വിഴിഞ്ഞം […]
വിഴിഞ്ഞം തുറമുഖമെന്ന പദ്ധതി 1992ല്‍ കരുണാകരനാണ് പ്രഖ്യാപിച്ചതെന്ന് ശശി തരൂര്‍ എം പി
വിഴിഞ്ഞം തുറമുഖമെന്ന പദ്ധതി 1992ല്‍ കരുണാകരനാണ് പ്രഖ്യാപിച്ചതെന്ന് ശശി തരൂര്‍ എം പി. പക്ഷേ അന്ന് അത് മുന്നോട്ടുപോയില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ മുന്‍കൈയിലാണ് പദ്ധതി മുന്നോട്ടുപോയതെന്നും തരൂര്‍ വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ വരവേല്‍ക്കുന്ന പൊതുപരിപാടിയില്‍ പറഞ്ഞു. എല്ലാ സര്‍ക്കാരുകളും വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തരൂര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ശശി തരൂരും വി ഡി സതീശനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങിനെത്തിയത്.
രാത്രി വാർത്തകൾ
വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിനെ ഊഷ്മളമായി വരവേറ്റ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു.തടസങ്ങള്‍ ഉണ്ടായെങ്കിലും വേഗത്തില്‍ വിഴിഞ്ഞത്ത് കപ്പലെത്തിക്കാന്‍ സാധിച്ചെന്നും എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണെന്നും കടൽക്കൊള്ള എന്ന ആരോപണത്തെയും അഴിമതി ആരോപണങ്ങളെയുമെല്ലാം അദ്ദേഹം നെഞ്ചിൽ ഏറ്റുവാങ്ങിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായിയെ വേദിയിലിരുത്തിയായിരുന്നു സതീശന്റെ വിമർശനം. വിഴിഞ്ഞം തുറമുഖ ഉദ്ഘടാനവേദിയില്‍ […]
മൂന്ന് ബാങ്കുകള്‍ക്ക് കോടികളുടെ പിഴ ചുമത്തി റിസര്‍വ് ബാങ്ക്
രാജ്യത്തെ 3 ബാങ്കുകള്‍ക്ക് കോടികളുടെ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ 3 ബാങ്കുകള്‍ക്കെതിരെയാണ് റിസര്‍വ് ബാങ്കിന്റെ നടപടി. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്നാണ് കോടികള്‍ പിഴ ചുമത്തിയിട്ടുള്ളത്. അതേസമയം, പിഴ ഈടാക്കിയ മുഴുവന്‍ കേസുകളിലും, ഒരിക്കലും സ്ഥാപനങ്ങള്‍ അതത് ഉപഭോക്താക്കളുമായി നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയിട്ടുള്ളതല്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. വായ്പകളും […]
‘രണ്ടാം മുഖം’ ചിത്രത്തിലെ ‘മാമല മേലെ’ ഗാനം
റിലീസിന് ഒരുങ്ങുന്ന ‘രണ്ടാം മുഖം’ ചിത്രത്തില്‍ പി. കെ.സുനില്‍കുമാര്‍ ആലപിച്ച ‘മാമല മേലെ ഒരു കൈലേസു പോലെ ‘ എന്ന ഗാനം തരംഗമാകുന്നു. ഗാനരചയിതാവ് ബാപ്പു വാവാടിന്റെ വരികള്‍ക്ക് രാജേഷ് ബാബു കെ ഈണം നല്‍കിയ ഈ ഗാനം സുനില്‍കുമാറിനൊപ്പം ആലപിച്ചിരിക്കുന്നത് അജ്മല്‍ ബഷീറാണ്. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെ.ടി രാജീവും കെ. ശ്രീവര്‍മ്മയും നിര്‍മ്മിക്കുന്ന ചിത്രമാണ് ‘രണ്ടാംമുഖം’. കൃഷ്ണജിത്ത് എസ്. വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണികണ്ഠന്‍ ആചാരിയുടെ ഏറെ അഭിനയസാധ്യതയുള്ള ചിത്രമാണിത്. […]
ജോജു ജോര്‍ജ് ചിത്രം ‘പുലിമട’ ട്രെയിലര്‍
ഒരിടവേളയ്ക്ക് ശേഷം ജോജു ജോര്‍ജ് എത്തുന്ന ഫാമിലി ത്രില്ലര്‍ ചിത്രം ‘പുലിമട’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എ. കെ സാജനാന്‍ ചിത്രം സംവിധാനം ചെയുന്നത്. സെന്റ് ഓഫ് എ വുമണ്‍ (പെണ്ണിന്റെ സുഗന്ധം) എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ നായികമാരായി എത്തുന്ന ഐശ്വര്യ രാജേഷിനെയും ലിജോമോളുടെയും ഗംഭീര പ്രകടനവും ട്രെയിലറില്‍ കാണാം. ഇന്‍ക്വിലാബ് സിനിമാസ്, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ രാജേഷ് ദാമോദരനും സിജോ വടക്കനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം പാന്‍ ഇന്ത്യന്‍ […]
ജിംനി 5-ഡോറിന്റെ കയറ്റുമതി ആരംഭിച്ചു
ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് മാരുതി സുസുക്കി ഓഫ്-റോഡറായ ജിംനി 5-ഡോറിന്റെ കയറ്റുമതി ആരംഭിച്ചു. ആഭ്യന്തര വിപണിയിലും ആഗോള വിപണിയിലും ഓഫ് റോഡറിന്റെ 5-ഡോര്‍ പതിപ്പ് നിര്‍മ്മിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്. 2023 ഓട്ടോ എക്സ്പോയില്‍ അനാച്ഛാദനം ചെയ്ത മാരുതി ജിംനി അഞ്ച് ഡോര്‍ മോഡല്‍ നിലവില്‍ ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്ക്കുണ്ട്. 2023 ജൂണിലാണ് മാരുതി സുസുക്കി ജിംനി 5-ഡോറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പരുക്കന്‍ ലാഡര്‍-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി, […]
ബിലാന്‍കൂത്ത്
ബിലാന്‍കൂത്ത് എന്ന കടലോരഗ്രാമം, പല ജീവിതങ്ങളെ പൊതിഞ്ഞുവെച്ചിരിക്കുന്ന നിഗൂഢതയാണ്. അതിലെ ഏതാനും ഏടുകളെ അവതരിപ്പിച്ച് മനുഷ്യജീവിതത്തിന്റെ രഹസ്യങ്ങളെ തുറന്നുനോക്കുകയാണ് നോവലിസ്റ്റ്. സ്നേഹം, പ്രണയം, രോഷം, നിസ്സഹായത… മരണം എന്നിങ്ങനെ മനുഷ്യാവസ്ഥകളെല്ലാം ബിലാന്‍കൂത്തില്‍ കടന്നുവരുന്നു. അങ്ങനെ തുടക്കമെന്നോ ഒടുക്കമെന്നോ ഇല്ലാതെ ബിലാന്‍കൂത്ത് മുന്നോട്ടു സഞ്ചരിക്കുകയാണ്, എക്കാലത്തെയും തലമുറകള്‍ക്കായി. ഷഹല വെളിയംകോടിന്റെ ആദ്യ നോവല്‍. ‘ബിലാന്‍കൂത്ത്’. മാതൃഭൂമി. വില 161 രൂപ.
വിഷാദരോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അന്താരാഷ്ട്ര തലത്തില്‍ എട്ടില്‍ ഒരാള്‍ മാനസിക വിഭ്രാന്തിയുടെ ഇരയാണ്. ഇന്ന് സമ്മര്‍ദ്ദവും വിഷാദവും സാധാരണമായി മാറുകയാണ്. ജോലി സമ്മര്‍ദം, സാമ്പത്തിക പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളൊക്കെ മാനസിക വിഭ്രാന്തിക്ക് ഇടയാക്കുന്നു. വിഷാദരോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. നിരന്തരമായി ദുഖവും ഏകാന്തതയും അനുഭവപ്പെടുക. വിഷാദരോഗം ബാധിച്ച ഒരാള്‍ക്ക് ഒരു ജോലിയും ചെയ്യാനോ ആസ്വദിക്കാനോ താല്പര്യം തോന്നില്ല. വിഷാദം ഒരു വ്യക്തിയുടെ വിശപ്പിനേയും ബാധിക്കുന്നു. ഇക്കാരണത്താല്‍, പെട്ടെന്ന് ശരീരഭാരം കുറയുകയോ വര്‍ധിക്കുകയോ […]
