മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയുമായി മൈക്രോസോഫ്റ്റ്. ഫ്രീയായി അപ്‌ഡേറ്റ് നല്‍കുന്ന സംവിധാനത്തിനാണ് ഇത്തവണ മൈക്രോസോഫ്റ്റ് പൂട്ടിട്ടിരിക്കുന്നത്. ഇതോടെ, വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വിന്‍ഡോസ് 11-ലേക്ക് ഇനി മുതല്‍ ഫ്രീയായി അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുകയില്ല. വിന്‍ഡോസ് 11 ആക്റ്റീവ് ചെയ്യുന്നതില്‍ നിന്ന് വിന്‍ഡോസ് 7, വിന്‍ഡോസ് 8 കീകള്‍ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. കഴിഞ്ഞയാഴ്ച വരെ കീകള്‍ ഉപയോഗിച്ച് വിന്‍ഡോസ് […]
നാനി നായകനായ ചിത്രം ‘ഹായ് നാണ്ണാ’ ടീസര്‍
നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹായ് നാണ്ണാ’. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. വ്യത്യസ്തമായ ഒരു ഗെറ്റപ്പിലായിരിക്കും നാനി ചിത്രത്തില്‍ വേഷമിടുന്നത്. നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മകള്‍ അച്ഛന്‍ ബന്ധം സംസാരിക്കുന്ന ചിത്രം ഡിസംബര്‍ ഏഴിന് പ്രദര്‍ശനത്തിനെത്തും. ഹിന്ദിയില്‍ ‘ഹായ് പപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‌സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യുവാണ് ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നാനിയും മൃണാള്‍ താക്കാറും ഒന്നിക്കുന്ന ചിത്രം […]
‘ലിയോ’ കേരളത്തില്‍ ഒറ്റദിനം വിറ്റത് 4000 ടിക്കറ്റുകള്‍!
തെന്നിന്ത്യന്‍ സിനിമ ലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളിലൊന്നാണ് വരാനിരിക്കുന്ന ലിയോ. ഒക്ടോബര്‍ 19 നാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനിലും റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ലിയോ. ഒറ്റദിവസം കൊണ്ട് 4000 ടിക്കറ്റുകളാണ് തിരുവനന്തപുരം എരീസ് പ്ലക്‌സില്‍ നിന്നും വിറ്റുപോയത്. ബുക്കിംഗ് ആരംഭിച്ച് ആദ്യ ഒരു മണിക്കുറിനുള്ളിലാണ് ടിക്കറ്റുകളെല്ലാം വിറ്റത് എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ ലിയോയുടെ ആദ്യ […]
മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് കിയ
കിയ മൂന്ന് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. പ്രൊഡക്ഷന്‍-സ്‌പെക്ക് ഇവി5 എസ്യുവിയും ഇവി4, ഇവി3 എന്നിവയുടെ കണ്‍സെപ്റ്റ് പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. കമ്പനി ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇവി6 വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇവി9 എസ്യുവി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ഇലക്ട്രിക് കാറിന് ഒരു ചെരിഞ്ഞ-പിന്‍ രൂപമുണ്ട്. മുന്‍വശത്ത് ഷാര്‍പ്പായ ലുക്ക് വാഗ്ദാനം ചെയ്യുന്നു. കിയ ഇവി3 കണ്‍സെപ്റ്റ് എന്‍ട്രി ലെവല്‍ ഇവി ആയിരിക്കും കൂടാതെ ഇവി9, ഇവി5 എന്നിവയുമായി സാമ്യതകള്‍ വാഗ്ദാനം ചെയ്യും. കിയ ഇവി3 ന് […]
കണ്ണില്‍ചോരയില്ലാത്ത പെണ്ണുങ്ങള്‍
ആ കണ്ണുകളില്‍ കാരുണ്യത്തിന്റെ ഒരു നീരുറവ ഞാന്‍ കണ്ടു. അധികാരക്കസേരകളില്‍ ഇരിക്കുമ്പോള്‍ സ്ത്രീകള്‍ ഇടയ്ക്കിടെ കണ്ണാടി നോക്കുന്നതു കണ്ടിട്ടുണ്ട്. അത് മുഖത്തെ മെയ്ക്കപ്പ് ശരിയല്ലേ എന്നു നോക്കുന്നതായിരിക്കാം. പക്ഷേ, അതോടൊപ്പം കണ്ണില്‍ ചോരയാണോ, കാരുണ്യത്തിന്റെ ഉറവയാണോ എന്നുകൂടി നോക്കുന്നതു നന്നായിരിക്കും. ചിലപ്പോള്‍ ഒരു ജീവിതം രക്ഷപ്പെടുവാനോ നഷ്ടപ്പെടുവാനോ അതു മതി… ജീവിതത്തിലെ കടുത്ത പ്രതിസന്ധികളില്‍ കാരണങ്ങളേതുമില്ലാതെ പകയോടെ പെരുമാറുകയും അങ്ങേയറ്റം വിഷമഘട്ടങ്ങളിലെത്തിക്കുകയും ചെയ്ത ചില സ്ത്രീകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ഒപ്പം, നിര്‍ണ്ണായക സമയങ്ങളില്‍ സ്നേഹത്തോടെ കൂടെനിന്ന അജ്ഞാതയായ അറബിസ്ത്രീമുതല്‍ […]
ഇന്ന് ലോക കൈ കഴുകല്‍ ദിനം, കൈ കഴുകി രോഗത്തെ അകറ്റാം!
ഇന്ന് ഒക്ടോബര്‍ 15, ലോക കൈ കഴുകല്‍ ദിനം. 2008 മുതലാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വര്‍ഷവും ഒക്ടോബര്‍ 15ന് ലോക കൈകഴുകല്‍ ദിനം ആയി ആചരിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷത്തെ പ്രമേയം ‘വൃത്തിയുള്ള കൈകള്‍ കൈയെത്തും ദൂരത്ത്’ എന്നതാണ്. ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ കൈകളുടെ ശുചിത്വത്തിന് ഏറെ പ്രധാന്യമുണ്ട്. മഹാമാരികളടക്കം പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് അണുബാധ പടരാതിരിക്കാനും നാം ഓരോരുത്തരേയും ആരോഗ്യത്തോടെ നിലനിര്‍ത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് കൈ കഴുകല്‍. ശൗചാലയങ്ങള്‍ ഉപയോഗിച്ചതിനു ശേഷവും ഭക്ഷണം […]
പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന സംഭവത്തിലെ പ്രതിയുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 ന് കാട്ടാക്കടയില്‍ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊന്ന സംഭവത്തിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി.വാഹനമിടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയെന്ന ക്രൂരകൃത്യം നടത്തിയ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് എന്നന്നേക്കുമായി റദ്ദാക്കണമെന്ന ശുപാര്‍ശയാണ് അന്വേഷണം നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍ സമര്‍പ്പിച്ചത്.
മദ്ധ്യാഹ്‌ന വാർത്തകൾ
തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. നെയ്യാറ, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. നിർത്താതെ പെയ്ത മഴയിൽ തിരുവനന്തപുരത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായി. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.അതുപോലെ ടെക്നോപാർക്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. തീരമേഖലകളിലും വെളളം കയറി ജനങ്ങൾ ദുരിതത്തിലാണ്. മതിലിടിഞ്ഞ് വീണ് […]
1985ലെ മികച്ച ജനപ്രിയ ചിത്രം?
Option 1 – നിറക്കൂട്ട് ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസ് നിര്‍മിച്ച് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നിറക്കൂട്ട്. മമ്മൂട്ടി ബാബു നമ്പൂതിരി ഉര്‍വശി സുമലത ലിസി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം. ഡെന്നീസ് ജോസഫ് ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. രവിവര്‍മ്മയായി മമ്മൂട്ടിയും അജിത്ത് എന്ന കഥാപാത്രമായി ബാബു നമ്പൂതിരിയും മേഴ്‌സിയായി സുമലതയും ശശികലയായി ഉര്‍വശിയും എത്തിയപ്പോള്‍ കണ്ണിനെ ഈറന്‍ അണിയിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ സിനിമ നമുക്ക് നല്‍കി. പൂവച്ചല്‍ […]
മിൽമയിൽ പാലെത്തിച്ചതിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
ആലപ്പുഴ വരെ നീളുന്ന തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. പാൽക്ഷാമമുണ്ടായപ്പോഴാണ് മാഹരാഷ്ട്രയിലെ സോനായി ഡയറിയിൽ നിന്നും പാൽ വാങ്ങാൻ തീരുമാനമെടുത്തത്. മഹാരാഷ്ട്രയില്‍ നിന്നു പാലെത്തിക്കുന്നതിന് അധിക നിരക്ക് നല്‍കിയതു വഴി 46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പാലെത്തിക്കുന്നതിനായുള്ള വാഹനക്കരാര്‍ നിലവിലെ നിരക്കില്‍ നിന്നു ഉയര്‍ന്ന തുകയ്ക്കു നല്‍കിയതാണ് നഷ്ടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്.
